സുന്ദരമായ സ്വപ്നം പോലെ (നൗഫു) 1124

 

“ഉമ്മ എന്താ ഇപ്പൊ കേട്ടത്…

 

അവൾ സുലേഖ യോട് ചോദിച്ചപ്പോൾ സുലേഖ ഒന്നും മിണ്ടാതെ രാവിലെ വന്ന പത്രം എടുത്തു നോക്കി..

 

ഔക്കർ പറഞ്ഞത് ശരിയായിരുന്നു..

 

പുതിയ സർക്കാർ വന്നതിന് ശേഷം പത്തു വർഷം മുന്നേയുള്ള അലൈമെന്റ് മാറ്റി തിരുത്തി രണ്ടു മാസം മുന്നേ പുതിയ സർവേ ആരംഭിച്ചിരുന്നു പോൽ അത് പ്രകാരം കൂടുതൽ വീടുകൾ ഉണ്ടായിരുന്ന പഴയ അലൈമെന്റ് തിരുത്തി വീടുകൾ കുറവുള്ള ഭാഗത്ത്‌ കൂടെയാണ് പുതിയ നാഷണൽ ഹൈവേ വരുന്നത്…

 

സുലേഖ വാർത്ത വായിച്ച ഉടനെ ബോധം പോയത് പോലെ നിലത്തേക് പതിച്ചു..”

 

“ആ സമയം ആ വാർത്ത കണ്ട് മറ്റൊരു വീട്ടിൽ സന്തോഷം അണപൊട്ടി ഒഴുകാൻ തുടങ്ങിയിരുന്നു..

 

പടച്ചോൻ ഒരു വഴി കാണിച്ചു തരുമെന്ന് പറഞ്ഞ ഭാര്യ യുടെ വാക്കുകൾ സത്യമായ സന്തോഷത്തിൽ മുനീർ അവളെ കെട്ടിപിടിച്ചു കരഞ്ഞു..

 

ഒരു കുഞ്ഞിനെ പോലെ…”

 

“ഉമ്മയും ഉപ്പയും സന്തോഷത്തോടെ കെട്ടിപിടിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ മിണ്ടാൻ കഴിയാത്ത അവരുടെ മകൻ അവരുടെ അടുത്ത് വന്നു കൈ കൊണ്ട് ആഗ്യം കാണിച്ചു കൊണ്ട് എന്താണെന്ന് ചോദിച്ചു..”

 

“ആ സമയം മുനീർ അവന് പൈസ വരുന്നുണ്ടെന്നും നമ്മളിനി രാജാവിനെ പോലെയാണ് ജീവിക്കാൻ പോകുന്നതൊന്നും അവനോട് ആംഗ്യ ഭാഷയിൽ തന്നെ കാണിച്ചു കൊടുത്തു..”

 

“അവൻ അവന്റെ കൈ മുനീറിന്റെ നേരെ നീട്ടി സംസാരിക്കാൻ കഴിയാതെ ചോദിച്ചു..

 

ഉപ്പ സത്യമാണോ എന്ന്…”

 

“ഉടനെ മുനീർ അവന്റെ കൈകളിൽ കൈ ചേർത്ത് വെച്ച് അവനെ നെഞ്ചിലേക് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…

 

സത്യമാണെടാ മുത്തേ… നമ്മളെ പടച്ചോൻ കൈ വിട്ടിട്ടില്ല… ”

 

“ആ സമയം സംസാരിക്കാൻ കഴിയാത്ത അവന്റെയും കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…

 

അവന്റെ ഉപ്പയുടെയും ഉമ്മയുടെയും സന്തോഷം കണ്ട് കൊണ്ട് …”

 

ഇഷ്ട്ടപെട്ടാൽ…???

 

 

 

ബൈ

 

നൗഫു ?

Updated: April 11, 2024 — 3:19 am

2 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. ❤️❤️❤️

Comments are closed.