“ഇക്കാ….
സാരമില്ല ഇക്കാ…
നമുക്ക് കയറി കിടക്കാൻ ഒരു വീട് ഉണ്ടല്ലോ അതിപ്പോ നമ്മുടെ പേരിൽ അല്ലെ നമുക്ക് ഒന്നിൽ നിന്നും തുടങ്ങാം…
ഇനി ഉമ്മ പറഞ്ഞത് പോലെ മീനോ താറാവോ കോഴി യോ വളർത്തി നമുക്ക് ജീവിക്കാന്നെ…
മുകളിൽ എല്ലാം കണ്ട് ഒരാൾ ഇരിക്കുന്നുണ്ടല്ലോ…
ഈ ദുനിയാവ് അവന്റേത് അല്ലെ…
എല്ലാത്തിനും ഓരോ വഴികൾ അവൻ തന്നെ ഒരുക്കി വെച്ചിട്ടുണ്ടാവും…”
“എന്റെ പെണ്ണ് ഞങ്ങളുടെ തറവാട്ടിലേക് കയറുന്നതിനു മുമ്പ് എന്റെ ആശ്വാസിപ്പിക്കാൻ എന്നോണം എന്നോട് പറഞ്ഞു..
പക്ഷെ എത്ര ആശ്വാസിച്ചിട്ടും എന്റെ ഉള്ളിലെ സങ്കടം തീരുന്നില്ലായിരുന്നു..
ഞാൻ അത്രക്ക് കഷ്ട്ടപെട്ടണ് എന്റെയും അവളുടെയും ഇഷ്ട്ടത്തിന് ആ വീട് ഉണ്ടാക്കിയത്…”
++++
“സുലൈഖ ത്താ അറിഞ്ഞോ…
പുതിയ വിശേഷം…”
“എന്താ ഔക്കറെ …
ഞാൻ ഇന്നലെ ഇവിടെ നിന്നും ഇറക്കി വിട്ടവർ തറവാട്ടിൽ പൊറുതി തുടങ്ങിയത് വല്ലോം ആണൊ ടാ…
നാണം ഇല്ലാത്തവൻ…അച്ചിയുടെ പുറകെ നായ നടക്കുന്നത് പോലെയാ നടക്കുന്നെ…”
രാവിലെ തന്നെ മീൻ കുട്ടയുമായി ഒരു സൈക്കിളിൽ വരുന്ന ഔക്കർ മതിലിനു അരികിൽ വന്നു ചോദിച്ചപ്പോൾ സുലേഖ ഇത്ത മകനെ രണ്ടു കുറ്റം പറഞ്ഞു കൊണ്ട് ചോദിച്ചു…
“ഓ…
ഇത് അതൊന്നും അല്ല ഇത്ത…
നിങ്ങൾക് ഇനിയും കൂടുതൽ പൈസ കിട്ടാൻ പോകുന്ന കാര്യമാണ്…”
“ആ…അതെന്ത് കാര്യം…ഇനി ഇവിടെ വല്ല വിമാനത്താവളവും വരാൻ പോകുന്നുണ്ടോ ടാ…”
“എന്റെ പൊന്നിത്ത ഇത് അതൊന്നും അല്ല…
നാഷണൽ ഹൈവേ യുടെ പുതിയ സർവേ വന്നിട്ടുണ്ട്…
നിങ്ങളുടെ തറവാട് വീടില്ലേ…
അതിലൂടെയാണ് പുതിയ ഹൈവേ പോകുന്നത്..
നിങ്ങളുടെ ആർക്കും വേണ്ടാതെ കിടന്ന ആ കാടുമൂടി ഒരേക്കർ കിടക്കുന്ന ഭൂമിയില്ലേ അതിലെ വീടും ഇരുപത്തി അഞ്ചു സെന്റ് സ്ഥലവും ഒഴിച്ചു മുഴുവൻ ഏറ്റെടുക്കുമെന്ന സർവേയിൽ……
അതും സെന്റിന് പതിനഞ്ചു ലക്ഷം മുതൽ ഇരുപത് വരെ കൊടുക്കുന്നുണ്ടെന്ന കേട്ടത്… അത് മാത്രമല്ല വസ്തുവിൽ ഉള്ള മരത്തിനു പേലും ആയിരങ്ങൾ വില കൊടുക്കുണ്ടെന്ന പത്രത്തിൽ ഉള്ളത്…
എന്റെ റബ്ബേ നിങ്ങളെ ഒരു ഭാഗ്യം… കോടികൾ അല്ലെ കയ്യിൽ വരാൻ പോകുന്നത്…”
എന്നും പറഞ്ഞു ഒരു കിലോ അയല സുലേഖ യുടെ കയ്യിൽ ഏൽപ്പിച്ചു ഔക്കർ കൂയ്…എന്ന് നീട്ടി വിളിച്ചു കൊണ്ട് അടുത്ത വീട് ലക്ഷ്യമാക്കി പോയി..
“ഔക്കർ പറഞ്ഞത് കേട്ടു ഒരു വാക്ക് പോലും പറയാൻ കഴിയാതെ സുലേഖ തരിച്ചു നിന്നു..
ഉമ്മയോട് അയാൾ പറയുന്നത് മുഴുവൻ കേട്ടു കുറച്ചു പിറകിലായി മകൾ റുഖിയയും ഉണ്ടായിരുന്നു…”
♥️♥️♥️♥️♥️♥️
❤️❤️❤️