“മുനീറെ അറിയാമല്ലോ ഈ വീടും പറമ്പും നിനക് തരാൻ പറ്റില്ല…
ഇതെന്റെ മോൾക് ഞാൻ കൊടുക്കാനണ് ഞാൻ …
നീ തറവാട് വീട് എടുത്തോ…
അത് ഇതിനേക്കാൾ ഉണ്ടല്ലോ ഒരേക്കർ സ്ഥലവും ഉണ്ട് ഒരു വീടും ഉണ്ട്…
സ്ഥലം മുഴുവൻ ചതുപ്പ് ആണെകിലും നിനക്ക് ഒരു കുളം തോണ്ടി വല്ല മീനോ താറാവോ വളർത്തി ജീവിക്കുകയും ചെയ്യാം…
സുലേഖ പുച്ഛത്തോടെ മകനെ നോക്കി തുടർന്നു..
നീയും നിന്റെ പെണ്ണും മിണ്ടാ പ്രാണിയായ ഒരു മോനും മാത്രമുള്ള ഒരു കുടുംബത്തിന് ഇത്ര വലിയ വീടെന്തിനാ..
ഉമ്മ സംസാരിക്കാനും കേൾക്കാനും കഴിയാത്ത എന്റെ മകനെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു…
പിന്നെയും തുടർന്നു…
ഞാൻ ഇത് നിന്റെ പെങ്ങളുടെയും അളിയന്റെയും പേരിൽ എഴുതി വെക്കാണ്…
നീ പേടിക്കണ്ടടാ…
നീ തറവാട് പുതുക്കി പണിയുമ്പോൾ അളിയൻ നിന്നെ സഹായിക്കും എന്നോടവർ ഉറപ്പ് പറഞ്ഞിട്ടുണ്ട്…
പത്തോ ഇരുപതോ അവർ തരും…”
“ഉമ്മയുടെ പേരിൽ ഉപ്പ എഴുതി വെച്ച സ്ഥലത്ത് പത്തിരുപതു വർഷം കൊണ്ട് നുള്ളി പൊറുക്കി കൂട്ടി വെച്ച പൈസക് ഉണ്ടാക്കിയ വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറയുമ്പോൾ ഉമ്മ പറഞ്ഞ വാക്കുകൾ അതായിരുന്നു..
എല്ലാം എന്റെ തെറ്റ് തന്നെ ആയിരുന്നു…
അവിടെ ഒരു വീട് ഞാൻ വെക്കുമ്പോൾ എന്റെ പെണ്ണ് ഒരുപാട് വട്ടം പറഞ്ഞതാണ് ഇക്ക ഉമ്മയുടെ പേരിൽ നിന്നും സ്വന്തം പേരിലേക് മാറ്റിയിട്ടു ചെയ്താൽ മതിയെന്ന്.”
“ഇപ്പൊ ആ വീട്ടിലേക് ഒന്ന് കയറാൻ പോലും കഴിയാതെ അപമാനിതനായി ഇറങ്ങുമ്പോൾ എന്റെ പെണ്ണിന്റെ കൈ എന്നെ മുറുകെ പിടിച്ചിരുന്നു..
ഞാൻ അവരെ എന്തേലും ചെയ്യുമോ എന്നായിരുന്നു അവളുടെ ഭയം..
അവരെ ഇഞ്ചിഞ്ചായി വെട്ടി വെട്ടി തീർത്തു കളയാൻ മനസ് വല്ലാതെ കൊതിച്ചെങ്കിലും അവരെ ആണല്ലോ പത്തു നാല്പത് കൊല്ലമായി ഉമ്മ എന്ന് വിളിച്ചതെന്ന് ഓർത്തപ്പോൾ എനിക്കൊന്നിനും കഴിഞ്ഞില്ല…
പറമ്പ് ഉമ്മയുടെ പേരിൽ ആയത് കൊണ്ടായിരുന്നു വീടും ഉമ്മയുടെ പേരിൽ പണി കഴിപ്പിച്ചത്..
ഇതിപ്പോ പുതിയ കോഴിക്കോട് പാലക്കാട് നാഷണൽ ഹൈവേ അതിലൂടെയാണ് വരുന്നതേന്ന് അറിഞ്ഞപ്പോൾ തുടങ്ങിയ നാടകമാണ് ഉമ്മയുടെയും മോളെയും…
പത്തു കൊല്ലം മുന്നേ സർവേ കഴിഞ്ഞത് ആയിരുന്നെങ്കിലും പെട്ടന്നായിരുന്നു തുടന്നുള്ള നടപടികൾ തുടങ്ങാൻ പോവാണെന്നു അറിയിപ്പ് വന്നത്…
ഹൈവേ വരുമ്പോൾ ആകെ യുള്ള പതിനഞ്ചു സെന്റിൽ നിന്നും എട്ട് സെന്റ് ഭൂമി അവർ ഏറ്റെടുക്കും അതും പത്തു ലക്ഷം വെച്ച് സെന്റിന് അതും പോരാഞ്ഞു മുന്നിലൂടെ നാഷണൽ ഹൈവേ പോകുമ്പോൾ സ്ഥലത്തിന്റെ മാർക്കറ്റ് തന്നെ അഞ്ചോ പത്തോ ഇരട്ടി കൂടി പത്തു മുപ്പത് ലക്ഷം കൊടുത്ത് വാങ്ങിക്കാൻ ഇപ്പോൾ തന്നെ ഓരോ റിയൽ എസ്റ്റേറ്റ് ബ്രോക്കർ മാർ പാറി പറന്നു നടക്കുന്നുമുണ്ട്…”
♥️♥️♥️♥️♥️♥️
❤️❤️❤️