ഒന്ന് ..ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ചയെനിയ്ക്ക് കാശിന്റെ വില നന്നായിട്ടറിയാം…
രണ്ടാമത് ഇത്തിരി തൊലിനിറം കൊണ്ടുമാത്രം ബിജുവേട്ടന്റെ ഭാര്യയായെത്തിയ എന്നെ അദ്ദേഹത്തിന് ജീവനാണ്…
അതുകൊണ്ട് മാത്രമാണ് പലരും കളിയാക്കിയിട്ടും ഈ ചെറിയ ജോലിയ്ക്ക് എന്റെ നിര്ബന്ധബുദ്ധിയ്ക്കദ്ദേഹം വഴങ്ങിയത്…
എന്റെ ശമ്പളത്തിന്റെ യാതൊരു കണക്കും അദ്ദേഹം ചോദിച്ചില്ലെങ്കിലും കൃത്യനിഷ്ഠതയുള്ള ഒരു ഭാര്യയെന്ന നിലയ്ക്ക് നാളേയ്ക്കൊരുപക്ഷേ എന്റെ ന്യായതയിലേയ്ക്ക് ആവശ്യമായെങ്കിലോ എന്നതുകൊണ്ടുമാത്രം…..
അയ്യോ …അഞ്ചുമണിയുടെ അലാറമടിച്ചു ..
സൂര്യനുണരുന്നതിനു മുമ്പേ കുളിച്ചടുക്കളയിലെത്തണം…
ഞാന്‍ പോവാട്ടൊ ….
ഡയറിമടക്കിവയ്ക്കുമ്പോള് ബിജുവിന്റെ കണ്ണ് നിറഞ്ഞിരുന്നു…..
ദിവസവും സുമിയുടെ ശമ്പളത്തിന്റെ ഇരട്ടി കിട്ടിയിട്ടും ജീവിതഗന്ധിയായ് ഞാനെന്താണ് ചെയ്തിട്ടുള്ളതെന്ന കുറ്റബോധം അവനെ വല്ലാതെ ഇരുത്തി ചിന്തിപ്പിച്ചു…..
ഈശ്വരനെ മറന്ന് വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ ആയിരവും പതിനായിരവും തുലയ്ക്കുമ്പോള്‍ തന്റെ ഭാര്യ വളരെയധികം സൂഷ്മതയോടെ കാശ് കെെകാര്യം ചെയ്യുന്നു…..
അവള് കിലോമീറ്ററുകളോളം നടക്കുന്നു…
അനുകമ്പയും സ്നേഹവും പ്രകടിപ്പിയ്ക്കുന്നു…..
അലമാരയിലെ ഡയറി യഥാസ്ഥാനത്തേയ്ക്ക് നീക്കി വയ്ക്കുമ്പോള്‍ അതിലെ ജീവിതതീഷ്ണതകള് മുഴുവന്‍ തന്റെ ഹൃദയത്തിലേയ്ക്കവന് പകര്‍ത്തിവച്ചിരുന്നു….