സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

അവനാണെങ്കിൽ ഒരെല്ലു കൂടുതലാണ്.. കഴിഞ്ഞയാഴ്ചയാണ് പ്രെസിഡന്റായി ചുമതലയേറ്റത്.. ഇന്നലെ നഗരത്തിൽ അവനു സ്വീകരണവും അനുബന്ധിച്ചുള്ള പൊതുയോഗവും ആയിരുന്നു തീരുമാനിച്ചത്..

രാവിലെ തന്നെ ഒരു ടീമുമായി പൊതുയോഗം നടക്കുന്ന സ്ഥലത്തേക് എത്തുവാൻ മുകളിൽ നിന്നും എനിക്ക് ഓർഡർ കിട്ടി.. ഞാനും നാലു കോൺസ്റ്റബിൾമാരും മാത്രമേ ഉണ്ടായിരുന്നുള്ളു അവിടെ..രാവിലെ പതിനൊന്നു മണിക്ക് തുടങ്ങിയ പൊതുയോഗത്തിൽ പിന്നെയും രണ്ട് മണിക്കൂർ കഴിഞ്ഞിട്ടാണ് ആ ചെങ്ങായി വന്നത്..”

“ആര്…”
അജയ് ഇടയിൽ ചോദിച്ചു..

“ആ.. കുട്ടി ശങ്കരൻ…”

“ഹ ഹ ഹ ഹ.. നീ അവനൊരു പേരും ഇട്ടോ..കുട്ടി ചാത്തൻ എന്ന് വിളിക്കാഞ്ഞത് നന്നായി.. അതാണ് അവനെ വിളിക്കേണ്ടത്.. പിന്നെ.”

“ഹ്മ്മ്.. അത് പോട്ടെ.. എന്നിട്ട് അവൻ വന്നപ്പോൾ മുതൽ ഘോര ഘോര പ്രസംഗം ആയിരുന്നു.. ആ സമയം തന്നെ അടുത്തുള്ള കോപ്പറേറ്റിവ് കോളേജും വിട്ടു റോഡ് ബ്ലോക്ക്‌ ആവാനും മറ്റും തുടങ്ങിയപ്പോൾ കൂടുതൽ പോലീസിനെ ഞാൻ വരുത്തി.. അതിനിടയിലാണ് ആ ചെങ്ങായി ഇങ്ങനെ ഒരു ആവശ്യവും പറഞ്ഞു കൊണ്ട് കളക്ട്രേറ്റിലേക്ക് ജാഥ അനൌണ്‍സ് ചെയ്തത്..”

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.