സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

“ഹേയ്, അങ്ങനെ ഒന്നുമില്ല അജയ്. എവിടെയാണെങ്കിലും ജോലി കൃത്യമായി ചെയ്യണം അത്രേ എനിക്ക് നിർബന്ധം ഉള്ളു. പിന്നെ ഒരുകണക്കിന് ഇതാണ് സുഖം. കേസന്വേഷണം മാത്രമേ ഉണ്ടാവൂ.. ചിലപ്പോൾ ഏതെങ്കിലും പ്രമാദമായ കേസ്. അല്ലെങ്കിൽ വിവാദമായ കേസ്, എന്തായാലും നമ്മൾ എപ്പോഴും മീഡിയയിൽ നിറഞ്ഞു നില്കും..

സ്റ്റേഷനിൽ ആകുമ്പോൾ നാട്ടിലെ എല്ലാത്തിലും ഇടപെടണം. ഒരു റസ്റ്റ്‌ പോലും ഉണ്ടാകില്ല, ചില ദിവസം ഒന്ന് ഉറങ്ങാൻ പോലും നേരം കിട്ടില്ലെന്റിഷ്ടാ.. കള്ളനെ പിടിക്കണം, കഞ്ചാവ് പിടിക്കണം, എന്തിന്.. പരാതി വന്നാൽ വീട്ടിൽ നിന്നും ഓടിപ്പോയ കോഴിയെ വരെ അന്വേഷിച്ചു കണ്ടു പിടിക്കണം …

കഴിഞ്ഞ കേസ് തന്നെ കണ്ടില്ലേ… ആ നാറി യുവജന നേതാവ് ശങ്കരൻ ഒരു KSRTC ബസ്സ് തല്ലിപ്പൊളിക്കാൻ നോക്കിയപ്പോൾ ഇടപെട്ടതാണ്..”

“ഹോ, അത് ഞാൻ നിന്നോട് ചോദിക്കാൻ മറന്നു”,
അജയ് പീവിയുടെ കഥ കേൾക്കാനുള്ള ഇന്ട്രെസ്റ്റോടെ ബോലീറോ മാവൂർ റോഡിൽ നിന്നും ബൈപാസിലേക് തിരിച്ചു. ആക്സിലേറ്റർ പതിയെ ചവിട്ടി.

പീവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു.

“ഞാനിന്നലെ രാവിലെ പത്തു മണിക്ക് കസബ സ്റ്റേഷനിൽ എത്തിയതേ ഉണ്ടായിരുന്നുള്ളു. നമ്മുടെ ആ കേസ് ഇല്ലേ..”
“ഏത് കേസ്..”

“എടാ. രണ്ടാഴ്ചയായി മീഡിയ ആഘോഷിക്കുന്ന കോഴിക്കോട് പീഡനം..”

“ആ.. അതിനാണല്ലോ നമ്മളെ രാജീവ്‌ സാർ വിളിപ്പിച്ചിരിക്കുന്നത്.. ആ.. എന്നിട്ട് നീ പറ..”

“ആ കേസ് സിബിഐ അന്വേഷിക്കണം എന്ന് പറഞ്ഞിട്ടായിരുന്നുന്നു ഇന്നലെ ഉണ്ടായ കളക്ടറെറ്റ് മാർച്ച്‌.. അങ്ങനെ ഒരു മാർച്ച് സംഘടിപ്പിക്കാൻ പോവുന്നതായിട്ട് സ്പെഷ്യൽ ബ്രാഞ്ചിന് പോലും ഒരു സൂചന ഉണ്ടായിരുന്നില്ല.. പെട്ടന്ന് പൊട്ടിപ്പുറപ്പെട്ട സമരം..

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.