സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4520

ആ ദിവസങ്ങളിൽ ഒരു പ്ളേറ്റ് മതിയായിരുന്നു ഉപ്പക്കും എനിക്കും …

ഉപ്പ വാരി കൊടുക്കണം ഒരു വറ്റ് ഉള്ളിലേക്കു ഇറങ്ങണമെങ്കിൽ..

പിന്നെ അതെല്ലാം മാറിയത് എന്ന് മുതലാണ്. ഉപ്പയുടെ പൂവി എന്ന് മുതലാണ് വലിയ കുട്ടിയായല്ലോ എന്ന തോന്നൽ വന്നു തുടങ്ങിയത്..

എന്റെ എല്ലാ കാര്യങ്ങളും അറിയുമായിരുന്ന ഉപ്പയെ ഞാൻ ഒളിക്കാൻ തുടങ്ങിയത് എന്ന് മുതലാണ്..

എന്റെ ഉള്ളിൽ ഒരിഷ്ട്ടം മുള പൊട്ടൻ തുടങ്ങിയത് മുതലാണ് ഞാൻ ഉപ്പയിൽ നിന്നും അകലാൻ തുടങ്ങിയത്..

ഉപ്പയല്ല ഞാൻ തന്നെ ആയിരുന്നു എന്റെ ഉപ്പയെയും ഉമ്മയെയും പറ്റിക്കാൻ തുടങ്ങിയത്..

ജീവിതത്തിന്റെ ഓട്ടത്തിനിടയിൽ അവർക്കത് മനസ്സിലായില്ല…

“പൂവി…”
ഉപ്പയുടെ വിളിയാണ് ഫർസാനയുടെ ചിന്തകളെ മുറിച്ചു അവളെ വീണ്ടും തിരികെയെത്തിച്ചത് ..

നിറഞ്ഞൊഴുകുന്ന കണ്ണുകളാലെ ഫർസാന ആ ഉരുള വായിലാക്കി…

തന്നെ നോക്കിയിരിക്കുന്ന മറ്റ് മൂന്നു പേർക്കും ഓരോ ഉരുള ഉരുട്ടി മസൂദ് വായിലേക്ക് വെച്ച് കൊടുത്തു..

അവരുടെ എല്ലാം കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്…

—-(@)—-(@ )—-(@)—-

“പീവി “

“യെസ് സാർ…”

“ഡാ.. നീയെന്നെ സാറേന്നൊന്നും വിളിക്കണ്ട.. നമ്മളീ ഡിപ്പാർട്മെന്റിലെ കൂട്ടുകാരല്ലേ..
നമ്മൾ മാത്രമുണ്ടാവുമ്പോൾ നമുക്ക് കുറച്ച് ഫ്രീ ആയി സംസാരിക്കാം..”

“ഓക്കേ.. അജയ്…”

“നീ എന്താ ചിന്തിക്കുന്നത്.. ഇങ്ങോട്ടുള്ള സ്ഥലം മാറ്റം ഇഷ്ട്ടപെട്ടില്ലേ..”

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.