മധുരമുള്ള ശബ്ദത്തിൽ പാട്ട് പാടുന്നവൾ, പൂ പോലെ മൃദുലമായ കൈ കൊണ്ട് ജീവനുള്ള ചിത്രങ്ങൾ വരക്കുന്നവൾ…
ഇന്നിതാ അവരുടെ മുമ്പിൽ ഒരു തെറ്റ് ചെയ്തവളെപ്പോലെ പോലെ ഒന്ന് മിണ്ടുക പോലും ചെയ്യാതെ തല കുമ്പിട്ടിരിക്കുന്നു…
“പൂവി…”
മസൂദ് വളരെ മൃദുലമായി മകളെ വിളിച്ചു…
വീണ്ടും വിളിച്ചപ്പോഴാണ് അവൾ വിളി കേട്ടത്…
മെല്ലെ തല പൊക്കിയപ്പോൾ അവളുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിട്ടുണ്ട്…
അവിടെ നിന്നും കണ്ണുനീർ പുറത്തേക് ചാടുവാൻ വെമ്പൽ കൊള്ളുന്നത് പോലെ നിറഞ്ഞിരിക്കുന്നു…
മസൂദ് ഒരു പ്‌ളേറ്റെടുത്ത് ഫർസാനയെയും കൂട്ടി ആ ഹാളിൽ വിരിച്ച വിരിപ്പിലേക് നടന്നു…
അവർ രണ്ട് പേരും നിലത്ത് ആ വിരിപ്പിൽ ഇരുന്നു…
മസൂദ് മകളെ തന്നോട് ചേർത്തിരുത്തി..
മറ്റുള്ളവരും ചെറിയൊരു വട്ടത്തിൽ അവരുടെ അടുത്ത് വന്നിരുന്നു….
മസൂദ് കൈയിൽ ഒരു ഉരുള ഉരുട്ടി എടുത്തു..
പതിയെ അതിലേക് ഒരു പൊരിച്ച മീനിന്റെ കഷ്ണം വെച്ചു, ഫർഷാനയുടെ വായയുടെ നേരെ നീട്ടി..
ഉപ്പയുടെ പ്രവർത്തി കണ്ടപ്പോൾ അവളുടെ ഓർമകൾ കുറച്ച് വർഷം പിറകിലേക് പോയി…
അവളുടെ ഉപ്പ രണ്ട് വർഷം കൂടുമ്പോ ഗൾഫിൽ നിന്നും നാട്ടിലേക്കു വരുന്ന കാലം…
മൂന്നു മാസത്തെയോ നൂറു ദിവസത്തെയോ ലീവിനാണ് ഉപ്പ വരിക..
പുറത്തേക്ക് പോലും വിടാതെ ഉപ്പയുടെ വാലായി ഫർസാന എപ്പോഴും ഉണ്ടാവും.
ഇനി ഉപ്പയെങ്ങാനും പുറത്തേക്ക് പോവുകയാണെങ്കിൽ വലതു കയ്യിലെ വിരലിൽ തൂങ്ങി ഞാനും നടക്കുന്നുണ്ടാവും..
ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി
കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?
ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???