സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

ചതിക്കാൻ നമ്മളായി നിന്നു കൊടുത്തതല്ലല്ലോ, നമ്മൾ അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റും അല്ല, അവർക്കുള്ളത് പടച്ചോൻ കൊടുത്തോളും.

എന്റെ മോളെ എനിക്ക് തിരികെ കിട്ടിയല്ലോ അതിന് തന്നെ എനിക്ക് പടച്ചവനോട് നന്ദി….”

“മോളെ…”
ഉമ്മ അവളുടെ അരികിലിരുന്നു ചേർത്ത് പിടിച്ചു.

“ഹ്മ്മ്… ഉമ്മാ…”

“എന്റെ മോൾ ഒന്നും ആലോചിക്കണ്ട, ഇവിടെ ഇപ്പോ ഞങ്ങളൊക്കെ ഇല്ലേ. എന്റെ കുട്ടി വാ ഉമ്മ ചോറ് തരാം.”

“എനിക്ക് വിശപ്പില്ല ഉമ്മ.”

“അതൊന്നും പറഞ്ഞാൽ പറ്റില്ല..”.
വാ എന്നും പറഞ്ഞു കൊണ്ട് ഫർസാനയുടെ ഉമ്മ അവളെ ചേർത്തുപിടിച്ചു മുറിക്കു പുറത്തേക് നടന്നു.

അവരുടെ സംസാരമെല്ലാം കേട്ട് ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖവുമായി അവളുടെ കുഞ്ഞനിയന്മാർ പുറത്ത് നിൽക്കുന്നുണ്ട്.

അവരുടെ ഉള്ളിൽ മുഴുവൻ ഫർസാനയുടെ കാമുകനോടുള്ള ദേഷ്യം മാത്രം.

അവനെ കൊല്ലണം.

കഴിയുമെങ്കിൽ എത്രയും പെട്ടന്ന് തന്നെ..

അവളെയും കൊണ്ട് അവർ നാലു പേരും മേശയുടെ അരികിലായി വന്നിരുന്നു…

അവർ ആരും കുറച്ച് ദിവസമായി വയർ നിറച്ചിട്ടില്ല…

ഫർസാനയുടെ പ്ളേറ്റിൽ അവൾ വെറുതെ വിരലിട്ട് കറക്കിക്കൊണ്ടിരിക്കുന്നു…

എല്ലാവരും അവളെത്തന്നെ നോക്കിയിരിക്കുകയാണ്…

ആ വീടിന്റെ പൂമ്പാറ്റ…

അവൾക് വേണ്ടിയായിരുന്നു അവരുടെ ജീവിതം പോലും..

ഒരു രാജകുമാരി ആയിരുന്നു അവൾ അവിടെ..

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.