സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

ആരെങ്കിലും അടിച്ചാൽ പോലും എവിടെയാണ് എന്റെ മോൾക്ക് അടികിട്ടിയതെന്ന് ചോദിച്ചു കൊണ്ട് ഉഴിഞ്ഞു തലോടി ആ വേദന മാറ്റികൊടുക്കുവാൻ ഏതൊരു മാതാ പിതാക്കാൻ മാർക്കും പറ്റും..

പക്ഷെ ഇങ്ങനെ ഒരു അവസ്ഥയിൽ അവളുടെ ഉമ്മയും ഉപ്പയും എങ്ങനെ അവളോട് ചോദിക്കും, അവരുടെ മോൾക്കെന്താണ് സംഭവിച്ചതെന്ന്.

“മോളെ പൂവി… ഉപ്പയുടെ പൊന്നേ…
ഉപ്പാക്ക് മോളോട് ഒരു ദേഷ്യമോ വെറുപ്പോ ഇല്ല…. പക്ഷെ എന്റെ മോളെ ആരാണ് ഉപദ്രവിച്ചതെന്ന് അറിയണമെന്നുണ്ട് ഉപ്പാക്ക്…
എന്റെ പൂവിയെ ആരാണ് ചതിച്ചത്, എവിടെയാണ് ഉപ്പാന്റെ പൂവിക് പിഴച്ചത് “

ചോദിക്കാൻ ഇഷ്ട്ടമില്ലാഞ്ഞിട്ടും ആ ഉപ്പ (മസൂദ് ) പൂവിയെ മാറിലേക് ചേർത്തുകൊണ്ടത് ചോദിച്ചു.

കുറച്ച് നിമിഷം ആ മുറിയിൽ നിശബ്ദത തളംകെട്ടി നിന്നു…

പതിയെ ഒരു തേങ്ങൽ കേൾക്കുവാൻ തുടങ്ങി…

ആ ഉപ്പയുടെ നെഞ്ചിൽ കണ്ണുനീർ തുള്ളികൾ വീണു നനഞ്ഞു…

പതിയെ ആ തേങ്ങൽ ഒരു കരച്ചിലായി ഉയർന്നു..

ഉപ്പ എന്ന് വിളിച്ചു ആർത്തു കരഞ്ഞു കൊണ്ട് ഫർസാന ഉപ്പയെ വരിഞ്ഞു കെട്ടിപിടിച്ചു.

ഫർസാനയുടെ ഉപ്പ മസൂദ് അവളുടെ തലയിൽ മെല്ലെ കൈ കൊണ്ട് തലോടികൊണ്ട് അവളെ ആശ്വസിപ്പിക്കുണ്ട്.

“ഉപ്പാന്റെ പൂവിക് ഒന്നുമില്ല, എല്ലാം ഒരുദുഃസ്വപ്നം പോലെ കാണണം, എല്ലാം മറക്കണം.

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.