സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

അന്ന് രാത്രി ഫർസാന കിടക്കുന്ന റൂമിലേക്കു അവളുടെ ഉപ്പയും ഉമ്മയും കടന്നു വന്നു…

“മോളെ… ഫർസാന…”

ഫർസാന കട്ടിലിന്റെ അരികിൽ ചാരി ഇരിക്കുകയാണ്.

അവൾ ഉമ്മയും ഉപ്പയും റൂമിലേക്കു കയറി വന്നത് അറിഞ്ഞിട്ടില്ല..

അവളുടെ തലയിൽ മെല്ലെ തലോടികൊണ്ട് ഉമ്മ അവളെ വീണ്ടും വിളിച്ചു…

“ഹ്മ്മ്… ഉമ്മാ…”

ഉള്ളിലെ ഒരിക്കലും ഉണങ്ങാത്ത മുറിവിന്റെ വേദനയാൽ അവൾ ഉമ്മയുടെ കൈ കൂട്ടി പിടിച്ചു കൊണ്ട് വിളിച്ചു…

ആ ഉമ്മയുടെയും ഉപ്പയുടെയും കൺകോണിൽ നിന്നും കണ്ണുനീർ തുള്ളികൾ നിറഞ്ഞു വരുവാൻ തുടങ്ങി…

ആശുപത്രിയിൽ നിന്നും കൊണ്ട് വന്നതിനു ശേഷവും അവളോട് അവർക്കിത് വരെ ഒന്ന് സംസാരിക്കാൻ പോലും കഴിഞ്ഞിട്ടില്ലായിരുന്നു …

അവരുടെ ഒരേയൊരു മകൾക് വന്നു ചേർന്ന ദുരന്തത്തിൽ അവരുടെ ഉള്ളു വെന്തു നീറുന്നുണ്ട്…

അത് ഒരിക്കൽ പോലും തങ്ങളുടെ മകൾ അറിയരുതെന്ന് കരുതി അവളുടെ റൂമിന് പുറത്ത് നിന്നും മനസ്സിൽ കരുത്തു ഉറപ്പിച്ചു കേറിയതാണ്…

പക്ഷേ കഴിയുന്നില്ല!.

ഫർസാനയുടെ…. അവരുടെ പൂവിയുടെ മുഖത്തേക് നോക്കുമ്പോൾ… എല്ലാ കരുത്തും ചോര്‍ന്ന് പോകുന്ന പോലെ…

ഊർജ്വസലമായിരുന്ന അവളുടെ മുഖം,ഇന്നിപ്പോൾ ചോര വാർന്നു നിർജീവമായിരിക്കുന്നു.

ഏത് വാപ്പാക്കും ഉമ്മക്കും സഹിക്കാൻ പറ്റുമത്.

മക്കളുടെ കാലിൽ ഒരു മുള്ളു തറച്ചാൽ പോലും സഹിക്കാൻ കഴിയാത്തവർ. അവരുടെ മക്കളിൽ ഒരാൾ ഇത് പോലെ ഒരു ദുരന്തത്തിന്റെ മുന്നിൽ പെട്ട് പോയാൽ.

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.