സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4520

ഡോക്ടർ മേനോൻ കുട്ടിയുടെ ഹുണ്ടായി i20 അദ്ദേഹത്തിന്റെ വീട് ലക്ഷ്യമാക്കി പോയി കൊണ്ടിരിക്കുന്നു..

തൊണ്ടയാട് ബൈബാസിൽ നിന്നും മെഡിക്കൽ കോളജ് റോഡിലേക്ക് തന്റെ വാഹനം  തിരിച്ചു…

ആത്യാവശ്യം സ്പീഡിൽ തന്നെ ആണ് ആ വാഹനം നീങ്ങുന്നത്..

സ്റ്റീരിയോയിൽ ദാസേട്ടന്റെ ഗോൾഡൻ സോങ് ഓടി കൊണ്ടിരിക്കുന്നു..

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായാഹ്നം പോലെ
ശുഭസായാഹ്നം പോലെ
തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ
എൻ…..പ്രമദവനം വീണ്ടും ഋതുരാഗം ചൂടി…

ആ പാട്ടിന്റെ ലിറിക്‌സ് ന്റെ കൂടെ കുട്ടിയുടെ ചുണ്ടുകളും ചലിക്കുന്നുണ്ട്..

ചെറുതായി വണ്ടിയുടെ മുന്നിലെ ഗ്ലാസിൽ മഴ തുള്ളികൾ ഇറ്റി വീഴുവൻ തുടങ്ങി..

വളരെ പെട്ടന്ന് തന്നെ അതൊരു ശക്തമായ മഴയായി റോഡിലേക്ക് കുതിച്ചിറങ്ങി…

ആ മധുരമുള്ള പാട്ടും മൂളി കുട്ടി വണ്ടി ഓടിച്ചു കൊണ്ടിരിക്കെ ഒരു ജീപ് വന്നു ഡോക്ടർ മേനോൻ കുട്ടിയുടെ i20യുടെ കുറുകെ വളരെ ശക്തിയിൽ ബ്രേക്ക് അമർത്തി ടയറുകൾ ഉരച്ചു കൊണ്ട് നിർത്തി..

ആ ജീപ്പിൽ നിന്നും ഇറങ്ങിയ റെയിൻ കോട്ടു ധരിച്ച മൂന്നു പേർ വളരെ വേഗത്തിൽ കുട്ടിയുടെ വണ്ടിയുടെ നേരെ നടന്നു വന്നു…

—-(@)—-(@ )—-(@)—-

ഇത്തയുടെ കുട്ടികൾക്കു എന്തെങ്കിലും സംഭവിച്ചോ എന്നുള്ള ബേജാറിൽ വളരെ വേഗത്തിലാണ് ഹാഷിം വാഹനം ഓടിക്കുന്നത്…

രാമനാട്ടുകര സിഗ്നൽ എത്തിയപ്പോൾ രാത്രിയിൽ ആയത് കൊണ്ട് സിഗ്നൽ തെറ്റിച്ചു കൊണ്ട് ഒരു കണ്ടെയ്നർ ആ റോഡ് മുറിച്ചു കടക്കുന്നത് കണ്ട ഹാഷിം പെട്ടന്ന് വളരെ ശക്തിയിൽ ബ്രേക്ക് അമർത്തി കാറ് നിര്‍ത്താനായി ശ്രമിച്ചു…

—-(@)—-(@ )—-(@)—-

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.