സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

“വേണ്ട വേണ്ട.. ഞാൻ നിങ്ങളുടെ പുറകെ വരില്ല.. എന്റെ കുട്ടികളെ ഒന്നും ചെയ്യരുത്..”

ഗുഡ് ബോയ് എന്നും പറഞ്ഞു ആ കാൾ ഡിസ്‌കണക്ട് ആയി..

ബീപ് ബീപ് എന്നുള്ള ശബ്ദം മാത്രം ആ ഫോണിൽ കേൾക്കാം..

ഉടനെ തന്നെ അളിയനെ വിളിക്കാൻ ആയി ആ ഫോൺ വീണ്ടും കയ്യിലെടുത്ത സമയം ഒരു ക്രിക് ക്രാക് എന്ന ശബ്ദത്തോടെ ആ ലാൻഡ് ഫോൺ പൊട്ടിത്തെതെറിച്ചു..

എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം തരിച്ചു നിന്ന ഹാഷിം പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങി കാർ എടുത്ത് കോഴിക്കോട് ലക്ഷ്യമാക്കി പുറപ്പെട്ടു…

—-(@)—-(@ )—-(@)—-

“മണി… ആ സാധനം ഇങ്ങോട്ടു എടുത്തോ..”
വീടിന്റെ കിച്ചണിലേക്ക് നോക്കി എസിപി രാജീവ്‌ വിളിച്ചു…

“ഞാൻ ഏതായാലും ഒന്ന് പിടിപ്പിക്കട്ടെ..”

“സാർ…”

“അപ്പോൾ നമ്മൾ എന്താണ് പറഞ്ഞു വന്നത്..”

“ആ കേസ്…”

“അജയ്.. അവൾ നിന്നോട് ആ പേരുകൾ പറഞ്ഞില്ലേ…”

“യെസ് സാർ.. പക്ഷെ മൂന്നു പേരാണ് പറഞ്ഞത്..
പക്ഷെ പറഞ്ഞ മൂന്നു പേരും അവരുടെ വിളിപ്പേരുകളാണ്… ഞാൻ അവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി… ഫർസാനയെ ഉപദ്രവിച്ച ഒരാൾ നഗരത്തിലെ ബിൽഡറുടെ മകനാണ്…. അയാളുടെ പേരവൾ പറഞ്ഞിട്ടില്ല.. അവനാണ് അവളുടെ ലവർ…

മറ്റ് രണ്ട് പേരും ഹൈ ലെവലിൽ ഉള്ള പണക്കാരുടെ മക്കൾ തന്നെ..

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.