സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4520

എത്ര ശ്രമിച്ചിട്ടും നേരത്തെ ഓഫായിപ്പോയ മൊബൈൽ ഓണാക്കൻ സാധിക്കാതെ വിഷമിച്ചു നിൽക്കുകയാണ് ഹാഷിം..

അവൻ നേരത്തെ കണ്ട വീഡിയോ..

അതിൽ കണ്ട റൂം എത്ര ആലോചിട്ടും ഒരു പിടി കിട്ടുന്നില്ല..

ഒരു വട്ടം കൂടി ഹാഷിം ആ സീൻ ആലോചിച്ചു തുടങ്ങി..

ഒരു റൂമിന്റെ വാതിലിനു മുമ്പിലായാണ് ആ വിഡിയോ പിടിച്ചു നടക്കുന്നവൻ ഇപ്പൊ എത്തിയിരിക്കുന്നത്…

അയാൾ ആ റൂം പതിയെ തുറന്നു…

അവിടെ ബെഡിൽ രണ്ടു പേർ ഉറങ്ങുന്നുണ്ട്..

പക്ഷേ അവർ മൂടി പുതച്ചു കിടക്കുന്നതിനാൽ ആളുകൾ ആരാണെന്ന് മനസിലാകുന്നില്ല..

വീഡിയോ പിടിച്ചു നിൽക്കുന്ന ആളുടെ കയ്യിൽ ഒരു വെട്ടിത്തിളങ്ങുന്ന കത്തി പ്രത്യക്ഷപെട്ടു..

ഉടനെ തന്നെ ആ വീഡിയോയിൽ ഒരു ജോക്കർ വന്നു നിന്നു കുറച്ചു നിമിഷങ്ങൾക്കു ശേഷം ആ വീഡിയോയും അത് വന്ന നമ്പറും ഡിലീറ്റ് ആയി കൂടെ കുറച്ച് അറബി പദങ്ങൾ വന്നു നിറഞ്ഞു മൊബൈലും ഓഫ്‌ ആയി..

ആ റൂം..

വീണ്ടും വീണ്ടും ഹാഷിം ആലോചിച്ചു നോക്കി..

നല്ലത് പോലെ പരിചയം ഉള്ള റൂമാണ് അത്..

അതെ.. കിട്ടി..

അവന്റെ മൂത്ത ഇത്തയുടെ മക്കൾ കിടന്നുറങ്ങുന്ന റൂം..

ആ റൂമിൽ ഏതോ അക്രമി മക്കളെ ഉപദ്രവിക്കാൻ കയറിയിരിക്കുന്നു..

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.