സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

മേനോൻ കുട്ടി പറഞ്ഞു തുടങ്ങി…

“ഞാൻ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങാൻ തുടങ്ങുമ്പോളാണ് അറ്റെൻഡർ കടന്നു വന്നു ഒരു എമർജൻസി ആക്സിഡന്റ് കേസ് വരുന്നുണ്ടെന്നു പറഞ്ഞത്. പേഷ്യന്‍റ് കാഷ്വാലിറ്റിയിൽ എത്തിയാൽ അറിയിക്കാൻ പറഞ്ഞു ഞാൻ എന്റെ റൂമിൽ തന്നെയിരുന്നു.

പെരുന്നാളിന്റെ തലേന്ന് അങ്ങനെ ഉള്ള കുറച്ചു കേസുകൾ കൂടുതൽ വരാറുണ്ട്.. തിരക്കിട്ടു പായുന്നവർ ആ സമയം കൂടുതലാണല്ലോ..

വീട്ടിൽ പോയിട്ടും വല്യ കാര്യമൊന്നും എനിക്കില്ല.. ഭാര്യയും മകളും മകന്റെ കൂടെ അമേരിക്കയിലാണ്…. അത് കൊണ്ട് തന്നെ മെഡിക്കൽ കോളജിൽ ഞാൻ കുറച്ച് ഏറെ സമയം ഉണ്ടാകും.. അന്നും ഞാൻ കരുതിയത് ചെറിയ വല്ല കേസും ആയിരിക്കുമെന്നാണ്..

മെഡിക്കൽ കോളജിൽ എത്തിച്ച സമയം പേഷ്യന്റിന്റെ അവസ്ഥ വളരെ ക്രിട്ടിക്കൽ ആയിരുന്നത് കൊണ്ട് ഒട്ടും താമസിക്കാതെ തന്നെ ഐസിയുവിലേക്ക് മാറ്റിയിരുന്നു… പിന്നാലെ അവിടെ നിന്നും വിളിയെത്തിയ ഉടനെ തന്നെ ഞാൻ ഐസിയു ലക്ഷ്യമാക്കി നടന്നു..

ഞാനവിടെ എത്തിയ സമയം ജൂനിയർ ഡോക്ടർസ് പേഷ്യന്റിനെ വൃത്തിയാക്കുന്നുണ്ടായിരുന്നു.. പേഷ്യന്റിനെ കൊണ്ടു വരുമ്പോളുള്ള കണ്ടീഷൻ എഴുതിയ ഫയൽ നോക്കാനായി ഞാന്‍ തിരിഞ്ഞപ്പോഴാണ് ഗൈനെക്കോളജിസ്റ്റ് ഷാന കടന്നുവന്നത്. അപ്പോഴാണ് പേഷ്യന്റ്റ് ഒരു പെൺകുട്ടിയാണെന്നും അപകടമല്ല പീഡനമാണെന്നും അറിയുന്നത്..

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.