സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4520

“യെസ് അറിയാം സാർ… മേനോൻ..ഓ സോറി മേനോൻ കുട്ടിയേട്ടൻ..”

ചെറുതായി പുഞ്ചിരി തൂകിക്കൊണ്ട് അജയ് പറഞ്ഞു..

കുട്ടിയേട്ടനും അത് കേട്ട് ചിരിച്ചു..

“രാഹുൽ ഇത് മേനോൻ കുട്ടി.. മെഡിക്കൽ കോളജ് സീനിയർ സർജൻ ആണ്..”
അജയ് പീവിക്ക് ഡോക്ടർ മേനോൻ കുട്ടിയെ പരിചയപ്പെടുത്തി.

കുട്ടിയേട്ടാ ഇത് രാഹുൽ.. ഞങ്ങൾ പീവിയെന്നും വിളിക്കും..”
അജയ് തന്നെ പീവിയെ ഡോക്ടർക്കും പരിചയപ്പെടുത്തി.

“ഓ അറിയാം ഇന്നലെ ഒരാളെ മെഡിക്കൽ കോളജിലേക് സംഭാവന ചെയ്ത എസ്‌ഐ അല്ലേ.. എന്തൊരു അടിയാണ് ഇഷ്ട്ട.. എല്ലൊന്നും ബാക്കിയില്ല… തുടയെല്ല് പപ്പടം പൊടിച്ച പോലെ ആക്കിയിട്ടുണ്ട്. ഇങ്ങനെ ഒന്നും ഒരാളെ ഉപദ്രവിക്കരുത്… ഹൗ..”
ഡോക്ടർ മേനോൻ കുട്ടി ഒരു ചെറുചിരിയോടെ പീവിയോട് പറഞ്ഞു.

“അത് സാർ.. ഇന്നലെ അതിന് മുമ്പ് വന്ന കേസുകൾ കണ്ടില്ലായിരുന്നോ.. അതിന്റെ ഫ്രസ്റ്റേഷനിൽ പെരുമാറി പോയതാണ്..”

“ഹും.. അത് നല്ലത് തന്നെ..”

“ഹോ.. ഞാൻ മറന്നു..”
രാജീവ്‌ അവരുടെ സംസാരത്തിന്റെ ഇടയിൽ കയറി പറഞ്ഞു ..

“മീറ്റ് മിസ്റ്റർ സുജീഷ്.. ഇതാണ് എസ്‌ഐ സുജീഷ്.. നമ്മുടെ കേസിന്റെ തുടക്കത്തിലുണ്ടായിരുന്നു.. ഇപ്പോൾ ലീവിലാണ്..”

“ഹലോ..”
അങ്ങനെ പീവിയും അജയും അവിടെയുള്ള എല്ലാവരെയും പരിചയപെട്ടു..

“ഞാൻ നിങ്ങളെ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയാമല്ലോ..”
രാജീവ്‌ അജയനോടും രാഹുലിനോടുമായി ചോദിച്ചു..

“അറിയാം, സാർ.”

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.