സഖിയെ ഈ മൗനം നിനക്കായ് 2 ??? [നൗഫു] 4443

“അതിന് മുൻ‌കൂർ പെർമിഷൻ വേണ്ടേ പീവി..”

“വേണം.. ഞാൻ കാര്യപ്പെട്ടവരെ കണ്ടു ആ സമയം തന്നെ ആ വിവരം പറഞ്ഞു.. പക്ഷെ അതൊന്നും കേൾക്കാൻ പോലും അവരാരും കൂട്ടാക്കിയില്ല..”

“ഹോ.. എന്നിട്ട് ബാക്കി പറ..”

“ഞാൻ ഈ വിവരം മുകളിലേക്ക് നൽകി..”

“എങ്ങനെയും ആ ജാഥ ബ്ലോക്ക്‌ ചെയ്യാനായിരുന്നു എനിക്ക് കിട്ടിയ ഓർഡർ..
പക്ഷെ അത്രയും വലിയ ഒരു യുവജനസംഘത്തെ വെറും പത്തു പോലീസുകാരുമായി ഞാൻ എന്ത് ചെയ്യാനാ.. അങ്ങനെ അവരുടെ കൂടെ ഞങ്ങളും നടന്നു…

കളക്ടറേറ്റ് ഓഫിസിന്റെ അരികിൽ അപ്പോഴെക്കും പോലീസ് നിരന്നിരുന്നു.. റോഡ് ബാരിക്കേട് വെച്ചു ബ്ലോക്ക്‌ ചെയ്തും കൂടെ നമ്മുടെ രണ്ട് ജലപീരങ്കിയും റെഡിയാക്കി നിർത്തിയിരുന്നു..

കളക്ടറെറ്റ് ഓഫീസിന്റെ അടുത്ത് എത്തിയപ്പോൾ അതുവരെ മുദ്രവാക്യം മാത്രം വിളിച്ചു നടന്നിരുന്ന ജാഥ അക്രമാസക്തമായി, കണ്ണിൽ കണ്ട വാഹനങ്ങൾ തല്ലി തകർക്കാനും മറ്റും തുടങ്ങി..

അതിനിടയിലാണ് സമരം ചെയ്യുന്നവരുടെ മുഖ്യ ശത്രുവായ ഒരു KSRTC ആ വഴിക്കു വന്നത്… ഇവിടെയും പതിവ് തെറ്റിയില്ല..ആദ്യത്തെ ഏറു തന്നെ KSRTC യുടെ മുന്നിലെ ചില്ല് പൊട്ടിച്ചു, അതിലാണെകിൽ മുഴുവൻ സാധാരണക്കാരും..

മുന്നിലിരിക്കുന്ന പല ആളുകൾക്കും പരിക്ക് പറ്റി.. ഡ്രൈവറുടെ തല പൊട്ടി ചോര ഒലിക്കുണ്ട്.. പെട്ടെന്ന് കിട്ടിയ ഒരു വണ്ടിയിൽ കയറ്റി അവരെ ഞാൻ ഹോസ്പിറ്റലിലേക് മാറ്റി..ഇതെല്ലാം കണ്ടു ആ ചെറ്റ നേതാവ് ഒരു തണലിൽ ഇളനീർ കുടിച് നിൽക്കുന്നു..”

Updated: January 26, 2021 — 11:54 am

58 Comments

  1. *വിനോദ്കുമാർ G*

    ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി തുടക്കം സൂപ്പർ കഥ മുന്നോട്ട് പോകുംതോറും സൂപ്പർ ആകും എന്ന് അറിയാം ഒരുപാട് ഇഷ്ടത്തോടെ സൂപ്പർ സ്റ്റോറി

  2. ? ആരാധകൻ ?

    കാത്തിരിക്കുകയാണുട്ടോ. ഇന്ന് വരൂല്ലേ ?

    1. ഇന്ന് തന്നെ വിട്ടിട്ടുണ്ട് ബ്രൊ ???

Comments are closed.