ഷോർട്ട് ഫിലിം (മനൂസ്) 2914

രജീഷിന് എവിടെയോ പോകാനുള്ളത് കൊണ്ട് പിറ്റേന്ന് ഉച്ചയ്ക്കാണ് ഷൂട്ടിംഗ് വച്ചത്…

അവൻ സത്യമായും പോയതാണോ അതോ ഞങ്ങൾക്ക് ഫുഡ് തരണമെന്ന് പേടിച്ചിട് മുങ്ങിയതാണോ എന്ന് ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു…..

അടിമുടി മാറ്റങ്ങളുമായിട്ടാണ് പിറ്റേന്ന് അച്ചുവിന്റെ വരവ്……

തലേ ദിവസം സരോജ് കുമാറിനെ വെല്ലുന്ന പ്രകടനം കാഴ്ച്ചവച്ച ആദർശിനെ മാറ്റി അച്ചു തന്നെ ഹീറോ ആയി പകരം ആദ്യ നായകൻ ഗസ്റ്റ് റോളിലേക് ചേക്കേറി…..

ഡയലോഗ് ഒന്നുല്ല ചുമ്മാ നിന്നു കൊടുത്താൽ മാത്രം മതി…ഈ മാറ്റം ഞങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു..

ഐബിനെ ക്യാമറമാനിൽ നിന്നും അഭിനേതാവാക്കി പകരം ഞങ്ങളുടെ കോളേജിന്റെ തന്നെ ഒഫീഷ്യൽ ഫോട്ടോഗ്രാഫർ ആയ ഗോകുൽ ആ കർമം നിർവഹിച്ചു……

ഔട്ഡോർ ഷൂട്ടിംഗിനായി ഞങ്ങൾ വീടിന് പിന്നിലെ കനാലിന്റെ അടുത്തേക്ക് പോയിരുന്നു……

അടുത്തുള്ള തെങ്ങിൻ തോപ്പും പുഴയും മനസ്സിനും ശരീരത്തിനും കുളിരേകി…… ഷൂട്ടിംഗ് നിർത്തി ആ കാഴ്ചകൾ ആസ്വദിക്കാൻ മനസ്സുകൾ വെമ്പി…… പക്ഷെ അച്ചുവിന്റെ തെറി വിളി പേടിച്ച് സംയമനം പാലിച്ചു…..

ഷൂട്ടിംഗ് ആരംഭിച്ചു,,, ആളുകളുടെ ചുമതലകൾ മാറിയെങ്കിലും തലേ ദിവസത്തെ പോലെ തന്നെ വമ്പൻ പരാജയം ആയിരുന്നു ആ ദിവസവും..

ഒറ്റ ടൈയ്ക് ആക്ടർ നന്ദു വീണ്ടും ചിരി വിരുന്നൊരുക്കി…. വല്യ സംഭവം പോലെ കൊണ്ടു വന്ന ക്യാമറാമാൻ ഗോകുൽ ചിരിച്ചു പണ്ടാരമടങ്ങി……

കൂട്ടത്തിൽ സ്വാഗതിന്റെ ബൈക്ക് റൈഡിങ് സീൻസ് എടുക്കാൻ ഒരു മണിക്കൂർ ആണ് എടുത്തത്..

ബൈക്ക് സ്റ്റാർട്ട് ചെയ്ത് പറയുന്ന സ്ഥലത്തു കൊണ്ട് നിർത്തണം ഇതായിരുന്നു അച്ചു അവന് നൽകിയ നിർദേശം….. റീ ടൈക്കുകൾ കൊണ്ട് പൊറുതിമുട്ടി ഒടുവിൽ ആ സീൻ വേണ്ടെന്ന് വെക്കുകയായിരുന്നു…..

അപ്പോഴേക്കും ഒരു ബ്രേക്ക് എടുക്കാൻ ടൈം കിട്ടി…. കാരണം ഒഫീഷ്യൽ ഫോട്ടോഗ്രാഫർ ആകെ തളർന്നു ഈ അഭിനയ മുഹൂർത്തങ്ങൾ കണ്ട്…

ചെറിയ തെങ്ങിൽ നിന്നും കരിക്ക് ഇട്ട് കുടിച്ചു,, കുളത്തിലെ ആമ്പൽ പിച്ചിയും ഞങ്ങൾ ബ്രേക്ക് ടൈം ആഘോഷിച്ചു…

26 Comments

  1. ഏക - ദന്തി

    അവസ്ഥേണ് മാനൂസെ അവസ്ഥ . cool .it was a good read.

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ???

  2. ഡാ, നമുക്ക് ഒന്നുകൂടി ഷോർട്ട് ഫിലിം ഉണ്ടാക്കിയാലോ? കൊല്ലം ഞെട്ടിക്കണം ധന്യയിലോ, രമ്യയിലോ ലാലേട്ടൻ പടം റിലീസ് ചെയ്യുന്നത് പോലെ ഇറക്കുകയും ചെയ്യാം പക്ഷെ നീ തന്നെ ഹീറോ ആകണം.
    നന്നായി ഓർമ്മക്കുറിപ്പ് ആണെങ്കിലും വായിക്കാൻ ഇമ്പമുണ്ടായിരുന്നു…

    1. ജ്ജ് ചുമ്മാ പറഞ്ഞു മ്മളെ കൊതിപ്പിക്കല്ലേ… എന്നെങ്കിലും നടക്കും പുള്ളെ.ജ്ജ് നോക്കിക്കോ??.. പെരുത്തിഷ്ടം ???

      1. മനൂസ്

        ??

  3. നിധീഷ്

    ❤❤❤

    1. ???

  4. കൊള്ളാം മനൂസ്.,.,
    ഒരു ഓളത്തിൽ അങ്ങു വായിച്ചു പോകാൻ സാധിക്കുന്നുണ്ട്.,.,. വായിക്കുമ്പോൾ ഉള്ളിൽ ഒരു ചിരി വരുന്നുണ്ട്.,.,.
    സ്‌നേഹത്തോടെ..,
    ??

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം തമ്പുരാൻ???

    2. ???

  5. ശിവശങ്കരൻ

    ???

    1. ???

  6. Corona 3gpicha oru കലാലയ ജീവിതം നടക്കുന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു

    പഴയത് ഒക്കെ ഓര്‍ത്തു sed ആയി

    1. അന്റെയൊക്കെ അവസ്‌ഥ ആലോചിക്കുമ്പോ ബിഷമം ഉണ്ട് പുള്ളെ.. വിധി അല്ലാതെന്ന

  7. Mwuthe adipoli …. Kurach nallayallo egalle evide kandit evide ariyunnu

    1. ഞമ്മള് ഇവിടെയൊക്കെ ഉണ്ടല്ലോ പുള്ളെ.. ജ്ജ് നല്ലോണം നോക്കണ്ടെ?..പെരുത്തിഷ്ടം പുള്ളെ??

  8. Nice…. college kaalam oke orthpoyi✌️

    1. പെരുത്തിഷ്ടം പുള്ളെ??

  9. ❤️

    1. ??

  10. സൂപ്പർ.. നല്ല രസം ഉണ്ട് manusinte കഥ വയ്ക്കാൻ. നർമത്തിൽ ചാലിച്ച എഴുത്ത്.. ഒരു ചിരിയോടെ വായ്‌ച് തീർത്തു.
    സ്നേഹത്തോടെ❤️

    1. അനുഭവത്തിലെ ചില ഏടുകൾ..പെരുത്തിഷ്ടം കരളേ..??

  11. ?

    1. ??

  12. ♥️♥️♥️♥️

    1. ??

Comments are closed.