ഷോർട്ട് ഫിലിം (മനൂസ്) 2914

Views : 34194

കാര്യമായിട്ട് ഇതുവരെ വഴക്കും അടിയും അല്ലാതെ മറ്റൊന്നും കോളേജിൽ ചെയ്യാത്ത ഞങ്ങൾക്ക് അവന്റെ വചനങ്ങൾ വേദവാക്യമായി..

“എന്നാ നമ്മള് പൊളിക്കും……”
ഞാനും കൂടെ ചേർന്നു……

“കഥയൊക്കെ എന്റെ കൈയ്യിലുണ്ട്……”

അച്ചു പറഞ്ഞു..

“എടാ അച്ചു അപ്പൊ നീ എല്ലാം മുൻകൂട്ടി കണ്ടു കൊണ്ടാണല്ലേ ഇറങ്ങിയെക്കുന്നെ…..”

എന്റെ ചോദ്യത്തിന് ഇതൊക്കെ എന്ത് എന്ന അർത്ഥത്തിൽ അവൻ ഒരു പുഞ്ചിരി സമ്മാനിച്ചു……

“ടാ മോനെ…. ഈ കഥയിലെ നായകൻ നീയാണ്…..”

അച്ചുവിന്റെ വാക്കുകൾ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടിച്ചു….. ഏറ്റവും നല്ല ഷോർട്ട് ഫിലിം നായകനുള്ള ഓസ്കാർ
വാങ്ങുന്നത് ഞാൻ അവിടിരുന്നു സ്വപ്നം കണ്ടു……

സംഭവം സ്വപ്നം അല്ലെ എന്ത് വേണേലും കാണാമല്ലോ…..

2015 ക്രിക്കറ്റ് വേർള്ഡ് കപ് ഫൈനലിൽ ഇന്ത്യയെ ഞാൻ സിക്സ് അടിച് ജയിപ്പിക്കുന്നതായി വരെ കണ്ടിട്ടുണ്ട്, അത് വച്ച് നോക്കുമ്പോ ഇത് ചെറുതല്ലേ……

ഞാൻ എല്ലാവന്മാരെയും സൂക്ഷിച്ച് നോക്കി….. എന്തോ ഒരു വാട്ടം എല്ലാരുടെയും മുഖത്തു കാണുന്നുണ്ട്….

ഹോ എന്റെ സാറേ ആ ഫീലിംഗ് അനുഭവിച്ച തന്നെ അറിയണം….

“ഇത് സിനിമക്കുള്ളിലെ സിനിമയാണ്….. ഒരുത്തന്റെ ഷോർട്ട് ഫിലിം എടുക്കണമെന്ന മോഹത്തിന്റെ കഥ……”
അച്ചു പറഞ്ഞു…..

“ഓഹ്ഹ് ….അപ്പൊ ഞാൻ ആണ് അല്ലെ ആ കഥാപാത്രം ചെയ്യേണ്ടത്…..”
സ്വല്പം ഗമയോടെ ഞാൻ അത് ചോദിച്ചു…..

“അല്ല….. നീ അവൻ എടുക്കുന്ന ഷോർട് ഫിലിമിലെ കഥാപാത്രം ആണ്…. ”
മനസ്സിൽ പൊട്ടിയ ലഡ്ഡു അതിലും വേഗത്തിൽ ഒട്ടി…..

“എയ്…. നീയല്ലേ പറഞ്ഞേ ഞാൻ ആണ് ഹീറോ എന്ന്……”

“ഹീറോ ആദർശ് ആണ് ചെയ്യുന്നത്….ബട് ഫിലിമിൽ നിന്റെ കഥാപാത്രത്തിന് ആണ് ഏറ്റവും കൂടുതൽ സീൻസ് ഉള്ളത്…..”
അച്ചുവിന്റെ ആ വാക്കുകൾ എന്റെ ഉള്ളിലെ ഒട്ടിയ ലഡ്ഡു വീണ്ടും പൊട്ടിച്ചു….

വീണ്ടും എന്റെ തല ഉയർന്നു……

“നായിക വല്ലതും ഉണ്ടോടെ…….”
ആദർശ് ആണ് അത് ചോദിച്ചതെങ്കിലും അത് അവിടെ ഇരുന്ന എല്ലാവരുടെയും ചോദ്യം ആയിരുന്നു……

Recent Stories

The Author

മനൂസ്

26 Comments

  1. ഏക - ദന്തി

    അവസ്ഥേണ് മാനൂസെ അവസ്ഥ . cool .it was a good read.

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ💖💖💖

  2. ഡാ, നമുക്ക് ഒന്നുകൂടി ഷോർട്ട് ഫിലിം ഉണ്ടാക്കിയാലോ? കൊല്ലം ഞെട്ടിക്കണം ധന്യയിലോ, രമ്യയിലോ ലാലേട്ടൻ പടം റിലീസ് ചെയ്യുന്നത് പോലെ ഇറക്കുകയും ചെയ്യാം പക്ഷെ നീ തന്നെ ഹീറോ ആകണം.
    നന്നായി ഓർമ്മക്കുറിപ്പ് ആണെങ്കിലും വായിക്കാൻ ഇമ്പമുണ്ടായിരുന്നു…

    1. ജ്ജ് ചുമ്മാ പറഞ്ഞു മ്മളെ കൊതിപ്പിക്കല്ലേ… എന്നെങ്കിലും നടക്കും പുള്ളെ.ജ്ജ് നോക്കിക്കോ😄😄.. പെരുത്തിഷ്ടം 💖💖💖

      1. മനൂസ്

        💓😍

  3. നിധീഷ്

    ❤❤❤

    1. 💖💖💖

  4. കൊള്ളാം മനൂസ്.,.,
    ഒരു ഓളത്തിൽ അങ്ങു വായിച്ചു പോകാൻ സാധിക്കുന്നുണ്ട്.,.,. വായിക്കുമ്പോൾ ഉള്ളിൽ ഒരു ചിരി വരുന്നുണ്ട്.,.,.
    സ്‌നേഹത്തോടെ..,
    💕💕

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം തമ്പുരാൻ😍😍😍

    2. 😍😍😍

  5. ശിവശങ്കരൻ

    💖💖💖

    1. 😍😍😍

  6. Corona 3gpicha oru കലാലയ ജീവിതം നടക്കുന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു

    പഴയത് ഒക്കെ ഓര്‍ത്തു sed ആയി

    1. അന്റെയൊക്കെ അവസ്‌ഥ ആലോചിക്കുമ്പോ ബിഷമം ഉണ്ട് പുള്ളെ.. വിധി അല്ലാതെന്ന

  7. Mwuthe adipoli …. Kurach nallayallo egalle evide kandit evide ariyunnu

    1. ഞമ്മള് ഇവിടെയൊക്കെ ഉണ്ടല്ലോ പുള്ളെ.. ജ്ജ് നല്ലോണം നോക്കണ്ടെ😄..പെരുത്തിഷ്ടം പുള്ളെ💟💟

  8. Nice…. college kaalam oke orthpoyi✌️

    1. പെരുത്തിഷ്ടം പുള്ളെ💟💟

  9. ❤️

    1. 💟💟

  10. സൂപ്പർ.. നല്ല രസം ഉണ്ട് manusinte കഥ വയ്ക്കാൻ. നർമത്തിൽ ചാലിച്ച എഴുത്ത്.. ഒരു ചിരിയോടെ വായ്‌ച് തീർത്തു.
    സ്നേഹത്തോടെ❤️

    1. അനുഭവത്തിലെ ചില ഏടുകൾ..പെരുത്തിഷ്ടം കരളേ..💟💟

  11. 😍

    1. 💟💟

  12. ♥️♥️♥️♥️

    1. 💟💟

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com