ഷോർട്ട് ഫിലിം (മനൂസ്) 2914

“ഇല്ലടാ……..ഈ ഫിലിമിൽ ലേഡീസ് ഇല്ല…..”
അച്ചുവിന്റെ ആ മറുപടി ഞങ്ങളെ തകർത്തു കളഞ്ഞു…… ശത്രുവിന് പോലും ഈ ഗതി വരുതരുതെന്നു പ്രാർത്ഥിച്ച നിമിഷം…..

“ആ ഞഞ്ഞായി…..”
ആദർശ് അവന്റെ പ്രതിഷേധം അറിയിച്ചു…

പിന്നീടുള്ള ദിവസങ്ങൾ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു…

ഫേസ്ബുക്കിൽ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു….. ക്യാമറ ഒപ്പിച്ചു….. ക്ലാസ്സിലെ മറ്റ് സുഹൃത്തുക്കളെ അറിയിച്ചു അവരിൽ നിന്നും പിന്തുണ ഉറപ്പാക്കി…..

എല്ലാം രഹസ്യമായി തന്നെ വെക്കണം എന്ന് പറഞ്ഞ ഞങ്ങൾ തന്നെ പിന്നീട് പലരോടും പറഞ്ഞു പരസ്യമാക്കി…

ശുദ്ധ ചിന്താഗതിക്കാരയതുകൊണ്ട് ഒന്നും അങ്ങോട്ട് മനസ്സിൽ വച്ചേക്കാൻ പറ്റുല്ലന്നെ…
പെണ്കുട്ടികളോട് പറഞ്ഞപ്പോൾ അവരോക്കെയും കട്ട സപ്പോർട്ട് ആരുന്നു….. മൊത്തത്തിൽ തുടക്കം പോസിറ്റീവ് ആരുന്നു…..

അഭിനേതാക്കൾ ആയി ഞാൻ, ആദർശ്, നന്ദു, അനന്തു, രജീഷ്…..

ക്യാമറമാൻ ആയി കൂട്ടത്തിൽ കാഴ്ച്ച കുറവുള്ള ഐബിനും സംവിധായകന്റെ തൊപ്പി അണിഞ്ഞ് അച്ചുവും തയ്യാറായി…..

അവന്റെ ഓരോ വാക്കുകളും ഇത് നടക്കുമെന്ന വിശ്വാസം ഞങ്ങളിൽ ഊട്ടി ഉറപ്പിച്ചു….

ഇട്ട് പഴകിയ എന്റെ തുണികൾ ഉപേക്ഷിച്ചു വീടിന്റെ അടുത്തുള്ള ഉറ്റ ചങ്ങാതി അനിയൻ കുഞ്ഞിന്റെ ആകെയുള്ള രണ്ട് ഷർട്ടും ഒരു ടീ ഷർട്ടുമായി ഞാൻ ഷൂട്ടിങ് സ്പോട്ട് ആയ രജീഷിന്റെ വീട്ടിലേക്ക് യാത്രയായി….

ട്യൂഷൻ സെന്ററിലെ വാർഷിക പരിപാടികൾക്ക് സ്കിറ്റ് അവതരിപ്പിക്കാൻ സ്റ്റേജിൽ കയറി കൂവലുകൾ വാരിക്കൂട്ടിയ അനുഭവത്തിന്റെ ബലത്തിൽ ആണ് ഈ പുതിയ പരീക്ഷണത്തിന് ഞാൻ പുറപ്പെട്ടത്…

കോളേജിൽ ഒത്തുകൂടിയ ഞങ്ങൾ പിന്നീട് രജീഷിന്റെ വീട്ടിലേക്ക് യാത്രയായി…

അങ്ങനെ അവന്റെ വീടിനു മുകളിലത്തെ മുറിയിൽ ഞങ്ങൾ ഷൂട്ടിങ് ആരംഭിച്ചു…

വിചാരിച്ച പോലല്ല കെട്ടോ ഇത് അല്പം പാടുള്ള പണിയാ…ഞാനും അനന്തുവും അത്യാവശ്യം തട്ടിമുട്ടി ഒപ്പിച്ചെടുത്തു ഒക്കെ ആകി….

നന്ദു ലാലേട്ടനെ പോലെ ഒറ്റ ടൈകിൽ തീർക്കുന്ന വ്യക്തിയാണ് പിന്നീട് ഒരിക്കലും ആ സീൻ നോക്കാനെ തോന്നില്ല അമ്മാതിരി ഭാവങ്ങൾ ആണ്‌ ആ മുഖത്ത് മിന്നി മറയുന്നത്……ആരും നോക്കി നിന്ന് പോകും….

26 Comments

  1. ഏക - ദന്തി

    അവസ്ഥേണ് മാനൂസെ അവസ്ഥ . cool .it was a good read.

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ???

  2. ഡാ, നമുക്ക് ഒന്നുകൂടി ഷോർട്ട് ഫിലിം ഉണ്ടാക്കിയാലോ? കൊല്ലം ഞെട്ടിക്കണം ധന്യയിലോ, രമ്യയിലോ ലാലേട്ടൻ പടം റിലീസ് ചെയ്യുന്നത് പോലെ ഇറക്കുകയും ചെയ്യാം പക്ഷെ നീ തന്നെ ഹീറോ ആകണം.
    നന്നായി ഓർമ്മക്കുറിപ്പ് ആണെങ്കിലും വായിക്കാൻ ഇമ്പമുണ്ടായിരുന്നു…

    1. ജ്ജ് ചുമ്മാ പറഞ്ഞു മ്മളെ കൊതിപ്പിക്കല്ലേ… എന്നെങ്കിലും നടക്കും പുള്ളെ.ജ്ജ് നോക്കിക്കോ??.. പെരുത്തിഷ്ടം ???

      1. മനൂസ്

        ??

  3. നിധീഷ്

    ❤❤❤

    1. ???

  4. കൊള്ളാം മനൂസ്.,.,
    ഒരു ഓളത്തിൽ അങ്ങു വായിച്ചു പോകാൻ സാധിക്കുന്നുണ്ട്.,.,. വായിക്കുമ്പോൾ ഉള്ളിൽ ഒരു ചിരി വരുന്നുണ്ട്.,.,.
    സ്‌നേഹത്തോടെ..,
    ??

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം തമ്പുരാൻ???

    2. ???

  5. ശിവശങ്കരൻ

    ???

    1. ???

  6. Corona 3gpicha oru കലാലയ ജീവിതം നടക്കുന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു

    പഴയത് ഒക്കെ ഓര്‍ത്തു sed ആയി

    1. അന്റെയൊക്കെ അവസ്‌ഥ ആലോചിക്കുമ്പോ ബിഷമം ഉണ്ട് പുള്ളെ.. വിധി അല്ലാതെന്ന

  7. Mwuthe adipoli …. Kurach nallayallo egalle evide kandit evide ariyunnu

    1. ഞമ്മള് ഇവിടെയൊക്കെ ഉണ്ടല്ലോ പുള്ളെ.. ജ്ജ് നല്ലോണം നോക്കണ്ടെ?..പെരുത്തിഷ്ടം പുള്ളെ??

  8. Nice…. college kaalam oke orthpoyi✌️

    1. പെരുത്തിഷ്ടം പുള്ളെ??

  9. ❤️

    1. ??

  10. സൂപ്പർ.. നല്ല രസം ഉണ്ട് manusinte കഥ വയ്ക്കാൻ. നർമത്തിൽ ചാലിച്ച എഴുത്ത്.. ഒരു ചിരിയോടെ വായ്‌ച് തീർത്തു.
    സ്നേഹത്തോടെ❤️

    1. അനുഭവത്തിലെ ചില ഏടുകൾ..പെരുത്തിഷ്ടം കരളേ..??

  11. ?

    1. ??

  12. ♥️♥️♥️♥️

    1. ??

Comments are closed.