ശ്രീ നാഗരുദ്ര ? ???? എട്ടാം ഭാഗം – [Santhosh Nair] 1056

അവൻ മൈക്കിനെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു.

ഏട്ടൻ മരിച്ചുവെന്നും മറ്റും പറഞ്ഞതും അതോടു സംബന്ധിച്ച കാര്യങ്ങളും അറ്റോർണിക്ക് ഒരു ഷോക് ആയിരുന്നു. ഇനി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നു അദ്ദേഹം വിശദമായി പറഞ്ഞു കൊടുത്തു. നേരത്തെ രണ്ടു വര്ഷങ്ങള്ക്കു മുൻപ് അമേരിക്കയിൽ പോയിരുന്നതിനാൽ അവിടേയ്ക്കു പോകാനും ബുദ്ധിമുട്ടില്ല. കാര്യങ്ങൾ പെട്ടെന്നു തന്നെ സെറ്റിൽമെൻറ് നടത്താൻ വേണ്ടിയ ഡോക്യൂമെന്റുകളുടെ ലിസ്റ്റ് മൈക്ക് കൊടുത്തു. ചില ഡോക്യൂമെന്റസ് ഉടനെ അയച്ചു തരണമെന്നും അവന്റെ ഏട്ടൻ ജോലി ചെയ്ത കമ്പനിയെ അദ്ദേഹം തന്നെ കോൺടാക്ട് ചെയ്തോളാമെന്നും പറഞ്ഞു.

മൈക്ക് വളരെ ഫ്രണ്ട്‌ലി ആയ വ്യക്തി ആയിരുന്നു. അവന്റെ ഏട്ടനുമായുള്ള ഹൃദയ ബന്ധം അദ്ദേഹം വ്യക്തമാക്കി. നാളെ വൈകിട്ട് എട്ടു മണിക്ക് വീണ്ടും സംസാരിയ്ക്കാൻ നിർദ്ദേശിച്ചു ഫോൺ വെച്ചു.

പിന്നീട് അവൻ കോയമ്പത്തൂരിന് ഫോൺ വിളിച്ചു ഫാദറിനോട് സംസാരിച്ചു കാര്യങ്ങൾ വിശദീകരിച്ചു. മൈക്ക് പറഞ്ഞ കാര്യങ്ങളും ഇതുവരെ നടന്ന സംഭവങ്ങളെപ്പറ്റിയും അല്പം വിശദമായി തന്നെ സംസാരിച്ചു (പാലക്കാട് നടന്ന സംഭവങ്ങളും, ഇനിയുള്ള പ്ലാനുകളും, നാളത്തെ പ്രോഗ്രാമും എല്ലാം തന്നെ.. ഡെത് സര്ടിഫികറ് മുതലായ കാര്യങ്ങൾ അദ്ദേഹം ശരിയാക്കിക്കൊള്ളാമെന്നു പറഞ്ഞു.

കാര്യങ്ങൾ എല്ലാം ഒതുക്കിയപ്പോഴേയ്കും സന്ധ്യയായി. രുദ്രയോട് അവൻ പല കാര്യങ്ങളും സംസാരിച്ചുകൊണ്ടേയിരുന്നു – കഴിഞ്ഞ രണ്ടു ദിവസത്തെ സംഭവങ്ങൾ അയവിറക്കുകയുൾപ്പെടെ.

ഇരുട്ടു പറവാൻ തുടങ്ങിയതുകൊണ്ടു തന്നെ ചെറിയ തണുപ്പും അരിച്ചുവരാൻ തുടങ്ങി.

“ഏട്ടാ, നമുക്കൊന്നു നടന്നിട്ടു വന്നാലോ?” അവൾ ചോദിച്ചു.

“തീർച്ചയായും. തണുപ്പാർന്ന സന്ധ്യയും, അരികിലെന് പ്രാണസഖിയും. ഹ ഹ നന്നായിട്ടുണ്ട്”

അഴകാർന്ന പല്ലുകൾ കാട്ടി അവൾ ചിരിച്ചു.

“ഡീ യക്ഷിക്കുട്ടീ, യക്ഷികൾക്കു രക്തം കുടിക്കാനുള്ള കൂർത്ത പല്ലുകൾ ഉണ്ടന്നാണല്ലോ കേട്ടിരിയ്ക്കുന്നതു? നിന്റെ പല്ലുകളോ, നല്ല മുല്ലമൊട്ടു പോലുണ്ടല്ലോ? കെപി നമ്പൂതിരിസ് പൽപ്പൊടി ആണോ ഇതിന്റെ രഹസ്യം?” അവൻ ഒരു ചളി അടിച്ചു.

“വേണ്ട ഏട്ടാ – ഇതു ഭയങ്കര തമാശ ഒന്നുമല്ല കേട്ടോ. വരൂ, നമുക്കു പോകാം.”

അവർ വാതിൽ തുറന്നു വെളിയിലേയ്ക്കിറങ്ങി. ചന്ദ്രൻ മേഘങ്ങൾക്കിടയിൽ മറഞ്ഞു നിൽക്കുന്നതു കൊണ്ടു തന്നെ പ്രകാശം നന്നേ കുറവാണ്. തണുത്ത മന്ദമാരുതൻ വീശുന്നതൊഴിച്ചാൽ മറ്റു ചലനങ്ങൾ ഒന്നും തന്നെയില്ല.

856 Sky Moon Sky Only Cloud Stock Photos, Pictures & Royalty-Free Images - iStock

25 Comments

  1. Please wait for a week

    Happy independence day ❤️
    Mother India ?

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

    1. Thx ☺️ dear

  3. സമയക്കുറവ് കൊണ്ടാകും ഇ ഭാഗം കഥയിൽ വളരെ കുറച്ചു ഭാഗങ്ങൾ മാത്രമേ ഉള്ളു അല്ലേ.. എങ്കിലും സദ്യ ഗംഭീരമായി. ❤❤????

    1. Thanks Reghu kuttee ?

      1. അടിപൊളിയായിട്ടുണ്ട്അ….. ടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുവാ

        1. Thanks Vishnu ☺️
          Theerchayaayum

  4. ❤️❤️❤️

    1. Thanks a lot 🙂

  5. സൂര്യൻ

    അഭിപ്രായങ്ങൾ, പൂച്ചെണ്ടുകൾ, പൂമാലകൾ, ബൊക്കെകൾ ഒക്കെ അയച്ചു തന്നോളൂ – കമന്റ് ബോക്സിൽ — പറ്റില്ല. Adress വേണ൦

    1. ,,,???
      Thathkaalam comment boxil mathi…

      Address thannaal valiya haarangal ayachaalo?

      1. സൂര്യൻ

        ??

        1. 😀

  6. Vallatha cheythayi poyi. Ending part ?.
    Nice story .

    1. End aayittilla
      Iniyum adutha part varum ???

  7. ♥️❤️?

    1. Thank you

  8. ഒരു comment ഞാൻ പോസ്റ്റ് ചെയ്തതാണ്. പക്ഷേ എന്തുകൊണ്ടോ അത് trash il പോയി. നിങ്ങള്‍ക്ക് അതിനെ restore ചെയ്യാൻ കഴിയും. അതൊന്ന് നോക്കണേ.

    1. Theerchayaayum

    2. Evening cheyyaam
      I’m outside ?

    3. Done

  9. എട്ടാം ഭാഗം എന്നതിന്‌ പകരം ഏഴാം ഭാഗം എന്നു കിടക്കുന്നു bro..

    എല്ലാവരുടെയും തിരക്കുപിടിച്ച ജീവിതത്തിൽ സമയക്കുറവ് ഒരു main പ്രശ്നം തന്നെയാണ്. എന്തായാലും തിരക്കുകൾ ഒഴിഞ്ഞ് ഒരുപാട്‌ എഴുതാന്‍ കഴിയട്ടെ.

    ഈ പാര്‍ട്ടിൽ കഥ അധികം മുന്നോട്ട് നീങ്ങാത്തത് കൊണ്ട്‌ കൂടുതലൊന്നും പറയാൻ കഴിയുന്നില്ല.

    എന്തായാലും ഉള്ളത് അത്രയും വളരെ നന്നായി തന്നെ നിങ്ങൾ അവതരിപ്പിച്ചു.

    പിന്നേ എന്റെ personal അഭിപ്രായം ആണിത്: കഥയില്‍ ഇംഗ്ലീഷ് കടന്നു വരുന്നതിൽ കുഴപ്പമില്ല, അങ്ങിങ്ങായി ഒരു ചെറിയ sentence ഒക്കെ വായിക്കാൻ രസമുണ്ടാവും.. പക്ഷേ ഒരു malayalam കഥയില്‍ ഒന്നോ രണ്ടോ പാരഗ്രാഫ് ഫുൾ ആയിട്ട് ഇംഗ്ലീഷ് വരുന്നത് അതൃപ്തി ആയിട്ട് തോന്നി.

    അത് മാത്രം മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ളത് നന്നായിട്ടുണ്ട്.

    വളരെ നല്ല എഴുത്താണ് നിങ്ങളുടേത്. ഭക്ഷണത്തിന്റെ ഭാഗം എന്നെ ശെരിക്കും കൊതിപ്പിച്ചു.

    ഇനി അടുത്ത part വേഗം എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട്‌ സ്നേഹത്തോടെ ഒരു വായനക്കാരൻ❤️

    1. വളരെ നന്ദി സഹോ. ഭാഗം മാറ്റി – 8
      ഭാഷയെപ്പറ്റി പറഞ്ഞത് തീർച്ചയായും ശ്രദ്ധിയ്ക്കാം. അതൊരു ഫ്ളോവിൽ വന്നതാണ്.

      ഈ സുദീർഘ വിശകലനത്തിനും നന്ദി പറയുന്നു.

      ജോലിത്തിരക്ക് കൂടുതൽ ആണ്. പിന്നെ മൂന്നാമത്തെ ആഴ്ച മുതൽ ഞാൻ ലീവിൽ പോകണം. അതുകൊണ്ടു ജോലി എല്ലാം അടിച്ചു പിടിച്ചു തീർക്കണം. ഈ മാസം നാല് അവധി ദിവസങ്ങൾ വേറെ.

      ഇന്നലെ കഥ എഴുതുന്നതിനു ഇടയിൽ പിള്ളാര് ഹോംവർക് നു ഹെല്പ് വേണമെന്ന് പറഞ്ഞു. പിന്നെ വൈഫ് ചപ്പാത്തി ഉണ്ടാക്കി കൊടുക്കണം എന്ന് വേറെ ഡിമാൻഡ്. എല്ലാം ചെയ്യാൻ പാവംഞാൻ.

      കഥ ധിം തക
      Take care n thanks a lot

  10. ❤❤

    1. Thanks Rudra

Comments are closed.