ശ്രീ നാഗരുദ്ര ? ???? എട്ടാം ഭാഗം – [Santhosh Nair] 1056

പതുക്കെ നടന്നു പോയി കയ്യും വായും കഴുകിയ ശേഷം അവൻ പതുക്കെ രണ്ടു മൂന്നു ചാൽ മുന്നോട്ടും പിന്നോട്ടും നടന്നു. ഇതെല്ലാം ദഹിയ്ക്കണ്ടേ എന്ന രീതിയിലുള്ള അവന്റെ നോട്ടം കണ്ടു അവൾ ഊറിച്ചിരിച്ചു.

“ഏട്ടാ നമുക്കൊത്തിരി ജോലി ബാക്കിയുണ്ട്” അവൾ പറഞ്ഞു. അതിനിടയിൽ ഭക്ഷണം കഴിയ്ക്കാൻ വെച്ച ഇലയും മറ്റും അവിടെ നിന്നും മാറ്റപ്പെട്ടിരുന്നു.

“എന്റെ കൂടെ വരൂ, ഏട്ടാ” എന്നു പറഞ്ഞുകൊണ്ട് മുൻപോട്ടു നടന്ന അവളുടെ പിറകെ അവനും ചെന്നു. ഒന്നാമത്തെ നിലയിൽ ഉള്ള ഒരു ചെറിയ വാതിൽ തുറന്നു അവർ ഒരു മുറിയിൽ കയറി. കാഴ്ചയിൽ ഒരു ലൈബ്രറി പോലെയുള്ള ഇടത്തരം വലിപ്പമുള്ള മുറി. ചുവരിലുള്ള ഷെൽഫുകളിൽ നിറയെ പുസ്തകങ്ങൾ – ഇംഗ്ലീഷ് മലയാളം തമിഴ് സംസ്കൃതം ഹിന്ദി അങ്ങനെ പല ഭാഷകളിലുള്ള പല പുസ്തകങ്ങളും കണ്ടു. മുറി സാമാന്യം വൃത്തിയോടെ വെച്ചിരുന്നു.

മുറിയിൽ ഒരു സ്റ്റഡി ടേബിളും കസേരയും ഒക്കെ വെച്ചിട്ടുണ്ട്. വാതിൽ അടച്ചു കഴിഞ്ഞാൽ നല്ല നിശബ്ദതയും.
“ഞങ്ങൾ ചെറുപ്പത്തിൽ പഠിയ്ക്കാൻ ഉപയോഗിച്ചിരുന്ന മുറിയാണ്.” അവൾ പറഞ്ഞു.

Inspiring Home Library Interior Design Private Libraries फ़ोटो द्वारा Caitlin713 | फोटो शेयर छवियाँ

“അല്പസ്വല്പം പൊടിയുണ്ടാകും ഏട്ടാ, ഇനി ഇതെല്ലാം ഏട്ടനാണ് നോക്കി നടത്തേണ്ടത്. ആ കണ്ണാടി ഷെൽഫ് അവിടെനിന്നും തള്ളി മാറ്റുമോ, ഏട്ടാ?” ചുമരോടു ചേർത്ത് വെച്ചിരിയ്ക്കുന്ന, സാമാന്യം വലിപ്പമുള്ള ഒരു ഷെൽഫ് കാട്ടി അവൾ ചോദിച്ചു.

അവൻ അതു നിഷ്പ്രയാസം തള്ളിമാറ്റി. അവന്റെ ശക്തിയിൽ അവനുതന്നെ സംശയം തോന്നി. ആ ഷെൽഫ് മാറ്റിയപ്പോൾ അതിനടിയിൽ രണ്ടടിയോളം നീളവും ഒരടി വീതിയും ഉള്ള ഒരു സ്ളാബ്, പെട്ടെന്നു കണ്ടാൽ അതവിടെ ഉള്ളകാര്യം ആരും ശ്രദ്ധിയ്ക്കില്ല.

“അതെടുത്തു ഉയർത്തിക്കൊള്ളൂ ഏട്ടാ” അവൻ അതെടുത്തുയർത്തി, നീക്കി വെച്ചു. അതിനടിയിൽ ഒരു സേഫിന്റെ ഇരുമ്പുവാതിൽ. പഴയ നമ്പർ ലോക്ക് ആണതിനു. അവൻ അവളെ നോക്കി. അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ അവൾ ആ നമ്പർ പറഞ്ഞു കൊടുത്തു. മാന്വൽ ആയി ആ നമ്പർ തിരിച്ചു അവൻ അതു തുറന്നു.

ആ സെഫിനുള്ളിൽ നിറയെ ഡോക്യൂമെന്റസ്. അവൻ അതെല്ലാം വെളിയിൽ എടുത്തു. കഴിഞ്ഞ ദിവസം അവന്റെ കാറിൽ വെച്ച കവറിനുള്ളിൽ ഇരുന്ന മുദ്ര പത്രങ്ങളുടെ ഒറിജിനൽ പത്രങ്ങളും വരപ്പടങ്ങളും അങ്ങനെ ആ ഡോക്യൂമെന്റസ് എല്ലാം അതിലുണ്ടായിരുന്നു. എല്ലാം വിശദമായി പരിശോധിച്ച അവൻ സംശയങ്ങളെല്ലാം അവളോട് ചോദിച്ചറിഞ്ഞു. വീണ്ടും അതിനുള്ളിൽ ഇരുന്ന ചില സഞ്ചികൾ അവൻ വെളിയിൽ എടുത്തു. നൂറോളം സ്വർണ നാണയങ്ങളും – അഞ്ചു കിലോയോളം തൂക്കം അതിനുണ്ടായിരുന്നു.

“ഏട്ടാ, ഇവിടുള്ള സ്വർണം വെള്ളി, രത്നങ്ങൾ, ഡോക്യൂമെന്റസ് എല്ലാത്തിന്റെയും ഒരു കണക്കെടുക്കണം. അടുത്ത ആഴ്ചയും മറ്റുമായി ഏട്ടൻ ബിസിയാവും. അത് കഴിഞ്ഞു മൂന്നാമത്തെ ആഴ്ചച്ചയിൽ നമുക്ക് വക്കീൽ മാമനെ പോയി കാണണം, അപ്പോൾ അവയെല്ലാം നമുക്ക് ഹെല്പ് ആകും.

പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു. ഓരോ മുറിയിലും, പെട്ടിയിലും, അലമാരയിലും മറ്റും ഇരുന്ന സ്വർണം വെള്ളി ആഭരണങ്ങൾ പണം ഡോളർ എല്ലാത്തിന്റെയും കണക്കു തയാറാക്കി. ഒരു ബുക്കിൽ അതെല്ലാം ഭദ്രമായി എഴുതിവെച്ചു. എല്ലാം എടുത്തു പ്രത്യേകം കുഴികൾ പോലെ മഞ്ഞ തുണിസഞ്ചികളിൽ കെട്ടി ഭദ്രമായി വെച്ചു. അവയെല്ലാം രുദ്ര നിർദേശിച്ച സ്ഥലങ്ങളിൽ ഭദ്രമായി വെച്ചു.

ഏട്ടന്റെ ബാഗിലും മറ്റുമുള്ള ഡോളർ ഇനി ഇന്ത്യൻ കറന്സിയാക്കണം, അങ്ങനത്തെ ചില പണികൾ ബാക്കിയുണ്ട്. ഏട്ടന്റെ ഡോക്യൂമെന്റസ് അവൻ സെപ്പറേറ്റായി മാറ്റിവെച്ചു. അറ്റോർണിയെ വിളിച്ചു കാര്യങ്ങൾ ചോദിയ്ക്കണം.

25 Comments

  1. Please wait for a week

    Happy independence day ❤️
    Mother India ?

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

    1. Thx ☺️ dear

  3. സമയക്കുറവ് കൊണ്ടാകും ഇ ഭാഗം കഥയിൽ വളരെ കുറച്ചു ഭാഗങ്ങൾ മാത്രമേ ഉള്ളു അല്ലേ.. എങ്കിലും സദ്യ ഗംഭീരമായി. ❤❤????

    1. Thanks Reghu kuttee ?

      1. അടിപൊളിയായിട്ടുണ്ട്അ….. ടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുവാ

        1. Thanks Vishnu ☺️
          Theerchayaayum

  4. ❤️❤️❤️

    1. Thanks a lot 🙂

  5. സൂര്യൻ

    അഭിപ്രായങ്ങൾ, പൂച്ചെണ്ടുകൾ, പൂമാലകൾ, ബൊക്കെകൾ ഒക്കെ അയച്ചു തന്നോളൂ – കമന്റ് ബോക്സിൽ — പറ്റില്ല. Adress വേണ൦

    1. ,,,???
      Thathkaalam comment boxil mathi…

      Address thannaal valiya haarangal ayachaalo?

      1. സൂര്യൻ

        ??

        1. 😀

  6. Vallatha cheythayi poyi. Ending part ?.
    Nice story .

    1. End aayittilla
      Iniyum adutha part varum ???

  7. ♥️❤️?

    1. Thank you

  8. ഒരു comment ഞാൻ പോസ്റ്റ് ചെയ്തതാണ്. പക്ഷേ എന്തുകൊണ്ടോ അത് trash il പോയി. നിങ്ങള്‍ക്ക് അതിനെ restore ചെയ്യാൻ കഴിയും. അതൊന്ന് നോക്കണേ.

    1. Theerchayaayum

    2. Evening cheyyaam
      I’m outside ?

    3. Done

  9. എട്ടാം ഭാഗം എന്നതിന്‌ പകരം ഏഴാം ഭാഗം എന്നു കിടക്കുന്നു bro..

    എല്ലാവരുടെയും തിരക്കുപിടിച്ച ജീവിതത്തിൽ സമയക്കുറവ് ഒരു main പ്രശ്നം തന്നെയാണ്. എന്തായാലും തിരക്കുകൾ ഒഴിഞ്ഞ് ഒരുപാട്‌ എഴുതാന്‍ കഴിയട്ടെ.

    ഈ പാര്‍ട്ടിൽ കഥ അധികം മുന്നോട്ട് നീങ്ങാത്തത് കൊണ്ട്‌ കൂടുതലൊന്നും പറയാൻ കഴിയുന്നില്ല.

    എന്തായാലും ഉള്ളത് അത്രയും വളരെ നന്നായി തന്നെ നിങ്ങൾ അവതരിപ്പിച്ചു.

    പിന്നേ എന്റെ personal അഭിപ്രായം ആണിത്: കഥയില്‍ ഇംഗ്ലീഷ് കടന്നു വരുന്നതിൽ കുഴപ്പമില്ല, അങ്ങിങ്ങായി ഒരു ചെറിയ sentence ഒക്കെ വായിക്കാൻ രസമുണ്ടാവും.. പക്ഷേ ഒരു malayalam കഥയില്‍ ഒന്നോ രണ്ടോ പാരഗ്രാഫ് ഫുൾ ആയിട്ട് ഇംഗ്ലീഷ് വരുന്നത് അതൃപ്തി ആയിട്ട് തോന്നി.

    അത് മാത്രം മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ളത് നന്നായിട്ടുണ്ട്.

    വളരെ നല്ല എഴുത്താണ് നിങ്ങളുടേത്. ഭക്ഷണത്തിന്റെ ഭാഗം എന്നെ ശെരിക്കും കൊതിപ്പിച്ചു.

    ഇനി അടുത്ത part വേഗം എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട്‌ സ്നേഹത്തോടെ ഒരു വായനക്കാരൻ❤️

    1. വളരെ നന്ദി സഹോ. ഭാഗം മാറ്റി – 8
      ഭാഷയെപ്പറ്റി പറഞ്ഞത് തീർച്ചയായും ശ്രദ്ധിയ്ക്കാം. അതൊരു ഫ്ളോവിൽ വന്നതാണ്.

      ഈ സുദീർഘ വിശകലനത്തിനും നന്ദി പറയുന്നു.

      ജോലിത്തിരക്ക് കൂടുതൽ ആണ്. പിന്നെ മൂന്നാമത്തെ ആഴ്ച മുതൽ ഞാൻ ലീവിൽ പോകണം. അതുകൊണ്ടു ജോലി എല്ലാം അടിച്ചു പിടിച്ചു തീർക്കണം. ഈ മാസം നാല് അവധി ദിവസങ്ങൾ വേറെ.

      ഇന്നലെ കഥ എഴുതുന്നതിനു ഇടയിൽ പിള്ളാര് ഹോംവർക് നു ഹെല്പ് വേണമെന്ന് പറഞ്ഞു. പിന്നെ വൈഫ് ചപ്പാത്തി ഉണ്ടാക്കി കൊടുക്കണം എന്ന് വേറെ ഡിമാൻഡ്. എല്ലാം ചെയ്യാൻ പാവംഞാൻ.

      കഥ ധിം തക
      Take care n thanks a lot

  10. ❤❤

    1. Thanks Rudra

Comments are closed.