അവനു പുറം തിരിഞ്ഞു അവൾ നിന്നിരുന്നു. ആ പിങ്ക് കളർ സാരിയിൽ അവൾ അതി മനോഹാരിയായിരുന്നു. അവൻ പിന്നിലൂടെ ചെന്ന് അവളെ മാറോടണച്ചു. ഒരു പ്രാവിനെപ്പോലെ കുറുകിക്കൊണ്ടു അവൾ ആ സുഖത്തിൽ ലയിച്ചു നിന്നു.
“എനിക്കു വിശക്കുന്നൂ – എന്റെ രുദ്രകുട്ടീ, എന്തെങ്കിലും കഴിയ്ക്കാൻ വേണം. കുറച്ചു ജോലി ബാക്കിയുണ്ട്. അതുകൂടി തീർത്തിട്ടു വേണം മറ്റു കാര്യങ്ങൾ ഒക്കെ പ്ലാൻ ചെയ്യാൻ.”
“ഏട്ടന് ഇന്നു തനി കേരളാ ഊണ്, അല്ല, സദ്യ തന്നെ തരുന്നുണ്ട്. കൈ കഴുകി വന്നോളൂ.”
കൈ കഴുകി വന്ന അവനെ കാത്തു ഒരു തൂശനിലയിൽ ചൂടു പറക്കുന്ന വിഭവ സമൃദ്ധമായ ഒരു സദ്യ കാത്തിരിയ്ക്കുന്നുണ്ടായിരുന്നു. അവനായി തറയിൽ ഇട്ടുവെച്ച തടുക്കുപായയ്ക്കു മുൻപിൽ വെയ്ക്കപ്പെട്ട ഇലയിൽ വിളമ്പിവെച്ചിരുന്ന നല്ല നെല്ലുകുത്തരിച്ചോറിന്റെയും, രുചിയുറ്റ സാമ്പാറിന്റെയും വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത പപ്പടത്തിന്റെയും, അവിയലിന്റെയും ശർക്കരവരട്ടിയുടെയും ഒക്കെ സുഗന്ധം അവന്റെ നാവിൽ കൊതിയൂറിച്ചു.
വന്നിരുന്നയുടനെ തന്നെ അവൻ പരിപ്പിൽ നെയ്യും ചേർത്ത് അതിൽ ഒരു പപ്പടം പൊടിച്ചു ഒരു നല്ല പിടി പിടിച്ചു. പിന്നീട് സാമ്പാറും ചേർത്ത് അടുത്ത പിടി. പിന്നീട് പുളിശ്ശേരി അങ്ങനെ നീണ്ടു. ഇടയിൽ അവിയൽ തോരൻ ഒക്കെ രുചിയ്ക്കാൻ മറന്നില്ല. അല്പം അടപ്രഥമൻ പാൽപ്പായസം അതും ഉണ്ടായിരുന്നു. വയറുനിറയെ അടിച്ചുകയറ്റിപ്പോകും ആരായാലും.
അവൻ ഭക്ഷണം കഴിയ്ക്കുന്നത് ഒരു പ്രത്യേക ഭാവത്തോടെ, സംതൃപ്തിയോടെ രുദ്ര നോക്കിനിന്നു. അവസാനം അല്പം പച്ചമോരും കുടിച്ച ശേഷം ചെറിയ ഒരു ഏമ്പക്കം വിട്ട അവൻ അല്പം ചമ്മലോടെ അവളെ നോക്കി “എന്റെ പുന്നാര യക്ഷിപ്പെണ്ണല്ലേ, ഏട്ടനെ ഒന്നു പിടിച്ചേ – വയററിയാതെ കഴിച്ചുപോയി, ഇപ്പോൾ എണീക്കാൻ പറ്റുന്നില്ല. പ്ളീസ് ഹെല്പ് ഡീ”
അല്പം ഇളിഭ്യതയോടെയും എന്നാൽ കൊഞ്ചലോടെയും ഉള്ള അവന്റെ അപേക്ഷ കേട്ട് അവൾ പൊട്ടിച്ചിരിച്ചു. എന്നിട്ടു നീട്ടിയ അവന്റെ കൈയിൽ പിടിച്ചു അവൾ എഴുനേൽക്കാൻ സഹായിച്ചു. “എന്റെ പൊന്നു രുദ്രക്കുട്ടീ, നിന്റെ കൂടെ ഒരു ആഴ്ച നിന്നാൽ ഞാൻ ഒരു ഗുണ്ടപ്പയ്യൻ ആകും. കുടവയറും ചാടും. ഹ ഹ അവൻ ചിരിച്ചുകൊണ്ട് എണീറ്റു നിന്നു.
Please wait for a week
Happy independence day ❤️
Mother India ?
♥️♥️♥️♥️♥️♥️
Thx ☺️ dear
സമയക്കുറവ് കൊണ്ടാകും ഇ ഭാഗം കഥയിൽ വളരെ കുറച്ചു ഭാഗങ്ങൾ മാത്രമേ ഉള്ളു അല്ലേ.. എങ്കിലും സദ്യ ഗംഭീരമായി. ❤❤????
Thanks Reghu kuttee ?
അടിപൊളിയായിട്ടുണ്ട്അ….. ടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുവാ
Thanks Vishnu ☺️
Theerchayaayum
❤️❤️❤️
Thanks a lot 🙂
അഭിപ്രായങ്ങൾ, പൂച്ചെണ്ടുകൾ, പൂമാലകൾ, ബൊക്കെകൾ ഒക്കെ അയച്ചു തന്നോളൂ – കമന്റ് ബോക്സിൽ — പറ്റില്ല. Adress വേണ൦
,,,???
Thathkaalam comment boxil mathi…
Address thannaal valiya haarangal ayachaalo?
??
😀
Vallatha cheythayi poyi. Ending part ?.
Nice story .
End aayittilla
Iniyum adutha part varum ???
♥️❤️?
Thank you
ഒരു comment ഞാൻ പോസ്റ്റ് ചെയ്തതാണ്. പക്ഷേ എന്തുകൊണ്ടോ അത് trash il പോയി. നിങ്ങള്‍ക്ക് അതിനെ restore ചെയ്യാൻ കഴിയും. അതൊന്ന് നോക്കണേ.
Theerchayaayum
Evening cheyyaam
I’m outside ?
Done
എട്ടാം ഭാഗം എന്നതിന് പകരം ഏഴാം ഭാഗം എന്നു കിടക്കുന്നു bro..
എല്ലാവരുടെയും തിരക്കുപിടിച്ച ജീവിതത്തിൽ സമയക്കുറവ് ഒരു main പ്രശ്നം തന്നെയാണ്. എന്തായാലും തിരക്കുകൾ ഒഴിഞ്ഞ് ഒരുപാട് എഴുതാന്‍ കഴിയട്ടെ.
ഈ പാര്‍ട്ടിൽ കഥ അധികം മുന്നോട്ട് നീങ്ങാത്തത് കൊണ്ട് കൂടുതലൊന്നും പറയാൻ കഴിയുന്നില്ല.
എന്തായാലും ഉള്ളത് അത്രയും വളരെ നന്നായി തന്നെ നിങ്ങൾ അവതരിപ്പിച്ചു.
പിന്നേ എന്റെ personal അഭിപ്രായം ആണിത്: കഥയില്‍ ഇംഗ്ലീഷ് കടന്നു വരുന്നതിൽ കുഴപ്പമില്ല, അങ്ങിങ്ങായി ഒരു ചെറിയ sentence ഒക്കെ വായിക്കാൻ രസമുണ്ടാവും.. പക്ഷേ ഒരു malayalam കഥയില്‍ ഒന്നോ രണ്ടോ പാരഗ്രാഫ് ഫുൾ ആയിട്ട് ഇംഗ്ലീഷ് വരുന്നത് അതൃപ്തി ആയിട്ട് തോന്നി.
അത് മാത്രം മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ളത് നന്നായിട്ടുണ്ട്.
വളരെ നല്ല എഴുത്താണ് നിങ്ങളുടേത്. ഭക്ഷണത്തിന്റെ ഭാഗം എന്നെ ശെരിക്കും കൊതിപ്പിച്ചു.
ഇനി അടുത്ത part വേഗം എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് സ്നേഹത്തോടെ ഒരു വായനക്കാരൻ❤️
വളരെ നന്ദി സഹോ. ഭാഗം മാറ്റി – 8
ഭാഷയെപ്പറ്റി പറഞ്ഞത് തീർച്ചയായും ശ്രദ്ധിയ്ക്കാം. അതൊരു ഫ്ളോവിൽ വന്നതാണ്.
ഈ സുദീർഘ വിശകലനത്തിനും നന്ദി പറയുന്നു.
ജോലിത്തിരക്ക് കൂടുതൽ ആണ്. പിന്നെ മൂന്നാമത്തെ ആഴ്ച മുതൽ ഞാൻ ലീവിൽ പോകണം. അതുകൊണ്ടു ജോലി എല്ലാം അടിച്ചു പിടിച്ചു തീർക്കണം. ഈ മാസം നാല് അവധി ദിവസങ്ങൾ വേറെ.
ഇന്നലെ കഥ എഴുതുന്നതിനു ഇടയിൽ പിള്ളാര് ഹോംവർക് നു ഹെല്പ് വേണമെന്ന് പറഞ്ഞു. പിന്നെ വൈഫ് ചപ്പാത്തി ഉണ്ടാക്കി കൊടുക്കണം എന്ന് വേറെ ഡിമാൻഡ്. എല്ലാം ചെയ്യാൻ പാവംഞാൻ.
കഥ ധിം തക
Take care n thanks a lot
❤❤
Thanks Rudra