Here are the links to previous parts –
Part 4 : ശ്രീ-നാഗരുദ്ര നാലാം ഭാഗം
Part 3 : ശ്രീ നാഗരുദ്ര മൂന്നാം ഭാഗം
Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം
Part 1 : ശ്രീ നാഗരുദ്ര – ഭാഗം 01
കഴിഞ്ഞ തവണ നിർത്തിയ ഭാഗം –
———————-
വണ്ടി സഡൻ ബ്രേക്ക് ഇട്ടു നിർത്തിയെങ്കിലും റോഡിൽ കുറുകെ / വിലങ്ങനെയാണ് ആ കാർ നിന്നതു. കുറുകെയും നേടുകയും ഓടിയ പോത്തുകൾ പെട്ടെന്നു കാറിനു ചുറ്റുമായി നിന്നു, അവർ ഉറക്കെ അമറിക്കൊണ്ടിരുന്നു. പെട്ടെന്നു ആ പോത്തുകളെക്കാൾ വലിയ ഒരു പോത്തിന്റെ പുറത്തിരുന്നുകൊണ്ടു അതികായനായ ഒരു മനുഷ്യൻ അവിടേയ്ക്കു വന്നു.
ആ പോത്തിന്റെ പുറത്തിരുന്നുകൊണ്ടു തന്നെ അയാൾ കാറിനകത്തേയ്ക്കു കയ്യിട്ടു സീറ്റ് ബെൽടിനിടയിൽക്കൂടി ഒരു റിബ്ബൺ ഊരിയെടുക്കുന്ന ലാഘവത്തോടെ അവനെ വലിച്ചെടുത്തു പുറത്തേക്കിട്ടു.
—————– ഇനി തുടർന്നു വായിയ്ക്കുക
പെട്ടെന്നു തന്റെ ശരീരത്തിലെ ഊർജമെല്ലാം നഷ്ടപ്പെടുന്നതുപോലെ അവനു തോന്നി. ആ ബലിഷ്ഠ ശരീരനായ അതികായൻ തൂക്കിയെറിഞ്ഞപ്പോൾ വെട്ടിയിട്ട വാഴത്തടപോലെ റോഡരികിൽ അവൻ മലർന്നു വീണു. പുല്ലുകളും കരിയിലകളും നിറഞ്ഞ ഭാഗമായതിനാൽ അധികമൊന്നും പരിക്കുണ്ടായില്ല, പക്ഷെ അവിടവിടെ നിന്നിരുന്ന തൊട്ടാവാടിച്ചെടികളുടെ മുള്ളുകൾ ശരീരത്തിൽ കുത്തിക്കയറുന്നത് അറിഞ്ഞു, ഭയങ്കര ക്ഷീണവും വേദനയും അവനെ വല്ലാതെ ബുദ്ധിമുട്ടിച്ചു.
തന്റെ ഭീമാകാരനായ പോത്തിന്റെ മുകളിൽ നിന്നും ഇറങ്ങിയ ആ ബലിഷ്ഠ കായൻ വീണു കിടക്കുന്ന അവനരികിലേയ്ക്ക് വന്നു. ആറടിയ്ക്കുമേൽ ഉയരം, ഇരു നിറം, നെറ്റിയിൽ കനത്തിൽ ഇട്ടിരിയ്ക്കുന്ന ചുടല ഭസ്മം, ആ ശരീരത്തിൽ നിന്നും നെയ്യും പച്ചമരുന്നുകളും ചില എണ്ണകളും എല്ലാം ഒന്നു ചേർന്ന ഗന്ധം ഉയർന്നു. കനച്ച ആ മനം അവനു മനം പുരട്ടലേകി. എണീയ്ക്കാൻ ശ്രമിച്ചിട്ടും അവനു കഴിഞ്ഞില്ല, ശരീരം അനക്കാൻ കൂടി കഴിയുന്നില്ല.
അടുത്തു വന്ന അയാൾ അവനരികിൽ മുട്ടുകുത്തിയിരുന്നു. കയ്യിൽ ഇരുന്ന വെള്ളിയും ചെമ്പും കെട്ടിയ പോത്തിൻ കൊമ്പുകൊണ്ടു അവന്റെ താടി പിടിച്ചുയർത്തി. വന്യമായ മുഖഭാവമുള്ള അയാളുടെ കണ്ണുകൾ അവന്റെ കണ്ണുകളിലേയ്ക്ക് ചൂഴ്ന്നിറങ്ങുന്നതുപോലെ അവനു തോന്നി. ചെറിയ വേദനയോടെ അവൻ ഞരങ്ങി.
“അപ്പോൾ നീയാണ് രക്ഷകൻ, അല്ലെ? നാടിന്റെ, നാഗരുദ്രയുടെ എല്ലാം രക്ഷക രത്നം? നിനക്ക് ഒരാപത്തും ഉണ്ടാവില്ലെന്നും, അവൾ നിന്നെ കാത്തുകൊള്ളുമെന്നും ഒക്കെ അവരെല്ലാം നിന്നോടു പറഞ്ഞിട്ടുണ്ടാവും അല്ലെ? എനിയ്ക്കു വേണ്ടിയതു കൊണ്ടുതന്നതിനാൽ നിന്നെ ഞാൻ കൊല്ലില്ല, സമന്മാരോട് മാത്രമേ ഈ മഹിഷേശ്വരൻ പോരാടാറുള്ളൂ.” എന്നു പറഞ്ഞിട്ടു അയാൾ പൊട്ടിച്ചിരിച്ചു, ഒരുതരം വന്യമായ സംതൃപ്തി അയാളിലുണ്ടായിരുന്നു.
അവനെ അവിടെയിട്ടു കാറിനടുത്തേക്ക് അയാൾ നടന്നു. കാറിനു പിന്നിലെ വാതിൽ തുറന്നു അകത്തു വെച്ചിരുന്ന ആമാടപ്പെട്ടി (ഭദ്രയുടെ വീട്ടിൽ നിന്നും എടുത്തത്) വലതു കൈകൊണ്ടെടുത്ത ശേഷം അയാൾ ഒരു പൊട്ടിച്ചിരിയോടെ അതുയർത്തി നോക്കി. അതെടുത്തു ശക്തിയായി കുലുക്കിനോക്കി.
തെല്ലഹങ്കാരത്തോടെ അതു അയാൾ തൂക്കി മുകളിലേക്കിട്ടു, താഴേയ്ക്കു വന്ന പെട്ടി അയാൾ രണ്ടു കൈകളും കൊണ്ടു പിടിച്ചു. വീണ്ടുമതു മുകളിലേക്കെറിഞ്ഞു താഴേയ്ക്കു വന്നപ്പോൾ അയാൾ പിടിച്ചു. തെല്ലുറക്കെ വീണ്ടും പൊട്ടിചിരിച്ചുകൊണ്ടു മുകളിലേക്കെറിഞ്ഞ പെട്ടി താഴേയ്ക്കു വരാതെ നേരെ എതിർവശത്തേയ്ക്കു പോയി.
ആ പെട്ടി നേരെ പോയി ശ്രീകുമാറിനടുത്തു ഇരുന്നു. കാറിൽ നിന്നും അപ്പോഴും വിഷ്ണു സഹസ്രനാമം ഉയർന്നുകൊണ്ടിരുന്നു, അതേറ്റു ചൊല്ലിക്കൊണ്ട് നിസ്സഹായനായി കണ്ണടച്ചു കിടന്നിരുന്ന ശ്രീകുമാർ അതൊന്നും അറിഞ്ഞില്ല. തെല്ലത്ഭുതത്തോടെ ആ ബലിഷ്ഠകായൻ അവനെ അമ്പരന്നു നോക്കി.
മുൻപോട്ടു നടന്ന അയാൾ അവനരികിലെത്തി ആ പെട്ടി ഉയർത്താൻ ഭാവിച്ചു, ഒരാനയെപ്പോലും ഉയർത്താൻ തക്ക ശക്തി തോന്നിയ്ക്കുന്ന അയാൾക്ക് അതു തെല്ലും അനക്കാൻ പോലും കഴിഞ്ഞില്ല. ഭയങ്കരമായി ദേഷ്യം വന്ന അയാൾ അടുത്തു കിടന്ന വലിയ പാറക്കൽ എടുത്തു ആ പെട്ടിയുടെ മുകളിലേക്കിട്ടു.
പക്ഷെ അത്ഭുതമെന്നോണം ആ കല്ല് ആ പെട്ടിയുടെ മുകളിൽ വീഴാതെ കുറെ അകലെച്ചെന്നു വീണു. പരാജയം അയാളെ കൂടുതൽ കോപാകുലനാക്കി. നിസ്സഹായനായി തറയിൽ കിടന്നുകൊണ്ടു നാരായണ നാമം ഉച്ചരിയ്ക്കുന്ന ശ്രീകുമാറിന്റെ നെഞ്ചു നോക്കി അയാൾ ആഞ്ഞു ചവിട്ടി. പക്ഷെ അയാളുടെ ലക്‌ഷ്യം ആരോ എടുത്തുയർത്തിയതുപോലെ ശ്രീകുമാർ അവിടെനിന്നും മറ്റൊരിടത്തേക്ക് മാറ്റപ്പെട്ടു. ലക്‌ഷ്യം തെറ്റിയ മഹിഷേശ്വരൻ മുന്പോട്ടാഞ്ഞു വീഴുവാൻ പോയി. (ആ ശക്തിയിലുള്ള ചവിട്ടു കിട്ടിയിരുന്നെങ്കിൽ തീർച്ചയായും ശ്രീകുമാറിന്റെ നെഞ്ചു പിളർന്നേനെ).
കോപത്തോടെ തിരിഞ്ഞ അയാൾ കയ്യിലിരുന്ന പോത്തിൻ കൊമ്പ് ഉയർത്തി, അതിന്റെ കൂർത്ത അഗ്രം ഒരു ശൂലാഗ്രം പോലെ തിളങ്ങുന്നതുപോലെ തോന്നി. ഇതൊന്നും അറിയാതെ നാരായണന്റെ ആയിരം നാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കിടന്ന ശ്രീകുമാർ കണ്ണടച്ചു പ്രാർത്ഥനയിൽ മുഴുകി. ഉഗ്രകോപത്തോടെ, വന്യതയോടെ ആ കൊമ്പുയർത്തി ശ്രീകുമാറിന്റെ നെഞ്ചു ലക്ഷ്യമാക്കി കുതിച്ച അയാൾ ഒരു അടിയേറ്റു ദൂരെ തെറിച്ചു വീണു. വീണ വീഴ്ചയിൽ അയാളുടെ ആയുധം ദൂരെ തെറിച്ചു വീണു.
അയാൾ വീണതു കൂട്ടമായി നിന്ന പോത്തുകൾക്കിടയിലാണ്. തങ്ങളുടെ യജമാനനു അപകടം സംഭവിച്ചതുകണ്ട അവറ്റകൾ കൂട്ടത്തോടെ അമറിയ ശബ്ദം ആ വനത്തിൽ മുഴങ്ങിക്കേട്ടു. ചാടി എണീറ്റ അയാൾ ശ്രീകുമാറിന്റെ അടുത്തു ഒരു കരിമ്പും പിടിച്ചുകൊണ്ടു നിൽക്കുന്ന ഇരുനിറമുള്ള, ഭസ്മ ധാരിയായ മധ്യവയസ്കനെ അത്ഭുതത്തോടെ നോക്കി. സാധാരണക്കാരനായ ആ തേജസ്വി തന്നെ ഒരു കരിമ്പുകൊണ്ടു അടിച്ചു ദൂരെ എറിഞ്ഞുവെന്നു അയാൾക്ക് വിശ്വസിയ്ക്കാൻ സാധിച്ചില്ല.
ദൂരെക്കിടന്ന ആ കൊമ്പെടുത്തുകൊണ്ടു അയാൾ വീണ്ടും ആ തേസ്വിയായ സന്യാസിരൂപനടുത്തേയ്ക്കു പാഞ്ഞു, കൂടെ അയാളുടെ കൂടെയുള്ള മഹിഷങ്ങളും.
????
🙂 Thank you so much
കൊള്ളാം, അടിപൊളി ആയിട്ട് പോകുന്നുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
Thank you so much ?
6th part ittittund
സന്തോഷേട്ടാ ?
എപ്പോഴും പറയും പോലെ അടിപൊളി തന്നെ ?…. പിന്നെ വേഗം തീർന്നത് പോലെ തോന്നി ?..
വൈകിവന്നതിൽ ക്ഷമിക്കുക ?
തത്കാലം ക്ഷമിച്ചിരിയ്ക്കുന്നു.
ഇനി ആവർത്തിയ്ക്കാതെ ശ്രദ്ധിയ്ക്കുക
😀 😀 😀
സുഖം ആണല്ലോ അല്ലെ?
നന്നായിട്ടുണ്ട്… ♥️♥️♥️♥️
Thx a lot 🙂
ആഹാ…. അടിപൊളി ആകുന്നു സന്തോഷ് ജി… ❤❤❤????????❤❤❤
Why so late? ???
Thx dear Reghu kuttee ?
ഈ ഭാഗവും സൂപ്പർ
Thanks Bhai ?
Santhosh bro, ഇപ്പോളാണ് എല്ലാ 5 പാർട്ടും continue ആയിട്ട് വായിച്ചു തീര്‍ത്തത്.
തുടക്കമേ രസകരമായ രീതിക്ക് നീങ്ങുന്നുണ്ടായിരുന്നു. ആദ്യത്തെ ഭാഗം അവസാനിക്കുമ്പോള്‍ രുദ്രയും ശ്രീകുമാറും എന്റെ മനസ്സിനെ ശെരിക്കും attract ചെയ്തിരുന്നു.
പിന്നേ അവന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയും, സൂക്ഷ്മ ശരീരത്തിൽ രുദ്രയും കാറിൽ അവന്റെ കൂടെ കൂടുന്നതും എല്ലാം അടിപൊളി ആയിരുന്നു.
ശേഷം അവരുടെ യാത്രയും, ഓരോ സന്ദര്‍ശന സ്ഥലങ്ങളില്‍ അവർ ചെയ്തു തീര്‍ക്കുന്ന കാര്യങ്ങളും എല്ലാം ഗംഭീരം. ചുരുക്കി പറഞ്ഞാൽ, totally എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു.
നിങ്ങളുടെ എഴുത്തിന്റെ ശൈലി എനിക്ക് ഇഷ്ട്ടമാണ്. കഥയിൽ ഓരോ കാര്യങ്ങൾ വിവരിച്ചിരിക്കുന്നത് അടിപൊളി ആയിട്ടുണ്ട്. തുടക്കത്തിൽ ജെയിംസിനെ ശ്രീകുമാര്‍ meet ചെയ്യുന്നതും ശേഷം നിങ്ങൾ വിവരിച്ച കാര്യങ്ങൾ വായിച്ചപ്പോൾ ശെരിക്കും ഒരു business deal അന്തരീക്ഷത്തില്‍ പെട്ടത് പോലത്തെ ഒരു പ്രതീതി എനിക്ക് ഉണ്ടായി.
പിന്നേ പ്രാർത്ഥന ആയാലും മന്ത്രങ്ങള്‍ ആയാലും എല്ലാത്തിനും ഒരു perfection നിങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ശെരിക്കും, വായിച്ചു ഞാൻ അത്ഭുതപ്പെട്ടു എന്നതാണ് സത്യം. എല്ലാം വളരെ നന്നായിരുന്നു.
പിന്നേ- കഥയുടെ third part, second page il തുടങ്ങി കുറെ സ്ഥലങ്ങളില്‍ “രുദ്ര” എന്നതിന് പകരം “ഭദ്ര” എന്ന് എഴുതിയിട്ടുണ്ട്. അതിനെ മാറ്റി നിര്‍ത്തിയാല്‍ വേറൊരു കുറ്റവും എനിക്ക് പറയാനില്ല.
Very thrilling story… Very interesting. And eagerly waiting for the next part.
സ്നേഹത്തോടെ Cyril ❤️❤️
വളരെ നന്ദി saho. വീണ്ടും വരിക അടുത്ത പാർട്ട് വരുന്ന ആഴ്ചയിൽ വരും.
ബിസ്സ് / review മീറ്റിംഗ്‌സ് പങ്കെടുത്തുള്ള എക്സ്പീരിയൻസ് help cheythu.
കണ്ടറിവുകളേക്കാൾ കേട്ടറിവ്കൾ എല്ലാം ഇതിന്റെ പിന്നിലുണ്ട് – secret of the story ??
Thanks Cyril
I have made those changes in Both the parts (approx 20 times)
I really appreciate this fantastic ability to find needle from haystack – your eye for details. 😀 😀 Wonderful.
You are a fantastic reviewer too – amazing Bro _/\_
തിറു൩ി വരുന്ന വറെ വണക്കം. ഒന്നുമേ പുരിയാത്.
Athu matte SG sir parayunnapole oru punch
Veendum kaanunnathu vare vanakkam ??
Thirakinadayilum cheruthenkilum oru nalla part thannathinu thanks..❤️❤️❤️❤️?
❤️❤️❤️??
Thanks ?
❤️??
Thanks 🙂 a lot
❤❤❤❤❤
🙂 Thanks for the visit 🙂
WAITING FOR THE REST
Thx 🙂
Sure — next week
NICE
🙂
Nice story…
Thank you so much