“തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചവള്‍, എന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടവള്‍
സൂര്യനാരായണന്റെ മകള്‍ ശ്രാവണി. ”
അതുപറയുമ്പോള്‍ അവളുടെ കണ്ണുകള്‍ വല്ലാതെ തിളങ്ങി. കുരുതിയും കൂട്ടകൊലയും നടത്തിയ അധിനിവേശത്തിന്റെ പടത്തലവന്റെ മനോഭാവത്തോടെ. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാന്‍ അവളുടെ മനസ്സ് വെമ്പല്‍ കൊണ്ടു.
“അത് വേണോ മോളെ, ചെറിയ പെണ്‍കുട്ടി നല്ല ഐശ്വര്യമുള്ള മുഖം, അവളെക്കൊണ്ട് പറ്റുമോ. ”
ആ വയോധികന്‍ തന്റെ സംശയം മറച്ചു വെച്ചില്ല. പ്രായം അയാളുടെ ആത്മ ധൈര്യത്തെ ചോര്‍ത്തിയെടുത്തിരുന്നു.
“പറ്റും അച്ഛാ.. പറ്റണം അവള്‍ക്ക്. ശിവന്റെ നാളില്‍ ജന്മം ധരിച്ച അവളെ കൊണ്ടല്ലാതെ ആ കുടുംബത്തിലുള്ള വേറെ ആരെ കൊണ്ടുപറ്റും…ബ്രാഹ്മണന്റെ ചോരയല്ല അവളെ ശ്രേഷ്ഠമാക്കുന്നത്. അവള്‍ ജനിച്ച സമയമാണ്. ”
“എല്ലാം ഈശ്വരനിശ്ചയം പോലെ നടക്കും. തടയാന്‍ നമ്മളെ കൊണ്ടു പറ്റില്ലല്ലോ..”
അത്രയും പറഞ്ഞു കയ്യിലുള്ള സഞ്ചി അവളെ ഏല്‍പ്പിച്ചു അയാള്‍ അകത്തേക്ക് പോയി. യാമി മറുത്തൊന്നും പറയാതെ അവള്‍ നാഗത്തിനെ കണ്ട ഭാഗത്തേക്കു നോക്കി പുഞ്ചിരിച്ചു. എല്ലാം മനസിലായെന്ന ഭാവത്തോടെ.
വെപ്രാളത്തോടെ ശ്രാവണി ഓടിച്ചെന്നു നിന്നത് വല്യമ്മാവന്റെ മുന്നിലായിരുന്നു. അവള്‍ കിതക്കുന്നുണ്ടായിരുന്നു.
“എന്താ കുട്ടി ഇങ്ങനെ ഓടുന്നത്. നീ എവിടെക്കാണ് പോയത് ഈ നേരത്ത്.” അയാള്‍ ഗൗരവത്തോടെ ചോദിച്ചു.
“ഞാന്‍… ഞാന്‍ പുറകുവശയത്ത്…. വെറുതെ… ”
എന്തോ വലിയ കുറ്റം ചെയ്‌തതു പോലെ അമ്മാവൻ ചോദിച്ചതും പേടികൊണ്ട് വാക്കുകൾ പുറത്തുവന്നില്ല..അവളുടെ മുഖം താണിരുന്നു..
“ശ്രാവണി…നീ വളര്‍ന്നതൊക്കെ പുറത്തായിരിക്കാം. പക്ഷേ, ഇവിടെ ചില ചിട്ടവട്ടങ്ങള്‍ ഉണ്ട് അതനുസരിച്ചു ജീവിക്കണം, കാവും കുളവും വച്ചാരാധനയുമുള്ള സ്ഥലങ്ങളാണ് അവിടെ പോകുന്നതിനും വരുന്നതിനുമൊക്കെ ഓരോ സമയങ്ങളുണ്ട് അല്ലാതെ കുട്ടിക്കു തോന്നിയ പോലെ ഇവിടെ നടക്കാന്‍ പറ്റില്ല. നിന്റെ അമ്മ ഇതൊന്നും നിനക്ക് പറഞ്ഞു തന്നിട്ടില്ലേ…?”
അയാള്‍ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു. അവള്‍ തലയാട്ടി സമ്മതം അറിയിച്ച ശേഷം അകത്തേക്ക് വേഗം നടന്നു.
താന്‍ കണ്ട കാഴ്ചയും വല്യമ്മാവന്റെ ദേഷ്യവും ശ്രാവണിയുടെ മനസ്സിനെ വല്ലാതെ ഉലച്ചു… തിങ്ങിവന്ന സങ്കടം ഒതുക്കിക്കൊണ്ട് അവള്‍ മുറിയിലേക്കോടി കട്ടിലില്‍ കമഴ്ന്നുകിടന്നുകൊണ്ട് തേങ്ങി.
ശ്രാവണി ദേവയാമിയുടെ വീട്ടിലേക്കാകും പോയത് എന്ന് വല്യമ്മാവന്‍ ഊഹിച്ചിരുന്നു. അത് അയാളെ ദേഷ്യം കൊളളിച്ചു മനസ്സില്‍ പല കണക്കുകൂട്ടലുകളും നടത്തി അയാള്‍ പുറത്തേക്കിറങ്ങിപ്പോയി.
“സുനന്ദേ മോളുടെ ജാതകം അടുത്ത ദിവസം തന്നെ തിരുമേനിയെ കൊണ്ടു കാണിക്കണം.. കുട്ടിക്ക് പതിനെട്ടു തികയാന്‍ ഇനി നാലുമാസം കൂടിയേ ഉള്ളൂ… അതൊന്നു പൂര്‍ത്തിയാകും വരെ ദോഷങ്ങള്‍ മാത്രമാണ്.. അതുകൊണ്ടാണ് നിങ്ങളെ ഇങ്ങോട്ടേക്കു വിളിപ്പിച്ചത്. കണ്ട സ്വപ്‌നങ്ങള്‍ ഒന്നും നല്ലതല്ല”
ഇങ്ങനെ ഒരു കഥ ഇവിടെ ഉണ്ടായിരുന്നു ല്ലേ
ഇപ്പൊ സെക്കന്റ് പാർട്ട് ഇറങ്ങിയപ്പോൾ ആണ് ശ്രദ്ധിക്കുന്നത്. രണ്ടാം ഭാഗത്തിൽ ഉള്ള പിക് കണ്ടപ്പോ നല്ല ഫീൽ തോന്നി നേരെ എടുത്തു വായിച്ചു.
അസാമാന്യം, അടിപൊളി എഴുത്ത് കാവും പരിസരവും ഒക്കെ നേരിട്ട് കണ്ട ഫീൽ
Sravani മനസ്സിൽ കയറി, തറവാട് ആചാരങ്ങൾ ഒക്കെ മനസ്സിൽ കയറി
ഇനി രണ്ടാം ഭാഗം വായിച്ചതിനു ശേഷം അവിടെ പറയാം
❤️❤️?
നിറഞ്ഞ വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം കൂട്ടെ ???
താത്തു, അടിപൊളി ആയിണ്ട്. ശെരിക്കും ഒരു മൂവി കണ്ട ഫീൽ, അത്രക്കും പൊളി അവതരണം. ഒരു സ്ഥലങ്ങളെയും പറ്റിയുള്ള വിവരണം എല്ലാം ഒന്നിന് ഒന്ന് മെച്ചം. സത്യം പറയാലോ, ദ്രോണ movie കണ്ട ഫീൽ.
???
വായിച്ചു ഇഷ്ടപെട്ടന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കുഞ്ഞിക്കുട്ടി ???
ഷാന സിസ്
കഥ ഇപ്പോൾ ആണ് വായിച്ചത്
തുടക്കം മുതൽ ഒടുക്കം വരെ വളരെ വളരെ നന്നായിരുന്നു നന്നായിരുന്നു എന്ന് പറഞ്ഞാലും കുറഞ്ഞു പോകും മനോഹരം ആയിരുന്നു
തുടക്കം ആ സ്വപ്നം പോലും ഗ്രാമീണതയുടെ ഭംഗിയും പഴമക്കാരുടെ അചാരാനുഷ്ട്ടനങ്ങളും ഒക്കെ കൊണ്ട് കുറഞ്ഞ വരികളിൽ ഇൻട്രോയിൽ തന്നെ കഥയെ മറ്റൊരു തലത്തിൽ എത്തിച്ചു
സുനന്ദ സൂര്യനാരായണൻ ഇവരുടെ കണ്ടുമുട്ടൽ ആയിരുന്നു ആ സ്വപ്നം അതൊരു പ്രണയത്തിലേക്ക് വഴിമാറുന്നതും ധിക്കരിച്ചുള്ള വിവാഹം അങ്ങനെ അവരുടെ ജീവിതം അവിടുന്നുള്ള മാറ്റം ഒക്കെ വളരെ നന്നായി തന്നെ മനസ്സിൽ പതിയുന്ന വിധത്തിൽ നിങ്ങൾക് എഴുതാൻ സാധിച്ചു
ശ്രാവണി
ആ പേര് തന്നെ ഒരു നിഗൂഢത തോന്നും അതിന് വേണ്ടി തന്നെ ഇട്ടതാണോ അതൊ ചുമ്മാ മനസ്സിൽ തോന്നിയത് വച്ചതാണോ
ട്രെയിനിൽ നിന്നുള്ള അവരുടെ തറവാട്ടിലേക്കുള്ള യാത്ര അത്ര ഇമ്പോര്ടൻസ് ഇല്ലെങ്കിൽ പോലും ആ ഭാഗം വിവരിച്ചത് ഇഷ്ടപ്പെട്ടു ആ ഗ്രാമീണ ഭംഗി
തറവാട്ടിൽ അവളുടെ ആദ്യത്തെ അല്ല ഇപ്പ്രാവശ്യത്തെ ആദ്യത്തെ കാൽവയ്പ് മുതൽ പ്രശ്നം ആണല്ലോ നിമിത്തം എന്തൊക്കയോ ആരൊക്കെയോ അറിയിക്കാൻ ശ്രെമിക്കുന്നത് പോലെയും എന്തിനൊക്കെയോ ഉള്ള തുടക്കം കുറിച്ചത് പോലെയും
കാവിലേക്കു അവൾ വന്നപ്പോൾ ഉള്ള ആ ദൃശ്യം വിവരിച്ചത് ഇഷ്ടം ആയി ഇല്ലാഞ്ഞിപ്പൂക്കൾ വീണു കിടുക്കുന്നത് നാഗങ്ങൾ പോലെയുള്ളത് അതിന്റ കൂടെ പൂക്കളുടെ സുഗന്ധം ഇവയെക്കുറിച്ചൊക്കെ പറഞ്ഞത് നല്ലൊരു ഫീലോടെ വായിക്കാൻ കഴിഞ്ഞു
18 ആവുമ്പോൾ വിവാഹം അതിനും കാരണങ്ങൾ അച്ഛന്റെ മരണത്തിൽ ഒരു ദുരൂഹത ഒരുപാട് എന്തൊക്കയോ ഉണ്ട്
ദേവയാമി ദേവമ്മ
അവർ ആരാണ് എന്താണ് എന്നൊന്നും കൂടുതൽ പറഞ്ഞില്ല എങ്കിലും പറയാതെ പറയുന്ന രീതി ഒരു ഭയം സൃഷ്ടിക്കാനും സാധിച്ചു അവർ എന്തൊക്കയോ തീരുമാനിച്ചുള്ള കാത്തിരിപ്പ് ആയിരുന്നു എന്നും ശ്രാവനിയുടെ നക്ഷത്രം ആണ് അതിന് അവളെ തിരഞ്ഞെടുക്കാനുള്ള കാരണം എന്നും പറഞ്ഞു എന്തിന് എങ്ങനെ എന്നൊക്കെ വഴിയേ അറിയാം
വല്യമ്മാവൻ ആയാൾ മറ്റൊരു നിഗൂഢത ഗൗരവം മാത്രം ഉള്ള മുഖം അയാളുടെ നോട്ടം ദേഷ്യം ഒക്കെ സങ്കൽപ്പിച്ചു വായിക്കാൻ കഴിയുന്നുണ്ട് ഒരുകഥാപാത്രം എഴുത്തിലൂടെ അയാള്ക് രൂപം കൊടുക്കുക എന്നൊക്കെ ഉള്ളത് അല്പം പ്രയാസം ഉള്ളതാണ് അതൊക്കെ മികച്ചു നിന്നു
മാലതി, മുത്തശ്ശി, മുത്തശ്ശൻ, ധനു, അനു, വാസു, രഘു ഇവരെക്കുറിച്ചൊക്കെ പറഞ്ഞു ചിലരൊക്കെ സ്‌ക്രീനിൽ വന്നു ബാക്കിയുള്ളവർ വഴിയേ വരട്ടെ വന്നവർ ഒക്കെ നന്നായിരുന്നു
കുളത്തിൽ വച്ചുള്ള സംസാരം നാഗങ്ങളെയും പ്രേതം പ്രേതം എന്ന് പറഞ്ഞില്ല എങ്കിലും ആ സമയം ഒക്കെ കുളത്തിൽ വരരുത് എന്നൊക്കെ ഉള്ളത് അങ്ങനെ തോന്നിച്ചു കാരണം റിലേറ്റഡ് ആയി തോന്നി നമ്മളും ഗ്രാമം, കാവ്, കുളം ഇതുപോലെ ഉള്ള കുറച്ചു കഥകൾ ഒക്കെ കെട്ടും അറിഞ്ഞും വളർന്നത് ആണ്, നമുക്കും ഉണ്ട് ഒരുകുളം ഉച്ച സന്ധ്യ ഒക്കെ നേരത്ത് പോവരുത് പോയാൽ ആപത്തു എന്നൊക്കെ ആണ് പറച്ചിൽ… ആഹ് അത് പോട്ടെ, അത് കൊണ്ട് തന്നെ ഈ സ്റ്റോറി കുറച്ചു അധികം ഇൻവോൾവ് ആയി വായിക്കാൻ സാധിച്ചു
അവസാനം കണ്ട ആ ആൾ ആരാ, കുഴിച്ചിട്ടത് വല്ല കൂടോത്രം ആണോ ?,
അവൾ ആണെങ്കിൽ ഓർമയിൽ ആ മുഖം തിരയുകയാണല്ലോ.. കളികൂട്ടുകരൻ വല്ലോം ആയിരുന്നോ
ഇതൊക്കെ വരുഭാഗങ്ങളിൽ അറിയാം അല്ലെ..കാത്തിരിക്കാം
ഈ ഭാഗം.. അല്ല സ്റ്റോറി മികച്ചതായി തോന്നിയ കാര്യം എഴുത്ത് രീതി ഭാഷ ഒക്കെ ആണ് അതെനിക് ഒരുപാട് ഇഷ്ടം തോന്നി പ്രശംസിക്കുവുന്നതിലും അപ്പുറം ആണ് ഈ എഴുത്ത് ചിങ്കാരിയിൽ നിന്നും വേറിട്ട രീതിയിൽ ആയിരുന്നു
കഥാപാത്രങ്ങളും രീതികളും എല്ലാം അതുപോലെ വേറിട്ടതായിരിക്കും എന്ന് കരുതുന്നു
ഒരുപാട് പറഞ്ഞു പറ്റിച്ചു ഇന്ന് നാളെ മറ്റന്നാൾ എന്നൊക്കെ
വായിക്കാൻ പറ്റിയ മാനസികാവസ്ഥ അല്ലായിരുന്നു ഇപ്പോഴും പൂർണമായും അല്ല ഇനിയും വച്ചു വൈകിക്കേണ്ട എന്ന് കരുതി
അടുത്ത ഭാഗവും വന്നയുടനെ വായിക്കും എന്ന് കള്ളം പറയുന്നില്ല ഇതുപോലെ അല്പം എങ്കിലും നല്ലൊരു മാനസികാവസ്ഥയിൽ കഥ ഉൾക്കൊണ്ട് വായിക്കാൻ സാധിക്കുമ്പോൾ അധികം വൈകാതെ വായിക്കുന്നതായിരിക്കും
അപ്പൊ എല്ലാം പറഞ്ഞതുപോലെ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
വായിച്ചു പോലും പരിചയം കുറവാണ് ഹൊറർ… ഈ ഒരു സ്റ്റോറി കുഞ്ഞു സ്വപ്നത്തിന്റെ തുടക്കം ആണ്.. പരിചയം അല്ലാത്ത സബ് ആയതുകൊണ്ട് എഴുതണ്ട എന്നുകരുതി ഒഴിവാക്കി.. പിന്നെയും പിന്നെയും ആരോ മനസ്സിലിരുന്നു പറയുന്ന പോലെ…പിന്നെ ഇതുവരെ എഴുതാത്തൊരു ആശയം ആയതുകൊണ്ട് എഴുതിയാലോ എന്നൊരു തോന്നൽ അങ്ങനെ രണ്ടും കല്പിച്ചു എഴുതി….
ഈ കഥ മനസ്സിൽ ഉള്ളതുകൊണ്ടാവാം ശ്രാവണി ഈ ഒരു പേര് സ്വപ്നത്തിൽ എന്നപോലെ കടന്നുവന്നത്… കഥാപാത്രത്തിനു ഈ ഒരു പേര് മതി കഥക്കും… ഈ ഒരു കഥയും കഥാപാത്രവും പേരും എല്ലാം ഞാൻ പോലും കരുതാതെ എന്നിലേക്ക് എത്തിച്ചേർന്നതാണ്…
മുന്നോട്ടുള്ള പ്രയാണം എത്രത്തോളം നന്നാവുമെന്നറിയില്ല…. പലതും കേട്ട് കേൾവി മാത്രമുള്ള കാര്യങ്ങൾ ആണ്….എന്നാലും മാക്സിമം നന്നാക്കാൻ ശ്രമിക്കും…. കുറച്ചു ചോദ്യങ്ങൾ അവക്കുള്ള ഉത്തരങ്ങൾ… പോരായ്മകളും തെറ്റുകളും ഒത്തിരി ഉണ്ടാവും…. ഈ ഒരു സപ്പോർട്ട് കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
കഥ വായിക്കാനുള്ള സാഹചര്യം അല്ലായിരുന്നിട്ടും വായിച്ചു ഇത്രയും നീണ്ടൊരു മറുപടി ഒത്തിരി സന്തോഷം ???
നിറഞ്ഞ വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം ബ്രോ ???
തീർച്ചയായും ഉണ്ടാവും ❤
സമയം എടുത്തു എഴുതു
ആൽവേസ് സ്നേഹം ❤
വായിക്കില്ലാ….
മുഴുവൻ ആയിട്ട് വായിക്കാം…
പക്ഷേ ചുവപ്പിച്ചിട്ടുണ്ട്…
♥️♥️♥️♥️
???
ഷാന ഹൊറർ ടാഗ്. പണ്ടത്തെ തറവാടും ആചാരങ്ങളും കാവും ഒക്കെ നന്നായിട്ട് തന്നെ അവതരിപ്പിച്ചു. യാമി ആരാണ് എന്ന് അറിയാൻ കാത്തിരിക്കുന്നു. ശ്രാവണിയെ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
പതിവിൽ നിന്നൊരു ചുവടുമാറ്റം…. ഒരു ശ്രമം ആണ്… ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ സന്തോഷം… സ്നേഹം കൂട്ടെ ??
Puthiya theme and your writing… nannayittund shana… all the best… നല്ല ഭാഷയാണ് shanayude… ❤️
നിറഞ്ഞ സ്നേഹം കൂട്ടെ ??
പതിവ് ആശയങ്ങൾ ഉപേക്ഷിച്ച് പുതിയ മേഖലയിൽ കൈവച്ചതിനു ആദ്യം അഭിനന്ദനങ്ങൾ.. നല്ല കൈയ്യടക്കത്തോടെയുള്ള അവതരണവും ഭാഷയും.. വായിച്ചു വരുമ്പോൾ നിഗൂഡതകൾ ഒരുപാട് ഉണ്ടെന്ന് തോന്നിപ്പിക്കുന്ന കഥാഗതി.. അവസാന ഭാഗം ആകാംഷ ജനിപ്പിക്കുന്നുണ്ട്.. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.. ആശംസകൾ ഷാന??
പതിവിൽ നിന്നു വിപരീതമായി പരിചിതമല്ലാത്ത മേഘലയിൽ ആണ് കൈവെച്ചേക്കുന്നത്…. ഒരു ശ്രമം… ഇഷ്ടപെട്ടന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം…. ??
ഭീഷണി ഏറ്റല്ലേ ?
ഷാനാ,
ഭാഷയുടെ മനോഹാരിതയിൽ വിരിഞ്ഞ ഒരു സൂപ്പർ കഥ, ഷാനയുടെ എഴുത്തിൽ പൊതുവെ കാണാത്ത വിഷയം. ഹൊറർ കഥയാണോ, അതോ മാന്ത്രിക കഥയാണോ എന്നൊന്നും നിശ്ചയമില്ല.
പക്ഷെ തുടക്കം അതി ഗംഭീരം, മികച്ച കൈയടക്കത്തോടെ എഴുതിയിരിക്കുന്നു. ശ്രാവണി എന്ന പേര് തന്നെ വ്യത്യസ്തമായി എല്ലാ നിഗൂഢതകളും ഒളിപ്പിക്കുന്നത് പോലെ. കുറച്ച് വൈകിയാലും ഇതേ അളവിൽ അടുത്ത ഭാഗവും തരണം.
എല്ലാ ഭാവുകങ്ങളും നേരുന്നു…
****
കഥ വായിക്കാൻ താമസിച്ചു പോയി ക്ഷമിക്കുക, പി. എച്ച്. ഡി റിക്കോർഡ് ഒക്കെ സബ്മിറ്റ് ചെയ്യുന്നതിന്റെ പിന്നാലെ ആയിരുന്നു.
കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ സജീവമായി എഴുത്തും, വായനയൊക്കെ ആയി ഉണ്ടാകും…
എഴുതി പരിചയമില്ലാത്ത ഒരു വിഷയം.. കേട്ടറിവ് മാത്രമേ ഉള്ളൂ… എങ്കിലും എഴുതണമെന്ന അതിയായ ആഗ്രഹത്തിന്റെ പുറത്ത് എഴുതിത്തുടങ്ങി…. ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… മുന്നോട്ടുള്ള പ്രയാണത്തിലും ഇതുപോലെ കൂടെയുണ്ടാവുമെന്നറിയാം… അധികം അറിയാത്തൊരു ചുറ്റുപാടിനെ കുറിച്ചാണ് എഴുതുന്നത്… തെറ്റുകൾ ഒരുപാടുണ്ടാവും…
തുടക്കം മുതലേയുള്ള ഈ സപ്പോർട്ടിന് നിറഞ്ഞ സ്നേഹം കൂട്ടെ ???
******
കാണാണ്ടായപ്പോൾ ഞാൻ തിരക്കിയായിരുന്നു… എല്ലാ സ്റ്റോറിയിലെയും നിറസാനിധ്യം പെട്ടെന്ന് കാണാണ്ടായപ്പോൾ എന്തുപറ്റിയെന്നോർത്തു… തിരക്കുകൾ ഒഴിഞ്ഞിട്ട് വേഗം ഇങ്ങോട്ട്പോന്നോളൂ… മനോഹരമായ പുതിയ രചനകൾക്കായി കാത്തിരിക്കുന്നു…
ഷാനത്ത പൊതുവെ horror അങ്ങനെ വായിക്കാറില്ല, ഇഷ്ടമുള്ള വിഷയവും അല്ല.. പക്ഷെ ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഒത്തിര സംശയങ്ങൾ പോലെ… എന്താണ് ഈ ദുർനിമിത്തങ്ങളുടെ ഒക്കെ അർത്ഥം, ആരാണ് യാമി, അവൾ എന്തിനു ശ്രവണിയെ ഉപയോഗിക്കുന്നെ, എന്തിനു വേണ്ടി? വരുന്ന പാർട്ടുകളിൽ എല്ലാത്തിനും ഉത്തരം ഉണ്ടാകും എന്ന് കരുതുന്നു… ഇഷ്ടമായി… കാത്തിരിക്കുന്നു… സ്നേഹം ❤️
ഞാനും ഹൊറർ വായിക്കാറില്ല…. പക്ഷേ എന്തുകൊണ്ടോ എഴുതണമെന്ന് തോന്നി… കുറേ ചോദ്യങ്ങൾ… അതിനുള്ള ഉത്തരങ്ങൾ വരും പാർട്ടുകളിൽ വ്യക്തമാക്കാം…. നിറഞ്ഞ വായനയ്ക്കും അഭിപ്രായങ്ങൾക്കും പെരുത്തിഷ്ടം കൂട്ടെ ???
ഷാന…വീണ്ടും.. ഒരു തുടർകഥ അല്ലെ….
എനിക്ക് ഇഷ്ട്ടപെട്ട ഒരു കാറ്റഗറിയാണ് ഹൊറൊർ…..
വല്ലാത്ത ഒരു മൂഡ് തരാൻ കഴിയുന്നുണ്ട് തന്റെ വരികൾക്ക്….
പഴയ തറവാടും ആചാരങ്ങളും കാവും….ഒക്കെ……..ഒരുപാട് രഹസ്യങ്ങൾ നിറഞ്ഞ് നിൽക്കുന്നു……
ആരാണ് ദേവയാമി..അവളുടെ ലക്ഷ്യം…. ശ്രാവണി അവൾ ആര്…… ചോദ്യങ്ങൾ…..
സവധാനം മനോഹരമായി എഴുത്തിയിട്ട് അടുത്ത പാർട്ട് ഇട്ടാൽ മതി….വെയിറ്റ് ചെയ്തോള്ളാം…..??????????❤❤❤❤❤❤❤❤???
ഒട്ടും പരിചിതമല്ലാത്ത മേഖലയിലേക്കൊരു കാൽവെയപ്പ്… ഞാൻ പൊതുവെ ഹൊറർ വായിക്കാറില്ല… എങ്കിലും ഒരു ശ്രമം…
ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വഴിയേ അറിയാം…
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ… ??
❤️❤️❤️
??
@ഷാന
വായിച്ചിട്ടില്ല വായിക്കാം കേട്ടോ
വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു…❤️
അത്ര വിലയൊന്നും കാണത്തില്ലന്നെ
Nannayitund… Kettu maranna muthassi kadhakal pole sundaram
നിറഞ്ഞ സ്നേഹം കൂട്ടെ ??
ഷാന താത്ത?
പൊളി കഥ പൊതുവെ ഞാൻ ഹൊറർ ടാഗ് വായിക്കാത്ത ആളാണ് ഞാൻ ?ബട്ട് ഇത് വായിക്കാതിരുന്നെങ്കിൽ ഒരു മിസ്സ് ആയേനെ. എല്ലാം ഒരു സിനിമ കണ്ടപോലെയുണ്ട്.
Waiting for next part
John Wick??
ഞാനും വായിക്കാറില്ല…. ??.. പിന്നെ ഉള്ള അറിവ് വെച്ച് ഒരു ശ്രമം നടത്തി നോക്കുന്നു… ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ, ?
valare nannayittund..oronnineyum varnikkunna reethi valare manoharam..tudarnnum igane pokatte…adutha bhgathinu kaathirikkunu..
നിറഞ്ഞ വായനയ്ക്ക് പെരുത്തിഷ്ടം കൂട്ടെ ??
Manoharam
Valare valare nanayirikkunnu..
Shravani enna peru kandapo oru kouthukam appo vayichathaa…
Kidu….
Orupad nannuirikkunnu
….
Tharavadum acharanglum okkeyaayi
Adipoli…
ഇതുവരെ എഴുത്താത്തൊരു ആശയത്തിന്റെ അന്വേഷനത്തിനൊടുവിൽ വന്നതാണ് ശ്രാവണിയുടെ തീം… ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… ❤️❤️
?
❤️❤️
കൊള്ളാം.,..
നന്നായിട്ടുണ്ട്.,.,..
നല്ല ഒതുക്കത്തിൽ ചാരുതയോടെയുള്ള എഴുത്ത്.,., നല്ലെഴുത്ത്.,.,.,.
കാത്തിരിക്കുന്നു.,.,.
സ്നേഹം.,..,
??
നിറഞ്ഞ വായനയ്ക്ക് പെരുത്തിഷ്ടം ??
ഷാന ♥️♥️♥️
അനന്തഭദ്രം സിനിമ കാണുന്ന ഫീൽ ആയിരുന്നു… വളരെ മനോഹരമായ തുടക്കം ???വാമ്പയർ അണ്ണനെ പോലെ ഓരോ വരിയിലും സാഹിത്യം വന്നു…. ആ രചന ശൈലി തുടർന്നും കൊണ്ടുപോകുക. വളരെ സാധ്യതകൾ ഉള്ള തീം ആണ് പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്. സാവധാനം കുറെ പാർട്ടുകൾ എഴുതുക. നാളെ ഒരു കൊച്ചു ഹർഷൻ ബ്രോ ആകില്ലെന്ന് ആര് കണ്ടു.???
ഈ കഥ മനസ്സിൽ വന്നപ്പോൾ ഒരു ആവേശത്തിൽ തുടങ്ങി… മുന്നോട്ടുള്ള പ്രയാണം എങ്ങനെ ആകുമെന്ന് എനിക്കുതന്നെ അറിയില്ല… കാരണം ആചാരങ്ങളും അനുഷ്ടാനങ്ങളും കേട്ട് പരിചയം മാത്രമേ ഉള്ളൂ…… എന്നാലും മാക്സിമം നന്നാക്കാൻ ശ്രമിക്കും…
//വാമ്പയർ അണ്ണനെ പോലെ ഓരോ വരിയിലും സാഹിത്യം വന്നു…. //ഇത്രയൊക്കെ… അതൊക്കെ വേറെ ലെവൽ അല്ലേ….
//നാളെ ഒരു കൊച്ചു ഹർഷൻ ബ്രോ ആകില്ലെന്ന് ആര് കണ്ടു.???///
സ്വപ്നം പോലും കാണാൻ പറ്റാത്ത കാര്യം…
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ??
??
❤️❤️
എവിടെയൊക്കെയോ കണ്ട് പരിചയം ഉള്ളപോലെ. അവളുടെ തലച്ചോര്‍ ആ മുഖം തേടി ഓട്ടപാച്ചില്‍ നടത്തുകയായിരുന്നു. അവള്‍ അവനെ തന്നെ കൗതുകത്തോടെ നോക്കി നിന്നു.
nanayitund ezthyath e varikal kurachadikam eshtapetu ❤️
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ??
ഉണ്ണിയേട്ടൻ first???
ഈ തെണ്ടി എല്ലാത്തിലും ഇണ്ടല്ലോ
ഹി ഹി ഹി???
❤️❤️