ശിവാത്മികVI [മാലാഖയുടെ കാമുകൻ] 1383

ശിവാത്മിക VI
Author മാലാഖയുടെ കാമുകൻ

Previous Part 

 


ആ ചോദ്യം കേട്ടപ്പോൾ ശിവ ഒന്നും മിണ്ടിയില്ല.. സാം സാറാമ്മയെ നോക്കി..

“മോളെ.. മോള് സങ്കടപെടണ്ട.. കേട്ടോ? അമ്മച്ചി ഉണ്ട് ഒപ്പം..”

അവർ അവളെ ചേർത്ത് പിടിച്ചു.. അവൾ ഒന്നും മിണ്ടാതെ ചേർന്ന് ഇരുന്നു..

“അപ്പൊ എന്താ തീരുമാനം..?”

സാം ചോദിച്ചു..

“അച്ചായനെ ഞാൻ വളച്ചു കുപ്പിയിൽ ആക്കും.. അത് തന്നെ തീരുമാനം..”

അവൾ കണ്ണിറുക്കി പറഞ്ഞപ്പോൾ സാം പൊട്ടിച്ചിരിച്ചു.. സാറാമ്മയും ചിരിച്ചു..

***

വൈകീട്ട് പ്രിൻസ് വീട്ടിൽ എത്തിയപ്പോൾ അവൻ ഒരു കാഴ്ച കണ്ടു ഞെട്ടി.

ഒരു തുണികൊണ്ട് ഒക്ടോവിയ തുടക്കുന്ന ശിവ.. അവൻ ജീപ്പിൽ നിന്നും ചാടി ഇറങ്ങി..

“ഡീ….?”

അവൻ അലരുന്നത്‌ പോലെ വിളിച്ചു.. ശിവ ഞെട്ടിയില്ല എന്ന് മാത്രം അല്ല.. അവൾ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.

“എന്നതാ അച്ചായാ..?”

അവൻ ആ വിളി കേട്ട് എന്തോപോലെ ആയി.. നെഞ്ചിൽ ഒരു വേദന.

അവൻ വേഗം അവളുടെ കയ്യിൽ നിന്നും ആ തുണി പിടിച്ചു വാങ്ങി..

“ഞാൻ തുടച്ചോളാം.. നീ പോയെ…ഇതിൽ തൊടാൻ നിൽക്കരുത്..”

അവൻ അവളുടെ മുഖത്തു നോക്കതെ പറഞ്ഞു.

അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയപ്പോൾ പ്രിൻസ് അവളെ തിരിഞ്ഞു നോക്കി..

ഇനി അമ്മച്ചിയോട് പരാതി പറയാൻ പോയതാണോ ആവൊ.. അവൻ ചിരിയോടെ കാറിലേക്ക് നോക്കി..

“എന്തിനാ പെണ്ണെ എന്നെ തനിച്ചാക്കി പോയത്..?”

അവൻ സങ്കടത്തോടെ ചോദിച്ചു.. മറുപടി ഒന്നും ഇല്ലെങ്കിലും അവൻ ആ കാറിൽ തൊട്ടു തടവി നിന്നു..

148 Comments

  1. ചേട്ടോ ??? ഒന്നും പറയാൻ ഇല്ല. പാവം അവളെ കൊണ്ട്പോയി ഒഴിവാക്കുക അന്നോ?

  2. തീർക്കാനുള്ള കടങ്ങളെല്ലാം വീട്ടിൽ തീർത്തപ്പോൾ ഹായ് എന്തൊരു സുഖം എന്തൊരു സമാധാനം. ഇതൊക്കെ വായിക്കുമ്പോൾ ആലിസിനേ പോലെ ഒരു പെങ്ങൾ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഏതൊരു ആങ്ങളയും ആഗ്രഹിച്ചു പോകും.
    സ്നേഹപൂർവ്വം
    സംഗീത്

  3. ദെന്താ ദ്.. അടിയോടടിയും ഇടിയോടിടിയും… ???… കിസ്സ് ഓഫ് ഡ്രാഗൺ പൊളിച്ചു….. നുമ്മടെ പെങ്ങള് ഗുണ്ട കലക്കി….. ഞാൻ വിചാരിച്ചു രാജന്റെയും പ്രൊഡക്ഷൻ യൂണിറ്റ്… പൂളി കളയുമെന്ന് .. ??? അതോടെ വേണമായിരുന്നു… അതുകൊണ്ട് വിലസുന്നവർക്ക്ഒ ഒരു പാഠം…..
    പൊളിയാരുന്നു
    എംകെ. ഉയിർ..???. ?????????

    1. പെങ്ങള് ഗുണ്ട ? കൊള്ളാമല്ലോ. നിയമം കൈവിടുമ്പോൾ ഇതാണ് മാർഗം.
      ഒത്തിരി സ്നേഹം ❤️❤️

  4. °~?അശ്വിൻ?~°

    ❤️❤️❤️

  5. ഇതിലെ കിസ് ഓഫ് ദി ഡ്രാഗൺ ദയവായി ആരും പരീക്ഷിക്കരുത്. ?

    1. ശരിയാണ്… കൈ മുട്ട് പൊട്ടും… പിന്നെ hospital il ഒക്കെ പോകേണ്ടി വരും

    2. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      Kuttettnethire onnu parikshikkanam ennudayirunnu….aaam potte ???????????

    3. Ath bret lee aaano atho bruce lee aano

      1. ജെറ്റ്‌‌ ലീ ആണ്. ഈ പേരിൽ തന്നെ ആണ് സിനിമ. കിടു സിനിമ ആണ്.

  6. അങ്ങനെ എല്ലാ വില്ലന്മാരും അരങ്ങു ഒഴിഞ്ഞു. Fight scenes ഒക്കെ സൂപ്പർ ആയിരുന്നു??. പ്രിൻസ് ശിവയെ ഉപേക്ഷിക്കില്ല എന്ന് വിചാരിക്കുന്നു. അവളുടെ family ആയുള്ള issues തീർത്തു അവരെ ഒന്നിക്കാൻ ഉള്ള പോക്ക് ആണ്‌ എന്ന് കരുതുന്നു. പിന്നെ പ്രിൻസിന്റെ ഫ്ലാഷ്ബാക്കിനായി വെയ്റ്റിംഗ് ആണ്‌. അപ്പോൾ ഈ പാർട്ടും കിടുക്കി…….
    പിന്നെ ചേട്ടന് സുഖമല്ലേ? അപ്പോൾ Next പാർട്ടിൽ കാണ്ണാം. സ്നേഹത്തോടെ❤️❤️❤️
    ശ്രീ

    1. സുഖം. അവിടെയോ?
      ഫ്ലാഷ്ബാക് തരാം. ❤️

      1. സുഖം….❤️❤️

  7. ❤❤❤❤????എംകെ… ❤❤

  8. ❤️❤️❤️

  9. വിനോദ് കുമാർ ജി ❤

    ❤❤❤❤❤♥❤♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤

  10. പച്ചാളം ഭാസി

    അരുന്ധതി pls

  11. ?? ? ? ? ? ? ? ? ??

    ❤️❤️❤️❤️❤️?

  12. ❤️❤️❤️❤️❤️❤️❤️

  13. സൂപ്പർ ആലിസും പ്രിൻസും കലക്കി. കിസ് ഓഫ് ഡ്രാഗൺ അത് കലക്കി?.അങ്ങനെ എല്ലാം ഗുണ്ടകളെയും വില്ലാമാരെയും ഒതുക്കി. ഇനി ഫ്ലാഷ്ബാക്ക് ആണ്. അത് എന്ത് എന്ന് അറിയാൻ കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

  14. Super❤❤❤❤

  15. ❤️❤️❤️

  16. ❤️❤️❤️

  17. ❤️❤️❤️

  18. ❤️❤️

    1. ?? ? ? ? ? ? ? ? ??

      ??രാഗേന്ദു ഫസ്റ്റ് ?? ഡെൻസ് കളി

Comments are closed.