ശമ്പളദിവസ്സം [ദേവദേവൻ] 97

കടക്കാരനോട് കയ്യിലിരിക്കുന്ന പൈസ എണ്ണി തിട്ടപ്പെടുത്തിക്കൊണ്ട് അയാൾ പറഞ്ഞു.

മക്കൾക്ക് സ്കൂൾ തുറന്നിരിക്കുന്നു.

തികയില്ലെന്നറിയാം ബാക്കി അടുത്ത മാസം വാങ്ങാം. അല്ലെങ്കിൽ ആവശ്യം വരുമ്പോൾ കടം വാങ്ങുകയെ നിവർത്തി ഉള്ളൂ.

സാധനം എല്ലാം കൂടെ വലിയൊരു കവർ ഉണ്ട്‌. പൈസ കടക്കാരന് കൊടുത്തു ബാക്കി കിട്ടുന്ന ചില്ലറയ്ക്കായി അയാൾ കൈനീട്ടി.

ബാക്കി വാങ്ങി പോക്കറ്റിൽ ഇട്ടു. അയാൾ സഞ്ചി കയ്യിൽ തൂക്കിപ്പിടിച്ചു.

നല്ല കനമുള്ളതിനാൽ തന്നെ ഒരുഭാഗം ചെരിഞ്ഞാണ് അയാൾ നടന്നത്.

ആ ചെരിവ് ആസ്വസ്തമായതിനാൽ എടുത്ത് തോളിൽ കയറ്റി. എന്നിട്ടും വേദന തന്നെ.

ആ മുഖഭാവം അത് വ്യക്തമാക്കി.

പതിയെ നടന്നു.

വലിയൊരു ചെരുപ്പ് കട കണ്ടപ്പോൾ നോട്ടം അങ്ങോട്ട് പോയി.

മകന്റെ തേഞ്ഞ ചെരുപ്പ് ഓർത്തു അയാളുടെ ഉള്ള് നീറി.

സഞ്ചി താഴെയിറക്കി അയാൾ കടയ്ക്കുള്ളിലേക്ക് കയറി.

അധികം വിലയില്ലാത്തതും കാണാൻ ഭംഗിയുള്ളതുമായ ഒരു ചെരുപ്പ് കയ്യിലെടുത്തു അയാൾ കടക്കാരനോട് വിലപേശി.

അയാളുടെ സംസാരം സഹിക്ക വയ്യാതെ കടക്കാരൻ തനിക്ക് നഷ്ടമില്ലാത്ത വിലയ്ക്ക് ആ ചെരുപ്പ് അയാളെ ഏൽപ്പിച്ചു.

ആ ചെരുപ്പിലേക്ക് നോക്കിയപ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങി.

ഇത് കാണുമ്പോൾ ഉള്ള മകന്റെ സന്തോഷം ഓർത്തപ്പോൾ ആ പിതാവിന്റെ മുഖത്ത് ഒരു ചിരി മിന്നി മാഞ്ഞു.

പുറത്തിറങ്ങി മക്കൾക്ക് വേണ്ടി മിട്ടായിയും വാങ്ങി.

സന്തോഷത്തോടെ ആ മനുഷ്യൻ നടന്നു നീങ്ങി.

വീട്ടിലെത്തി സാധനങ്ങൾ ഭാര്യയുടെ കയ്യിലേൽപ്പിച്ചു അയാളൊന്ന് മൂരി നിവർന്നു.

മുന്നിൽ വന്നു നിൽക്കുന്ന മക്കളുടെ കയ്യിൽ അവർക്കായി വാങ്ങിയ സാധനങ്ങൾ അയാൾ വെച്ചു കൊടുത്തു.

മക്കൾ അദ്ദേഹത്തെ ആരാധനയോടെ നോക്കി നിന്നു.

അച്ഛൻ കയ്യിൽ വെച്ചു തന്ന ചെരുപ്പ് നെഞ്ചോട് അണച്ചുകൊണ്ട് മകൻ അച്ഛനെ കെട്ടിപിടിച്ചു.

35 Comments

  1. ദേവദേവ…..

    ഓർമകൾ ഒരുപാട് പിന്നിലേക്ക് കൊണ്ട് പോയി….

    ഒരുവിധം എല്ലാ സാധാരണക്കാരുടെയും വീട്ടിലെ അവസ്ഥ… ഞാൻ കുറെ കുറ്റപ്പെടുത്തിയിരുന്നു അപ്പനെ… തിരിച്ചറിവ് വന്നപ്പോ അത് തിരുത്താൻ മാത്രം പറ്റുന്നില്ല… ഇന്ന് അത് മനസ്സിൽ കിടന്നു ഒരുപാട് നീറ്റൽ ഉണ്ടാക്കുന്നു…

    ♥️♥️♥️♥️♥️♥️♥️♥️

  2. സ്വജീവിതം തന്നെ ആണോ? എന്തായാലും കലക്കി

  3. ജീവിതം ഒക്കെ വരച്ചു കാണിച്ചു എന്നത് പിലെ പാറേണ്ടിരിക്കുന്നു ഓരോ സാധാരണക്കാരന്റെയും ജീവിതത്തോട് യാഥാർഥ്യം തോനുന്നു ഇഷ്ടായി കഥ
    സ്നേഹത്തോടെ റിവാന ?

  4. ❣️❣️❣️

  5. മുൻപ് ഒരു കവിത വായിച്ചിരുന്നു, തന്റെ വരുമാനമനുസരിച്ചോരു വരവ്, ചെലവ് കണക്ക്. അതിൽ മൂന്നു സിഗരറ്റ് ഒരു ദിവസം അതിൽ ആരെങ്കിലും ഒന്നിനു കൈ നീട്ടിയാൽ തന്റെ ബാലൻസ് ഷീറ്റ് തെറ്റും.
    ഒരു സാധാരണക്കാരൻ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പെടുന്ന പാട് അതിൽ തന്റെ വയറുമാത്രമേ പിടിച്ചു കേട്ടാൻ കഴിയു എന്ന ധാരണ കുടുംബനാഥനുണ്ട്.
    വളരെ മനോഹരമായി പ്രാരാബ്ദം വരച്ചു കാട്ടി, സൂപ്പർ എഴുത്ത്… ആശംസകൾ…

    1. ദേവദേവൻ

      നന്ദി സഹോ. ഏറെക്കുറെ ഞാനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ജീവിത സാഹചര്യവുമായും ഈ കഥ ബന്ധപ്പെട്ടിരിക്കുന്നു
      ഒരുപാട് സ്നേഹം ❤️❤️❤️

  6. oru kudubathe muzuvan ee cheriya kadhayitude kattithannu….ente ente achan chelutiya swaadheenam cheruthonnum alla….ente achan aanu ente hero…

    1. ദേവദേവൻ

      നമ്മുടെയെല്ലാം ആദ്യത്തെ superhero നമ്മുടെ അച്ഛൻ തന്നെയാണ് സഹോ

      ❤️❤️❤️

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️?

  8. Anubhavamaanu bro
    Veetil kandittund
    Orupad…

    1. Dear Harshan

      Is it so ? Hmmm.

      Regards.

      VOM

      1. Vom
        Anubhavangal athezhuthumbo feel koodum…..
        Anubhavangal anubhavichavarkk athu vayikkimbolum feel undakum..
        Vom num athupole alle…

    2. ദേവദേവൻ

      അച്ഛൻ. അമ്മയുടെ കഷ്ടപ്പാടുകൾക്ക് ഇടയിൽ പലരും മറന്നു പോകുന്നൊരു വലിയ നോവ്.❤️❤️
      എന്റെ ലോകമാണ് എന്റെ അച്ഛൻ

  9. ചെമ്പരത്തി

    ഒത്തിരി ഇഷ്ടമായീട്ടോ……. ശരിക്കും ഒരു സാധാരണ കുടുംബത്തിന്റെ ജീവിതം അതേപോലെ വരച്ചു കാട്ടിയിരിക്കുന്നു…

    Lov u a lot ????

    1. ദേവദേവൻ

      നന്ദി സഹോ.
      ഒത്തിരി സ്നേഹം ❤️❤️❤️

  10. ???????

  11. ദേവദേവൻ

    ഇതെന്താപ്പോ ഇവിടെ ??

  12. അടിപൊളി മുത്തെ ഒരുപാട് ഇഷ്ട്ടമായി ഈ കഥ
    തന്റെ ശരീരത്തിൽ നിന്ന് പൊടിയുന്ന ഓരോ വിയർപ്പ് തുള്ളിയും കുടുബത്തോട് ഉള്ള സ്നേഹമാണ് ♥️
    അച്ഛന് തുല്യം അച്ഛൻ മാത്രം

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️

  13. മാത്തപ്പൻ

    ???

    1. ദേവദേവൻ

      ❤️❤️❤️

  14. രാഹുൽ പിവി

    മധ്യവർഗ ജീവിതങ്ങളുടെ ഒരു പ്രതിനിധിയായി ഇതിലെ അച്ഛൻ കഥാപാത്രത്തെ കാണാം

    നല്ലൊരു ജീവിത ഗന്ധിയായ കഥ.ഇഷ്ടമായി ??

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

    1. ദേവദേവൻ

      ❤️❤️

  15. ❤️❤️

  16. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. തെണ്ടിപ്പർകി മത്തങ്ങാ തലയൻ

      1. ♕︎ ꪜ??ꪊ? ♕︎

        എന്റെ റവ എന്തൊക്കെ ആണ് ഈ പറയുന്നത്.

        1. പസ്റ്റ്‌ ഞാനടിക്കും ന്ന് പറഞ്ഞിട്ട് നീ പസ്റ്റടിച്ചില്ലേ ബ്ലഡി ബർഗർ

          1. ♕︎ ꪜ??ꪊ? ♕︎

            ഞാൻ കണ്ടില്ല i ആം the സോറി അളിയാ

        1. അല്ലാ ഒൻ ചെയ്ത കണ്ടോ

          1. എന്നാലും കുഞ്ഞി ഇങ്ങനെ പറയരുതായിരുന്ന്… നമ്മടെ വൈറസ് അല്ലേ…

Comments are closed.