വൈഷ്ണവം 14 (മാലാഖയുടെ കാമുകൻ)

വൈഷ്ണവം 14

മാലാഖയുടെ കാമുകൻ

Previous Part

 

ഹായ് ഓൾ…

ചെറുതായി ഒരു പനി ഒക്കെ പിടിച്ചു വീട്ടിൽ ഇരിക്കുവാ. അപ്പൊ പിന്നെ വേഗം എഴുതാൻ പറ്റി. അധികം ഒന്നും ഇല്ല എന്നാലും കുറച്ചു..

അടുത്ത ഭാഗം ക്ലൈമാക്സ് ആയിരിക്കും എന്ന് കരുതുന്നു..

സ്നേഹത്തോടെ..

തുടർന്നു വായിക്കുക…

“ചാച്ചാം വാവേ നമുക്ക്..?”

വിഷ്ണു വാവയെയും കൊണ്ട് റൂമിലേക്ക് വന്നപ്പോൾ ബെഡിൽ ഇരുന്ന് എന്തോ ആലോചിച്ചുകൊണ്ടിരുന്ന വൈഷ്ണവി ചാടി എഴുന്നേറ്റ് നിന്നു.

“മ്മേ…”

അവൾ വൈഷ്ണവിയെ നോക്കി പാൽപുഞ്ചിരി സമ്മാനിച്ചു..

വൈഷ്ണവി അനങ്ങാതെ എന്തോ ആലോചിച്ചു നിന്നു..

“എന്താ..?”

വിഷ്ണു അവളുടെ നിൽപ്പ് കണ്ടു ചോദിച്ചു.

“ഏയ്‌ ഒന്നും ഇല്ല..”

അവൾ മറുപടി പറഞ്ഞപ്പോൾ വിഷ്ണു കൊച്ചിനെ ബെഡിൽ കിടത്തി..

അവൻ വൈഷ്ണവിയെ ഒന്ന് പാളി നോക്കി.

എന്തോ ആലോചനയിൽ ആണ്‌.. സങ്കടം ആണ്‌ മുഖത്ത്..

പാവം എന്ന് അവൻ മനസ്സിൽ ഒന്ന് ഓർത്തു.

അവൾക്ക് ആകെ സങ്കടമാണ്..

അവൻ വാവയെ ഒന്ന് നോക്കി.. അവൾ ഉറക്കത്തിലേക്ക് വീണിരുന്നു..

അവൾ ഉറക്കത്തിലും അവന്റെ കൈവിരൽ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നു..

അത് കണ്ടപ്പോൾ വിഷ്ണു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു…

വൈഷ്ണവി അത് നോക്കി നിന്നു..

“നമുക്ക് ഒന്ന് പുറത്ത് പോയാലോ..?”

പെട്ടെന്ന് അവൻ അത്‌ ചോദിച്ചപ്പോൾ അവളൊന്ന് ഞെട്ടി..

“ങേ.. എന്താ..?”