വൈദ്ദേഹി
Author : ഫെറാരി വിറ്റ ഉണ്ണിമായ
1.❤️ വൈദേഹി…… ആ പേരിൽ തന്നെ ഒരു മാന്ത്രികത ഉണ്ടെന്ന് നന്ദഗോപന് തോന്നി.. സ്കൂളിന്റെ അഡ്രസ്സിലേക്ക് വന്ന എൻവലപ്പ് അയാൾ തുറന്നു… അധ്യാപക ഒഴിവിലേക്കുള്ള ബയോഡാറ്റയാണ്.. അപേക്ഷ ക്ഷണിച്ചിട്ടു രണ്ടു മാസത്തിലേറെ ആകുന്നു… ഭിന്ന ശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂൾ ആയതിനാലാകണം ഇന്നാണ് ഒരു ബയോഡാറ്റ എത്തുന്നത് തന്നെ… ഇങ്ങനെ ഒരു ഉദ്യമത്തിന് പെട്ടെന്ന് ആരും തയ്യാറാകില്ലല്ലോ..
ശാരദ മെമ്മോറിയൽ സ്പെഷ്യൽ സ്കൂൾ.. അച്ഛനായിട്ട് തുടങ്ങിയതാണ്.. ഭിന്നശേഷിക്കാരിയായ അമ്മയുടെ ഓർമയ്ക്ക്… അച്ഛന്റെ മുറപ്പെണ്ണായിരുന്നു… അച്ഛന്റെ ജീവൻ തന്നെയായിരുന്നു.. അമ്മയുടെ കുറവുകൾ ഒന്നുംതന്നെ അച്ഛൻ കാര്യമാക്കിയിരുന്നില്ല… അച്ഛന്റെ കൈകൾ പിടിച്ചായിരുന്നു അമ്മ നടന്നു പഠിച്ചത്…അച്ഛനിലൂടെയാണ് അമ്മ ലോകം കണ്ടിരുന്നത് എന്ന് തന്നെ പറയാം… അച്ഛന് വിവാഹപ്രായമായപ്പോൾ എതിർപ്പുകൾ ഒന്നും വക വെയ്ക്കാതെ കൂടെ കൂട്ടിയതാണ്…അമ്മ പഞ്ചപാവമായിരുന്നു… അച്ഛൻ അമ്മയെ കുറിച്ച് പറയാറുള്ളത് നന്ദൻ ഓർത്തു. അമ്മ പോയതിനു ശേഷം അച്ഛൻ ആകെ തകർന്നു പോയിരുന്നു.. പിന്നെ… അമ്മയെ പോലുള്ള കുട്ടികളോടുള്ള സ്നേഹവും കരുതലും കൊണ്ടാകണം ഇങ്ങനെ ഒരു സ്കൂൾ ആരംഭിക്കാൻ തയ്യാറായത്… അച്ഛനിലും ഒരു മാറ്റം വരാൻ അത് കാരണമായി… പിന്നെ അച്ഛന്റെ ലോകം ഈ സ്കൂളും ഇവിടുത്തെ കുഞ്ഞുങ്ങളുമായിരുന്നു… ഇവർ ദൈവത്തിനു വളരെ പ്രിയപ്പെട്ടവർ ആണെന്ന് അച്ഛൻ എപ്പോഴും തന്നോട് പറയുമായിരുന്നു..
അച്ഛനും പോയി… രണ്ടു വർഷമാകുന്നു. ഇപ്പോൾ താൻ ഏറ്റെടുത്ത് നടത്തുന്നു … അങ്ങനെ ഉള്ള ഒരു അമ്മയുടെ മകൻ ആയതു കൊണ്ടാകും തനിക്കു ഒരിക്കലും അത് ഒരു ബാധ്യത ആയിട്ട് തോന്നിയിട്ടില്ല…എങ്കിൽ പോലും എല്ലാം മതിയാക്കിയാലോ എന്നു എപ്പോഴൊക്കെയോ ചിന്തിച്ചിട്ടുണ്ട്..
2.❤️ സാഹചര്യങ്ങൾ കൊണ്ടാണ്.. തന്റെ മുന്നിൽ ചിരിച്ചു നിൽക്കുന്ന നിഷ്കളങ്കബാല്യങ്ങളെ കാണുമ്പോൾ ആ ചിന്ത പോലും ഇല്ലാണ്ടാകും… തന്റെ ജീവിതം ഈ സ്കൂളുമായി അത്രയധികം ഇഴുകി ചേർന്നിരിക്കുന്നു..ഭിന്നശേഷിക്കാരിയായ ശാരദയ്ക്ക് വേണ്ടി ജീവിതം തന്നെ മാറ്റി വെച്ച അച്ഛന്റെ മകനല്ലേ… മറിച്ചാകാൻ വഴിയില്ലല്ലോ.. നന്ദൻ ചിന്തകളിൽ നിന്നും ഉണർന്നു.
Poli super
❤️❤️❤️❤️❤️
കൊള്ളാം…. നല്ല ഒഴുക്കുള്ള തുടക്കം, ആദ്യമായിട്ടെഴുതുന്നതിന്റെ പ്രയാസമൊന്നും ഫീൽ ചെയ്തില്ല, അതുപോലെ എടുത്തുപ്പറയേണ്ട ഒന്ന് തീം ആണ്, ഭിന്നശേഷിക്കാരുടെ ടീച്ചറായി വൈദേഹി എങ്ങനെ മുന്നോട്ട് പോകുന്നു എന്നറിയാൻ കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം
Fire blade
❤️❤️
Thudakkam kollam.
Nannaittundu.
teacherinte prsnangal ariyuvan kathirikkunnu.
?
Kollam nannayittund
❤️
യെന്തൊക്കെയോ വൈദേഹിയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്…. ഏതായാലും അടുത്തപാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤
എത്രയും പെട്ടെന്ന് ഇടാൻ ശ്രമിക്കാട്ടോ
Kollam bro adutha partinayi w8 cheyyunnu❤❤❤
നന്നായിട്ടുണ്ട്, റൈറ്റിംഗ് സ്റ്റൈൽ…??
❤️
വളരെ നല്ല തുടക്കം.വായനക്ക് ഒരു
ഒഴുകുണ്ടായിരുന്നു.പിന്നെ ഓരോ നമ്പർ കണ്ടു എന്തോ പോയൻ്റ് പോലെ.വേഡ് സ്പ്ലിറ്റ് ചെയ്യുന്നത് ശ്രദ്ധിക്കൂ. മനസ്സിലുള്ള ആശയം അത് പോലെ എഴുതാൻ ശ്രമിക്കു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹപൂർവ്വം ആരാധകൻ❤️
ഫോണിലാണ് ടൈപ്പ് ചെയ്യുന്നത്… പേജ് തിരിച്ചറിയാൻ ഇട്ടിരുന്ന number ആയിരുന്നു .. ഇനി ശ്രദ്ധിക്കാട്ടോ
❤️❤️❤️
നന്നായിട്ടുണ്ട് തുടക്കം കൊള്ളം.
❤
തുടക്കം കൊള്ളാം…
Waiting…
Thudakam kollam…??..continue bro
ഹായ് നല്ല തുടക്കം ?.
ഈ name എനിക്കു വളരെ സ്പെഷ്യൽ ആണ് ??.എഴുത്തിന് നല്ല flow ഉണ്ട് വയ്ക്കാൻ നല്ല രസമായിരുന്നു. പിന്നെ ആദ്യത്തെ ശ്രമംആണെന്ന് പറയത്തെ ഇല്ല?.നമ്മുടെ നായിക കുട്ടിയിൽ എന്തകയോ നിഗുടതകൾ ഉണ്ടെന്നു തോന്നുന്നു.നന്ദനെ ഇഷ്ട്ടായി.മൊത്തത്തിൽ ഇഷ്ട്ടായി അടുത്ത പാർട്ടിനായി wait ചെയ്യുന്നു.
Comrade
ആദ്യശ്രമം തന്നെയാണ് bro ?.., next part എത്രയും പെട്ടെന്ന് ഇടാട്ടോ. ?
♥️♥️♥️♥️♥️♥️♥️
നന്നായിട്ടുണ്ട് തുടക്കം… ബാക്കി പോന്നോട്ടെ ❤️
തുടക്കം നന്നായിട്ടുണ്ട് ആദ്യമായിട്ടാണ് എന്ന് തോന്നുന്നില്ല. വൈദേഹിയുടെ രഹസ്യങ്ങൾ ആ സ്ത്രീയെ കണ്ടുമുട്ടിയതിൽ നിന്നും തുടക്കമാകും എന്നതിൽ സംശയമില്ല. മാതൃസ്ഥാനത്ത് ഉള്ളവർ വല്ലതുമാണോ ? എങ്കിൽ കണ്ണീർ കഥയാകുമോ ? കണ്ടറിയാം
കണ്ടറിയാം ?
കൊള്ളാം നല്ല തുടക്കം ആയിട്ടുണ്ട്
വളരെ നല്ല സ്റ്റോറി ആണ് ആരാണ് അവൾ അവിടെ കണ്ടത് nxt part എന്നു ആണ് ഉണ്ടാവാ
എഴുതി തുടങ്ങിയിട്ടില്ല… ഉടനെ ഇടാൻ ശ്രമിക്കാം
വളരെ നല്ല തുടക്കം. ഒരു തുടക്കക്കാരന്റെ കഥയാണെന്ന് തോന്നുന്നില്ല. അടുത്ത ഭാഗം ഉടൻ പോരട്ടെ!
? ഉടനെ ഇടാൻ ശ്രമിക്കാം
Nyshh ???
valare nannayittund
ഒറ്റ വാക്ക് – കിടു ?. എഴുതാന്‍ മടിയായതുകൊണ്ടാ, വേറെ ഒന്നും വിചാരിക്കല്ലെ. ?
?
??
???ഒന്നും പറയാനില്ല
❤️❤️❤️❤️
First ?
സത്യം പറ നീ റോബോട്ട് അല്ലേ?
????? കൊള്ളാം എനിക്ക് വയ്യാ
അതുക്കും മേലെ ? ?
നിനക്ക് ഉറക്കം ഒന്നുമില്ലെടാ??
ഇത് ബക്ക ബക്ക ജീവിയാണ് ഡോറാ..??
??