മണിച്ചേട്ടൻ അച്ഛന്റെ സന്തതസഹചാരി ആയിരുന്നു… അതുകൊണ്ട് തന്നെ തന്റെ സ്ഥാപനത്തിലെ സെക്യൂരിറ്റി എന്നതിൽ ഉപരി ഒരു ആത്മ ബന്ധം നന്ദന് മണിച്ചേട്ടനോടുണ്ട്… നന്ദൻ കാർ പാർക്ക് ചെയ്ത് ഇറങ്ങി… അവിടെ നിന്നും തന്നെ സ്കൂൾ ബിൽഡിംഗ് ആകെ ഒന്നു നോക്കി… ചെറുതാണെങ്കിലും നാലു കെട്ടു ശൈലിയിൽ ആണ് കെട്ടിടം പണിതിരിക്കുന്നത്… പണിയുമ്പോൾ ഒരു സ്കൂൾ ആണെന്ന പ്രതീതി കുട്ടികൾക്ക് ഉണ്ടാകരുത് എന്നത് അച്ഛന്റെ നിർബന്ധം ആയിരുന്നു…. കെട്ടിടത്തിനു ചുറ്റും പുല്ലു പാകിയിട്ടുണ്ട്.. ചെറിയ കുളം…. കുളം കമ്പി വേലി കെട്ടി മറച്ചിട്ടുണ്ട്…അതിനു നടുവിൽ ഒരു ജലകന്യക… ചുറ്റും പക്ഷികളുടെയും മൃഗങ്ങളുടെയും ചെറുതും വലുതും ആയ ശില്പങ്ങൾ… മതിലിനോട് ചേർന്നു പൂത്തു നിൽക്കുന്ന ചെടികൾ… അതിന് ഭംഗി കൂട്ടാൻ എന്ന വണ്ണം ചുവരിൽ വരച്ചിരിക്കുന്ന ചിത്രശലഭങ്ങളുടെ ചിത്രങ്ങൾ…..ഒരു വശത്തായി പാർക്കിനുള്ള സജ്ജീകരണങ്ങൾ…. എന്തുകൊണ്ടും കുട്ടികൾക്ക് ഇഷ്ട്ടപ്പെടുന്ന അന്തരീക്ഷം…
ഒരു കോളേജ് അദ്ധ്യാപകനാണെങ്കിൽ പോലും കൂടുതൽ സമയവും സ്കൂളിൽ ചെലവഴിക്കാനാണ് നന്ദന് ഇഷ്ടം… അച്ഛനും അമ്മയും തന്റെ കൂടെ അവിടെ തന്നെ ഉണ്ടെന്ന തോന്നലാകാം അതിനു കാരണം..
മണിച്ചേട്ടാ..എന്തായി പണിയൊക്കെ…. എത്ര ദിവസം വേണ്ടി വരും? അടുത്ത സൺഡേക്കു മുൻപ് പണി എല്ലാം കഴിയുമായിരിക്കില്ലേ?
4-5 ദിവസത്തിനുള്ളിൽ കഴിയും സാറേ… മണി ചേട്ടൻ മറുപടി കൊടുത്തു..
പുല്ലു കൂടി ചെത്തി വൃത്തിയാക്കാൻ കൂടി ആളെ ഏർപ്പാടാക്കണം എന്ന് നന്ദൻ മണിച്ചേട്ടനെ ഓർമിപ്പിച്ചു.
4.❤️നന്ദൻ ഷൂ ഊരിയിട്ട് അകത്തേക്ക് കയറി.. അച്ഛന്റെ കർശന നിർദേശമായിരുന്നു… പാദരക്ഷകൾ അകത്തേക്ക് കയറ്റരുത് എന്നത്… അതിപ്പോഴും എല്ലാവരും തുടർന്ന് പോരുന്നു.. അച്ഛനെ സംബന്ധിച്ച് സ്കൂൾ ഒരമ്പലം തന്നെയായിരുന്നു…. വരാന്തയുടെ ഒരു വശത്തായിരുന്നു നന്ദന്റെ ഓഫീസ്… മാനേജർ എന്ന് ബോർഡ് വെച്ചിരിക്കുന്നു.. അയാൾ ഓഫീസിലേക്ക് കയറി… അച്ഛനും അമ്മയും ചുവരിൽ ഒരു ഫ്രൈമിനുള്ളിൽ ഇരുന്ന് തന്നെ നോക്കി ചിരിക്കുന്നു… ഒരു നിമിഷത്തേക്ക് ആയാളുടെ കണ്ണുകൾ നിറഞ്ഞു…. അവരുടെ നിഷ്കളങ്കമായ സ്നേഹത്തിന്റെ ആഴം ആ ഫോട്ടോയിൽ പോലും വ്യക്തമായിരുന്നു… ഒരു ഭർത്താവിന് തന്റെ ഭാര്യയെ എത്രത്തോളം സ്നേഹിക്കാൻ കഴിയും എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു അച്ഛന് അമ്മയോടുള്ള സ്നേഹം… തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ…. പരസ്പരം ഊട്ടിയും ഉറക്കിയും…. നന്ദൻ നെടുവീർപ്പിട്ടു… ചുവരിൽ ഘടിപ്പിച്ചിരിക്കുന്ന സ്റ്റാന്ഡിലെ വിളക്ക് കത്തിച്ചു…
തുടർന്ന് എഴുതുന്നില്ലേ?
Dear ഉണ്ണിമായ, ആദ്യത്തെ കഥയാണെന്ന് പറഞ്ഞത് കള്ളമാണോ എന്ന് തോന്നിക്കുന്ന തരത്തിലാണ് ഉണ്ണിമായയുടെ എഴുത്ത്, വളരെ നന്നായിരിക്കുന്നു, ഇനിയും വളരെ മികച്ച രീതിയിൽ തന്നെ ഈ കഥ മുന്നോട്ട് പോകുമെന്ന നല്ല പ്രതീക്ഷയുള്ളത് കൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
By shibin.
Unnees…supper ☺☺☺
വളരെ നന്നായിട്ടുണ്ട്….. അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്……. ??????????
ഉണ്ണിമായ, കൊള്ളാം നല്ല ഒഴുക്ക് ഉള്ള എഴുത് വായനക്കാരെ പിടിച്ചിരുത്താൻ തനിക്ക് പറ്റുന്നുണ്ട്. വൈദേഹിയെ കുറിച്ച് കൂടുതൽ അറിയാനായി കാത്തിരിക്കുന്നു.
ആദ്യമായിട്ടാണ് എന്ന് പറഞ്ഞത് കൊണ്ടാണ് മനസ്സിലായത്. എഴുത്തിൽ അത് തോന്നുന്നില്ല. ഇതൊരു തുടക്കം അല്ലെ വിശദമായി അടുത്ത ഭാഗങ്ങളിൽ പറയാം.
സ്നേഹത്തോടെ❤️❤️
ഇഷ്ട്ടായി ❤??
ആഹാ നല്ല എഴുത്ത്…..ആദ്യ ശ്രമം എന്നു പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്??…..നല്ല ഒഴുക്ക് ഉള്ള എഴുത്ത് ……
ബാക്കി കഥക്ക് വേണ്ടി കാത്തിരിക്കുന്നു….
സ്നേഹത്തോടെ??????
നന്നായിട്ടുണ്ട് waiting for next part
Nalla thudakam?????????
ഉണ്ണിമായ
കൊള്ളാം നല്ല തുടക്കം,.. വായന കാരെ പിടിച്ചു ഇരിത്തുന്ന എഴുതിന്റെ ശൈലിയും കൊള്ളാം.. വൈദേഹി യെ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED ❤️
?❤️
Vydhehi mk nte storyl ketta annumuthal ee peru oru attraction aanu pinnem onnu rand thavana kettu epm veendum…. janaki janaka puthri seetha mathavu…. ethokkalle paryayangal pinne attraction thonnandirikko…. aadyaytt aanel nalla thudakaanu oru lagillathe nalla flowyil vayichu nhaan…. nalla shyli enne pole oru sadaranakaranu manasilaakan pattunna reethiyil vaakukalde lalithyam feel cheythu…. all the best…. expert comments oke pramugar vannu nalkunnathaanu…. enneyonnum minde cheyyanda oru supportinu comment box nirakunnenn mathram…. ✌❤
ഉണ്ണിമായ ❤
വളരെ നല്ല തുടക്കം…ആദ്യമായി എഴുതുന്ന ആൾ അല്ലെന്ന് ആദ്യ പാരഗ്രാഫിൽ നിന്നും വ്യക്തമായി… പിടിച്ചിരുത്തുന്ന രചന ശൈലി…ഒരുപാട് ഇഷ്ടമായി കഥയുടെ തീമും അവതരണവും.വൈദ്ദേഹിയെയും അവളുടെ പാസ്റ്റിനെയും പറ്റി കൂടുതൽ അറിയാൻ കാത്തിരിക്കുന്നു…..
സസ്നേഹം ?
വളരെ നന്നായിരുന്നു. തുടർന്ന് എഴുതുക
വളരെ നന്നായിട്ടുണ്ട്.. നല്ല എഴുതും.. വൈദ്ദേഹിയെ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു..
സ്നേഹത്തോടെ❤️
❤️❤️
Really awesome❤?
നന്നായിരുന്നു എന്നു പറഞ്ഞാൽ കുറഞ്ഞു പോകും വളരെ നന്നായിരുന്നു ഉണ്ണി
❤️
Just continue..
Forget about us.. We are just readers….