വെള്ളത്തിൽ വിരിയുന്ന പൂവ് [നൗഫു] 3836

ഓരോ ചോദ്യതിന്റെയും ഉത്തരംവാട്ട്സാപ്പ് വഴി ടീച്ചറിന് അയച്ചു കൊടുക്കണം…

ഈ അഞ്ചു ചോദ്യത്തിനും ഒരൊറ്റ വോയ്‌സ് ആയാണ് അയക്കേണ്ടത്…

എല്ലാ ചോദ്യത്തിനും ഉത്തരം പറയിപ്പിച്ചു വേണം, ആദ്യം മുതൽ വോയിസ്‌ റെക്കോർഡ് ചെയ്യാൻ ..

ഓരോ പരീക്ഷകളെ…

❤❤❤

“”അടുത്ത ചോദ്യം… സംസാരിക്കുന്ന പക്ഷി?.. “”

“”ആ… എനിക്കറിയാം…””

മോള് വീണ്ടും വായ തുറന്നു ഇരിക്കാൻ തുടങ്ങി…

വായ തുറന്നു സെമിയുടെ മുഖത്തേക് നോക്കിയുള്ള ഇരിപ്പെ ഉള്ളൂ… ഉത്തരം മാത്രം ഇല്ല…

“”നിനക്കറിയില്ലേ ഇഷ സംസാരിക്കുന്ന പക്ഷി.. പച്ച നിറത്തിലുള്ള… ചുണ്ട് ചുവന്ന…””

“”ആ.. എനിക്കറിയാം.. കിളി.. കിളി… കിളി…””

ഓളെ ഉത്തരം കേട്ട ഞാൻ പരീക്ഷ ആണെന്നൊന്നും ഓർക്കാതെ ചിരിച്ചു പോയി..

കിലുക്കത്തിൽ മണിയൻ പിള്ള മല മല എന്ന് പറയുന്ന പോലെ…

“”ഞാൻ വടി എടുക്കണോ ഇഷ..””

അവളുടെ ഉമ്മാക് വീണ്ടും കോപം കയറുന്നുണ്ട്…

“”വേണ്ട ഉമ്മച്ചി എനിക്കറിയാം..””

“”എന്ന പറ.. സംസാരിക്കുന്ന പക്ഷി ഏതാ…””

“”അത്.. അത്… പ്രവാണോ ഉമ്മച്ചി…””

“”അല്ലേടി.. പ്രാവ് വെള്ള കളർ അല്ലെ.. ഇത് പച്ച നിറത്തിൽ ഉള്ളത്…””

“”പിന്നെ ഇപ്പൊ ഏതാ…””

അവൾക് ഉത്തരം കിട്ടാൻ ആണെന്ന് തോന്നുന്നു.. സെമി… ഫസ്റ്റ് അക്ഷരം ത എന്ന് പറഞ്ഞു കൊടുക്കുന്നുണ്ട്..

“”ആ.. താമര…””

ഓൾക് രണ്ടാമത്തെ ഉത്തരവും താമര തന്നെ..

“”താമര അല്ലെടി.. തത്ത…””

അവസാനം ഉത്തരം സെമി തന്നെ പറഞ്ഞു…

❤❤❤

വീണ്ടും ആദ്യം മുതൽ ചോദിക്കാൻ തുടങ്ങി…

“”വെള്ളത്തിൽ വളരുന്ന പൂവ്?…””

“”തത്ത…””

സത്യം പറഞ്ഞാൽ അവളുടെ ഉത്തരം കേട്ടിട്ട് ചിരി വന്നിട്ടു ഫോൺ കട്ട് ചെയ്തു പോകുവാൻ തോന്നുണ്ട്…

“”തത്ത.. ആണോടി… നീ ഒന്ന് ഓർത്തു നോകിയെ.. വെള്ളത്തിൽ വിരിയുന്ന പൂവ്..””

“”താമര…””

“”ഗുഡ്.. സംസാരിക്കുന്ന പക്ഷി…””

“”തത്ത…””

അള്ളോ കഴിച്ചിലായി..

“”ഇനി മൂന്നാമത്തെ ചോദ്യം… മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം..??””

“”അതെന്താ ഉമ്മച്ചി..””

ഈ മീൻ പിടിക്കാൻ ആളുകൾ കൊണ്ട് പോവില്ലേ.. നീ കാർട്ടൂണിൽ കണ്ടിട്ടില്ല..

“”ആ.. എനിക്കറിയാം,.. ഞാൻ കണ്ടിട്ടുണ്ട്… ചൂണ്ട…””

“”ഗുഡ്… ഹാവൂ.. ഇതേലും ഉത്തരം ശരി ആയി…””

“”നാലാമത്തെ ചോദ്യം… പാല് തരുന്ന മൃഗം…””

“”ആ എനിക്കറിയാം… നമ്മളെ വീട്ടില് വൈകുന്നേരം വരാറില്ലേ… പാല് കൊണ്ട്…””

“”ആര്…””

“”പാൽകാരൻ…””

“”പോടീ അവിടുന്ന്.. പാൽ തരുന്ന മൃഗം പാൽക്കാരൻ ആണൊ…””

“”ഹ്മ്മ്… അയാള് അല്ലെ നമുക്ക് പാല് തരുന്നത്…””

“”അയാള് പാൽ കറന്നു കൊണ്ട് വരുന്ന ഒരു മൃഗം ഇല്ലേ.. അപ്പുറത് പാടത് ഉണ്ടാവാറില്ലേ…””

“”ആ.. പശു…””

“”അതെന്നെ…””

“”ലാസ്റ്റ് ചോദ്യം… മാനത്തു വിരിയുന്ന വില്ല്.. ഈ ആകാശത്തു ഇങ്ങനെ കുറെ കളർ ആയി ഉണ്ടാവില്ലേ..””

Updated: December 23, 2021 — 9:56 pm

21 Comments

  1. ഇപ്പോഴത്തെ പിള്ളേരുടെയൊക്കെ പാടെ എന്റെ ചേട്ടന്റെ മോളും ഏകദേശം ഈ കണക്കാ..ഇപ്പോൾ തന്നെ അവളുടെ ടാസ്ക്കൊക്കെ ഞാനാ ചെയ്തു കൊടുക്കുന്നെ പേപ്പർ ക്രാഫ്റ്റ്സൊക്കെ 1st സ്റ്റാൻഡേർഡിൽ പഠിക്കുന്ന പിള്ളേരോടാ പേപ്പർ wind mill, പേപ്പർ ഡ്രം ഒക്കെ ഉണ്ടാക്കാൻ പറയുന്നേ.ഞാൻ നിനക്ക് ഉണ്ടാക്കിനോക്കിക്കൂടെ എന്ന് ചോദിച്ചപ്പോൾ ജോലിയും കൂലിയും ഇല്ലാതെ നടക്കുന്ന കൊച്ചച്ചന് വേറെ എന്ത് പണിയെന്നു ചോദിക്കും കുരുപ്പ്.

    എന്തായാലും മോളോട് എന്റെ ഒരു അഡ്വാൻസ് ഹാപ്പി birthday പറഞ്ഞേക് ബ്രോ എന്റെ വക

    1. ???
      Nice read

  2. പഴേ ഓർമ്മകൾ പലതും വന്നു,,, തെങ്സ് ഇക്കാ ❣️. സെമി ഇത്ത ☺️.

    അഡ്വാൻസ് ഹാപ്പി birthday മോളൂസിന് ??

  3. ചിരിച്ചു ഒരു വഴിയായി…..ഞാനൊക്കെ ഇതുപോലെ എന്തൊക്കെ പറഞ്ഞിട്ട് ഉണ്ടാകും… ????

    ഫിലുമോളോട് എന്റെ വക happy birthday പറയോണ്ട് ഇക്ക.. ❤

  4. വെള്ളത്തില്‍ താമര മാത്രമേ വിരിയു ???

    1. അങ്ങനെ ചോദിച്ചാൽ..

      സംസാരിക്കുന്ന പക്ഷി തത്ത മാത്രേ ഉള്ളൂ..

      മീൻ പിടിക്കാൻ പോകുന്ന ഉപകരണം വല മാത്രെമേ ഉള്ളൂ..

      പാൽ തരുന്ന മൃഗം പശു മാത്രമാണോ…

      അവർക്ക് വേണ്ട ഉത്തരം അല്ലെ വേണ്ടത്

      1. അതാണ്.. വിദ്യാഭ്യാസ രീതി ശരിയല്ല….??

  5. ഞാന്‍ പിന്നെ പഠിക്കാൻ മിടുക്കനായിരുന്നു… അതുകൊണ്ട് mandatharangal പറയാതെ എഴുന്നേറ്റു nilkuka മാത്രമേ ഉള്ളു ..

    കുഞ്ഞിന് ജന്മദിന ആശംസകള്‍ ????

    1. ഇതൊക്കെ എന്തോന്ന് പഠിത്തം മോനെ ????

      ഇതിലും മണ്ടത്തരങ്ങൾ പറഞ്ഞിട്ടുണ്ട് എന്നല്ലേ അതിന്റെ സാരംശം ???

      താങ്ക്യൂ ❤❤❤

      1. ഞാനൊരു midukkan എന്ന് പറഞ്ഞത് കണ്ടില്ലേ ഇക്ക

        1. മുതുക്കാൻ ആണെന്ന് അറിയാം സാറെ ???

  6. ബ്രോ.. സൂപ്പർ… ❤❤
    ഞാൻ കുറെ ചിരിച്ചു… പണ്ട് ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ സാർ ചോദിച്ച ചോദ്യത്തിന് എന്തൊക്കെയോ പൊട്ടത്തരങ്ങൾ വിളിച്ചു പറഞ്ഞിട്ട് കമ്പ് എടുക്കുന്നത് കണ്ടതും ക്ലാസിൽ നിന്ന് ഇറങ്ങി ഒറ്റയോട്ടം.. നേരെ ഗ്രൗണ്ടിലേക്ക്.. സാറും പിറകെ ഓടി അടിക്കില്ലെന്ന് പ്രോമിസ് ഒക്കെ തന്നിട്ടാണ് ഞാൻ ക്ലാസിൽ കയറിയത് തന്നെ. അങ്ങനെ എത്ര എത്ര ഓർമ്മകൾ.. ?

    എന്തായാലും മോളൂസിന് അഡ്വാൻസ് ഹാപ്പി ബർത്ത്ഡേ…❤ ദൈവം അനുഗ്രഹിക്കട്ടെ.. ?

    1. ഒരുപാട് നമ്മെ ചിരിപ്പിക്കാൻ ഉള്ള ഓർമ്മകൾ ഉണ്ടായിരിക്കും കുറച്ചു പിറകിലേക് തിരിഞ്ഞു നോക്കിയാൽ…

      താങ്ക്യൂ നിള ???

    2. ???
      Nice read

  7. ???? ….

    ഇടക്ക് ഞാൻ ട്യൂഷൻ എടുത്ത ഒരു രണ്ടാം ക്ലാസുകാരനെ ഓർമ്മ വന്നു…….

    ഇതൊക്കെ പിന്നെയും സഹിക്കാം എന്നാൽ ഇവരുടെ അസ്ഥാനത്തു ഉള്ള കൊറേ സംശയം ഉണ്ട് അതൊക്കെ കേൾക്കുമ്പോൾ ആണ്????..

    എന്തായാലും അഡ്വാൻസ് happy birthday ഫിലു മോൾ????????????

    1. ???

      ടീച്ചർ മാരെ കാര്യം ആണ് കഷ്ടം ?? ചെറിയ പിള്ളേർ ആണേൽ പൊളിക്കും ???

      താങ്ക്യൂ

  8. Advanced happy birthday moluse. Paavam Semi itha padippich padippich oru vazhik akumenna thonunnath.

    1. ഞാൻ അല്ലെ അതിനേക്കാൾ പാവം ???..

      ഇവർക്ക് ഇടയിൽ നിൽക്കുന്ന എനിക്ക് ഒരു അവാർഡ് വേണം ?

      1. Awardo ingalkko? Aa award semi ithak kodukkam.

        1. ???

          ഇത്താക്ക് അല്ല എനിക്ക് ????

Comments are closed.