വിവാഹം 4 [മിഥുൻ] 191

“സഞ്ജയ്… നമ്മുക്ക് കുറച്ച് നേരം പാട്ട് കേൾക്കാം…” അത് പറഞ്ഞു കൊണ്ട് അതേ വടി കൊണ്ട് അമലിൻ്റെ കാലിൻ്റെ മുട്ടിനിട്ട് ഒരു അടി കൊടുത്തു.. അതിൻ്റെ വേദനയിൽ അമൽ കരയാൻ തുടങ്ങി…

അവൻ ഒന്ന് കൂടെ അമലിൻ്റെ കാലിൻ്റെ വിരലിൽ അടിച്ചു… “ശബ്ദമില്ല മോനെ കൂടുതൽ ഉറക്കെ… ഞങ്ങൾക്ക് പാട്ട് കേൾക്കുന്നില്ല… അല്ലേ സഞ്ജയ്…”

സഞ്ജയ് ദയനീയതയോടെ അവനെ നോക്കി…. അമലിൻ്റെ കരച്ചിൽ ആ  മുറിയിൽ മുഴങ്ങിക്കൊണ്ടിരുന്നു…
—-

രാത്രി ഏകദേശം കഴിയാറായി… നഗരം മുഴുവൻ പോലീസ് വാഹനങ്ങൾ ഒഴുകിനടന്നു… ഒരു വണ്ടി പോലും പോലീസുകാർ വെറുതെ വിടുന്നില്ല.

ആംബുലൻസ് പോലും പരിശോധിച്ച് വിടുന്ന ഒരു അവസ്ഥ ഉണ്ടായി.. അത്യാവശ്യം ആയി വരുന്ന ആംബുലൻസിന് ഒപ്പം പോലീസ് ആശുപത്രിയിൽ വരെ കൂട്ട് പോയി.. അങ്ങനെ പോലും ഒരു വണ്ടി പോലും വെറുതെ വിടരുതെന്ന് ഞാൻ ഉത്തരവ് കൊടുത്തു…

രാത്രി മുഴുവൻ കടന്നു പോയി… നേരം വെളുത്തു… പോലീസ് നഗരവും ഗ്രാമവും ഒറ്റപ്പെട്ട സ്ഥലങ്ങളും പരിശോധിച്ചു….

എങ്ങും അമലിൻ്റെയോ സഞ്ജയുടെയോ ശരീരങ്ങൾ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല..

10 മണി വരെ അന്വേഷിച്ചിട്ടും ഒന്നും കിട്ടാത്ത സാഹചര്യത്തിൽ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എല്ലാവർക്കും അവധി കൊടുത്തു… പകൽ വരാൻ ഇരിക്കുന്ന എല്ലാവരോടും നഗരം മുഴുവൻ ചുറ്റി പരിശോധിക്കാൻ നിർദ്ദേശവും കൊടുത്തു.

ഞാൻ ഉൾപ്പടെ എല്ലാവരും റെസ്റ്റ് എടുക്കാൻ പോയി… ഞാൻ നേരെ പോയത് മിലി മോളുടെ അടുത്തേക്കാണ്… പെട്ടെന്നായിരുന്നു മിലി മോളുടെ മാറ്റങ്ങൾ. ഇപ്പൊൾ കയ്യോക്കെ ചെറുതായിട്ട് അനക്കും…

അടുത്തിരിക്കുന്നവരുടെ മുഖത്ത് നോക്കാനും എല്ലാം മിലിക്ക് കഴിയുന്നുണ്ട്.. നേരത്തെ കണ്ണിൻ്റെ അനക്കം മാത്രമായിരുന്നു ജീവനുണ്ടെന്ന് മനസ്സിലാക്കാൻ ഒരു വഴി…

ഞാൻ നേരെ ഡോക്ടറിൻ്റെ അടുത്തേക്ക് പോയി…

“ഡോക്ടർ… മിലി മോളുടെ അവസ്ഥ എന്താണ്…”

“മിഥുൻ സാർ കണ്ടിരുന്നല്ലോ… അവളുടെ നില മെച്ചപ്പെടുന്നുണ്ട്… ഞാൻ ഒരു ഉറപ്പ് തരാം… ഒരാഴ്ചയ്ക്കുള്ളിൽ മിലി എഴുന്നേറ്റിരിക്കും… ഒരു മാസത്തിനുള്ളിൽ മിലി നടക്കും…”

21 Comments

  1. നേരത്തെ വന്നല്ലോ പറയാൻ വാക്കുകൾ illa pwolichu..
    Next പാർട്ടീന്ന് waiting ആണ്

    1. Othiri wait cheyyippikkilla udane thanne undaakum… Tharunna supportinu othiri sneham

  2. Kathirikkunnu ✌️

    1. Adhikam vykippikkilla. Samayam kittunnathanusarichu pettennu thanne ezhutham

  3. വിരഹ കാമുകൻ???

    ???

    1. സ്നേഹം….♥️

  4. നന്നായിട്ട് ഉണ്ട് ക്ലൈമാക്സ് വായിക്കാൻ ആകാംക്ഷയോടെ ഓപ്പോൾ

    1. ഒത്തിരി സ്നേഹം ഒപ്പോൾ…

      ക്ലൈമാക്സ് ezhuthikkondirikkukayaanu

  5. ❤❤

    1. ♥️♥️

    1. ♥️

  6. ♥️

      1. Nashippikkaruth reply cheythappol maarippoyatha???

    1. ❤️

    1. ❤️

  7. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤️

Comments are closed.