അവൾ പറഞ്ഞ ദിശയിലേക്ക് നോക്കിയതും
പിന്നാലെ വന്ന ചവിട്ടു ശ്രദ്ധിക്കാൻ പറ്റാതെ പോയി,
ആരാണ് ചെയ്തതെന്ന് പോലും അറിയാതെ, ഞാൻ മലയുടെ മുകളിൽ നിന്നും താഴേക്ക് തെറിച്ചു പോകുന്നത് ഞാൻ തിരിച്ചറിഞ്ഞു.. അപ്പോഴും വന്ന അപകടത്തേക്കാളും, മുകളിൽ നിൽക്കുന്ന അവളിൽ മാത്രമായിരുന്നു എന്റെ കണ്ണുകൾ..
ആഴത്തിലേക്ക് ഞാൻ പതിക്കുമെന്നുള്ള ബോധം വന്നു ( ജീവിതകാലം മുഴുവൻ,എന്റെ തലക്ക് ഒരു വിശ്രമം ഇല്ലെന്നുള്ള കാര്യം മനസിലായി )
നിലത്തേക്ക് പതികുന്നതിനു മുന്നായി ,,
” അയ്യോ.. ഞാൻ ചത്തെ… ഞാൻ അലറി വിളിച്ചു.
എന്റെ കൈകൾ എന്തിലോ ബന്ധിച്ച പോലെയായിരുന്നു. അവസാനമായി ഞാൻ അന്നയെ നോക്കാൻ ശ്രമിച്ചു, അവൾ എന്നിൽ നിന്നും ദൂരത്തേക്ക് പോയ പോലെ…
മൊത്തം ഇരുട്ട്… ഒന്നും കാണാൻ വയ്യ.. ആകെ വണ്ടർ അടിച്ച അവസ്ഥയായിരുന്നു എനിക്ക്., മലയുടെ മുകളിൽ നിന്നും താഴെക്ക് വീണത് ഓർമയുണ്ട്, എന്നാൽ നിലത്തു എത്തിയിട്ടുമില്ല.. “” ഇതെന്താ സംഭവം….!!!
കുറച്ചു നിമിഷങ്ങൾ കടന്നതും ദൂരെ നിന്നു ഒരു വെളിച്ചം അരികിലേക്ക് വരുന്നതായി തോന്നി. അധികം വ്യക്തമല്ലെങ്കിലും ഞാൻ അതിലേക്ക് സൂക്ഷിച്ചു നോക്കി.
“അന്ന… അവളെവിടെ!!! ഞാൻ എഴുനേൽക്കാൻ ശ്രമിച്ചു, എന്നാൽ അനങ്ങാൻ സാധിക്കുന്നില്ല..
കണ്മുന്നിൽ വെളിച്ചം തെളിഞ്ഞു തുടങ്ങി, അധികം വൈകാതെ തന്നെ അതൊരു iഇലക്ട്രിക് ലൈറ്റ് ആണെന്ന് മനസിലായി.
” ഡോക്ടർ… ആ കുട്ടി കണ്ണ് തുറന്നു.. ” ഏതോ ഒരു സ്ത്രീശബ്ദം കാതിൽ മുഴങ്ങി.
സംഭവിക്കുന്നതെന്തെന്ന് അറിയാതെ ഞാൻ ആ വെളിച്ചത്തിൽ തന്നെ നോക്കി, എന്നാൽ അതിനെ എല്ലാം ഒരു വശത്തേക്ക് മാറ്റിക്കൊണ്ട് ശരീരത്തിൽ നല്ല വേദന അനുഭവപ്പെട്ട് തുടങ്ങി.
‘എല്ലാം ഒടിഞ്ഞു നുറുങ്ങിയോ…” അന്നയെവിടെ…?? ഞാനെവിടെയാ..??
എനിക്ക് ഉള്ളിൽ ഓരോ ചോദ്യങ്ങൾ ഉയർന്നു.
Kollada mone
??
♥️♥️♥️♥️♥️
??