വിധി ? [Casanova ?] 55

 

കാര്യം വല്ല്യ പെർഫോമൻസ് ഒക്കെ നടത്തുവെങ്കിലും, അവളുടെ അരികിൽ ഇത് ആദ്യമായാണ്. ” നമ്മൾ വല്ലാതെ ഇഷ്ടപ്പെടുന്ന പെണ്ണിന്റെ അടുത്ത് നിൽക്കാൻ തന്നെ ഒരു ഇത് ആണ് ?” ഉള്ള ധൈര്യം എല്ലാം ചോർന്നു പോകുന്നത് ഞാൻ അറിഞ്ഞു,

” നല്ല ബെസ്റ്റ് ടൈം ” പഴയ ഫ്ലാഷ്ബാക്കുകൾ മുന്നിൽ ഓടികൊണ്ടിരുന്നു..

 

സ്കൂളിൽ വച്ചു അവളെ കാണുമ്പോൾ ഒളിക്കുന്നതും, അവൾ കളയുന്ന സാധനങ്ങളെല്ലാം സൂക്ഷിച്ചു വക്കുന്നതും, പിന്നാലെ നടന്നതും എല്ലാം…

 

” അജയ്, എനിക്കൊരു കാര്യം പറയാനുണ്ട്…. ”

അവളുടെ പതിഞ്ഞ സ്വരമാണ്, എന്നെ ഓർമകളിൽ നിന്നും തിരികെ കൊണ്ട് വന്നത്.

 

അതിന് പിന്നാലെ എന്നെ ഞെട്ടിച്ചു കൊണ്ട്, അവളെന്റെ ഇരുകൈയിലും പിടിച്ചു, ഹാർട്ട്‌ – അറ്റാക്ക് വൈകാതെ എനിക്കുണ്ടാവുമെന്ന് തോന്നി പോയി, കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും, എനിക്ക് ആ മൃദൂലമായ കൈകളുടെ സ്പർശം കുളിരേകി.

പതിയെ മനോധൈര്യം കൈവെടിയാതെ അവളുടെ കൈകളിൽ കൈ കോർക്കാനുള്ള സാഹസത്തിനു ഞാൻ തയ്യാറായി ?.

 

അവളും അത് പ്രേതിക്ഷപോലെ നിന്നു തന്നു. പരസ്പരം കൈകോർത്തു ഇരുവരും കണ്ണുകളിൽ നോക്കി.

 

എന്തോ പറയാനായി അവളുടെ ചുണ്ടുകൾ അനങ്ങുന്നത് എനിക്ക് കാണാമായിരുന്നു.

 

“(ബീപ്… ബീപ്… ) പ്ലാസ്റ്റർ ഇടേണ്ടി വരുമെന്നാണ് തോന്നുന്നത്, എന്തായാലും തലക്ക് അധികമൊന്നും പറ്റാത്തത് ഭാഗ്യം, എല്ലാ ആഴ്ചയിലും വന്നു മുറിവ് ഡ്രസ്സ്‌ ചെയ്യണം “””

 

“ങേ “” ഇതെന്തു തേങ്ങയാണ്!!!! ഇവളിതെന്തൊക്കെയാ പറയുന്നേ.. എന്റെ കിളിയും കാക്കയും എല്ലാം പോയി…

 

” എന്താ അന്ന!! നീയെന്തൊക്കെയാ പറയുന്നേ???

 

ഞാൻ കൈകൾ അയച്ചു, അവളെ നോക്കി, എന്നാൽ എന്റെ ചോദ്യത്തിന് അവൾ ചിരിക്കുക മാത്രമാണ് ചെയ്തത്, ശേഷം പിന്നിലേക്ക് കൈവിരൽ ചൂണ്ടി,

Updated: February 7, 2023 — 10:37 pm

4 Comments

  1. രാഹുൽ പിവി

    Kollada mone

  2. സിജോ thomas

    ??

  3. ♥️♥️♥️♥️♥️

  4. ? നിതീഷേട്ടൻ ?

    ??

Comments are closed.