ആ കൈകൾ എന്നിൽ നിന്നും അകന്ന് പോയ പോലെ തോന്നി.
ആ നിമിഷം ഉള്ളിൽ വല്ലാതെ ഒരു പരിഭ്രാന്തി.
അവളുടെ സ്പർശം അറിഞ്ഞ നിമിഷം, ആ ഫീലിൽ മുഴുകിയതായിരുന്നു ഞാൻ, എല്ലാം ഒറ്റ നിമിഷം കൊണ്ട് പോയ പോലെ തോന്നി.
കണ്ണുകൾ മെല്ലെ തുറക്കാൻ ശ്രമിച്ചതും…
“അജയ് ” എന്നിൽ കുളിരണിയിച്ചു കൊണ്ട്, അന്നയുടെ ശബ്ദമാധുര്യം കാതിൽ ഒഴുകിയെത്തി.
ആ നിമിഷം ഞാനെന്റെ കണ്ണുകൾ തുറന്നു അവളെ തേടി.. എന്നാൽ മൂടൽ മഞ്ഞ് അല്ലാതെ വേറെ ഒന്നും കാണാൻ സാധിക്കുന്നില്ലായിരുന്നു.
“എന്നാലും അവളെവിടെ…,””
ഞാൻ ചുറ്റുപാടും നോക്കി. എന്തോ നല്ല ഉയരത്തിലുള്ള മലയുടെ മുകളിൽ നിൽക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്,
“അജയ്.. എന്നിലേക്ക് വാ “”
വീണ്ടും അവളുടെ കിളിനാദം.
ശബ്ദം കേട്ട വശത്തേക്ക് തിരിഞ്ഞ നിമിഷം, മേഘങ്ങൾ എല്ലാം എനിക്കായി വഴിമാറിത്തന്ന പോലെ തോന്നി, എന്റെ മുന്നിലുള്ള പാത വ്യക്തമായി തുടങ്ങി.
Kollada mone
??
♥️♥️♥️♥️♥️
??