അവളെ കണ്ടതും കണ്ണുകൾ പൂർണമായും തുറന്നു , വേദനയിലും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു,
” അജയ്.. എങ്ങനെ ഉണ്ട് ”
അവളുടെ വിറയാർന്ന ശബ്ദം എന്റെ കാതിൽ അലയടിച്ചു.
എന്നാൽ ? ഓളെ കണ്ടപ്പോളുണ്ടായ ഹൃദയത്തിന്റെ അമിതമായ മിടിപ്പ് പോലും താങ്ങാൻ എന്റെ തളർന്ന ശരീരത്തിന് ആയില്ല,
അതിന്റെ ഫലമെന്നോണം ഒരു നിമിഷം കൊണ്ട് ഞാൻ പിന്നിലേക്ക് പതിച്ചു.
നേരത്തേക്കാൾ പവർ കുറവാണേലും, ഇത്തവണ വീണതും മികച്ച ഒന്ന് തന്നെയായിരുന്നു. ബാക്കിയുണ്ടായിരുന്ന ബോധവും മറയാൻ പോകുന്നുവെന്ന് എനിക്ക് മനസിലായി.
എങ്കിലും., ആ നിമിഷവും എന്നുള്ളിൽ അവളുടെ നിറഞ്ഞൊഴുക്കുന്ന കണ്ണുകളും, കൈകളിൽ അവളുടെ സ്പർശനവും ഉണ്ടെന്ന് ഞാൻ അറിഞ്ഞു.
പുഞ്ചിരിച്ച മുഖവുമായി എന്റെ കണ്ണുകൾ പതിയെ അടഞ്ഞു
“അന്ന…. ” അവളുടെ കൈകളിലെ സ്പർശം അകന്നതും ഞാൻ ആർത്തു വിളിച്ചു.
Kollada mone
??
♥️♥️♥️♥️♥️
??