എന്തോ ഒന്നിൽ ഇടിച്ചതും, കയറിയതിന്നേക്കാൾ വേഗത്തിൽ പിന്നോട്ട് മറിഞ്ഞതും ഒരുമിച്ചായിരുന്നു.
പിന്നെയൊന്നും ഓർമയില്ല.. ആകെ മരവിച്ച അവസ്ഥ, വേദനക്കിടയിലും തലയിലൂടെ കൈ ഓടിച്ചു . എന്തോ ചെറിയ നനവ് പോലെ തോന്നി.
പാതി ബോധത്തോടെ ഞാനെന്റെ കൈകൾ കൺമുന്നിലേക്ക് കൊണ്ടുവന്നു, കൈയിലെ നനവ് സ്വന്തം രക്തമാണെന്നുള്ള സത്യം മനസിലാക്കിയതും,ഉള്ള കിളി കൂടെ പോയെന്നു പറഞ്ഞാൽ മതിയല്ലോ ??.
ആ സമയത്താണ് ആരുടെയോ കൈകൾ കണ്മുന്നിലേക്ക് വന്നപോലെ തോന്നിയത്.
സഹായിക്കാൻ നീട്ടിയ ആ മൃദൂലമായ കൈകളെ തിരസ്കരിക്കാതെ ഞാൻ പതിയെ പിടിച്ചു എഴുന്നേൽക്കാൻ നോക്കി.
അങ്ങനെ പതിയെ എഴുന്നേറ്റുകൊണ്ടിരുന്നു.
പകുതിവഴിയിൽ വച്ചു ആ കൈയുടെ ഉടമസ്ഥനെ നോക്കാൻ ഇടയായത് ?..
അതവൾ ആയിരുന്നു…
“” അന്ന “” …..
Kollada mone
??
♥️♥️♥️♥️♥️
??