വിധി ? [Casanova ?] 55

“അജയ് ”

ഇത്തവണ വന്നത് നല്ല സൗമ്യമതയുള്ള പുരുഷശബ്ദം ആയിരുന്നു.

ഞാനെന്റെ തല മെല്ലെ ആ ശബ്ദം കേട്ട വശത്തേക്ക് ചരിച്ചു.

അതെ സമയം എന്റെ മുന്നിലുണ്ടായിരുന്ന ലൈറ്റ് ആരോ മാറ്റിയ പോലെ തോന്നി.

പതിയെ.. പതിയെ എന്റെ മുന്നിൽ കാഴ്ചകൾ തെളിഞ്ഞു തുടങ്ങി.

 

ആശുപത്രിയിൽ ആണെന്നുള്ള തിരിച്ചറിവ് വന്നതും ഞാൻ ഡോക്ടറുടെ അടുത്തേക്ക് തല മെല്ലെ ചരിച്ചു.

 

” പേടിക്കണ്ട… കുഴമൊന്നുമില്ലടോ.. ചെറിയൊരു മുറിവ്, അത്രയേ ഉള്ളു….

ഇപ്പോൾ എങ്ങനെ ഉണ്ട്???

 

ഡോക്ടറുടെ മറുചോദ്യത്തിന് നേരിയ പുഞ്ചിരി തൂകിക്കൊണ്ട് ഞാൻ കുഴപ്പമില്ലെന്ന രീതിയിൽ തലയാട്ടി.

 

കൈകളും, കണ്ണുകളും തൊട്ടു , മോണിറ്ററിൽ നോക്കി കൊണ്ട് ഡോക്ടർ പയ്യെ എന്റെ മുന്നിൽ നിന്നും മറഞ്ഞു.

 

കുറെ നേരം വീണ്ടും അതെ കിടപ്പ് തുടർന്നു, പൂർണമായും ബോധം വന്നത് പോലെ തോന്നി, തലയ്ക്കു നല്ല കനം ഉള്ളപോലെ…

വേദന സഹിച്ചു മെല്ലെ ഞാൻ ചുറ്റും നോക്കി.

” എന്താ സംഭവിച്ചതെന്ന് പോലും ഓർമയിൽ വരുന്നില്ല, ഞാൻ എങ്ങനെ ഹോസ്പിറ്റലിൽ എത്തി?? വീണസമയത്ത് അവസാനമായി കണ്ടത് അന്നയെ ആയിരുന്നു. വേറൊന്നും ഓർക്കാൻ കഴിയുന്നില്ല.

 

പെട്ടെന്ന് ആരോ ഡോർ തുറന്നു വന്ന പോലെ തോന്നി, ഞാൻ കിടക്കുന്നതിനു പിന്നിൽ ആയതുകൊണ്ട് ആരാണെന്ന് മനസിലായില്ല.

 

എന്റെ അടുത്ത് എത്തിയതും നഴ്സ് ആണെന്ന് മനസിലായി.

 

” ഇപ്പോ എങ്ങനെ ഉണ്ട്?? ഒരു ചെറിയ ഇൻജെക്ഷൻ ഇടുക്കുണ്ട്, കുഞ്ഞി ഉറുമ്പ് കടിക്കുന്ന വേദനയെ കാണൂ…””

ഒരു വളിച്ച ചിരി ചിരിച്ചു, നഴ്സ്മ്മാരുടെ മെയിൻ ഡയലോഗ് എന്റെ മുന്നിൽ ഇറക്കി

Updated: February 7, 2023 — 10:37 pm

4 Comments

  1. രാഹുൽ പിവി

    Kollada mone

  2. സിജോ thomas

    ??

  3. ♥️♥️♥️♥️♥️

  4. ? നിതീഷേട്ടൻ ?

    ??

Comments are closed.