വിദൂരം III {ശിവശങ്കരൻ} 64

“അല്ല ഏട്ടാ…” അവൾക്ക് പിന്നെയും സംശയം മുളപൊട്ടി…

 

“ഇതിപ്പോ പത്തിൽ പഠിക്കുമ്പോഴത്തെ സംഭവല്ലേ… ഇതിലൊന്നും ഏട്ടന്റെ പ്രണയം ഇല്ലല്ലോ… ശരിക്കും അങ്ങനൊരു സംഭവമുണ്ടോ… അതോ എന്നെ പറ്റിക്കാൻ ചുമ്മാ പറഞ്ഞതാണോ?”

 

“നീ തോക്കിൽ കേറി വെടിവെക്കല്ലേ പറയട്ടെ…”

 

“അതേ പത്താം ക്ലാസ്സ്‌ അവസാനിക്കാൻ പോവാണ്… കലാപരിപാടി അവതരിപ്പിച്ച കാര്യോന്നും പറയില്ലല്ലോ…” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു…

 

“ഏയ്‌, ഇനിയതൊന്നുമില്ല… വേറെ സംഭവമാ…”

 

“സ്കൂളിലോ…”

 

“അല്ല നമ്മുടെ കൃഷ്ണന്റെ അമ്പലത്തിൽ…”

 

“ഓഹോ… പറയ് പറയ്…”

അവൾക്ക് കേൾക്കാൻ തിടുക്കമായെന്നു കണ്ടപ്പോൾ അവൻ ഒരു ചെറിയ തമാശ ഒപ്പിക്കാൻ തീരുമാനിച്ചു…

 

“നമ്മുടെ അമ്പലത്തിലെ ഉത്സവം നടക്കുന്ന സമയമായിരുന്നു…അപ്പൊ…” അവൻ പതുക്കെ നിർത്തി…

 

“ദാ, സവാള അരിഞ്ഞു… ഇഞ്ചി അരിഞ്ഞു, പച്ചമുളക് അരിഞ്ഞു… ഇനി ഞാനൊന്നു കുളിച്ചിട്ട് വരാം…”

 

“ഏഹ്… കുളിക്കാനോ? അപ്പൊ ബാക്കിയോ?”

ജയക്ക് പിന്നെയും പരിഭവം…

“അല്ലെങ്കിൽ കുളിക്കേമില്ല നനക്കേമില്ല… ഒരു കാര്യം പറയണേനിടക്ക്…”

 

“ഒന്ന് കുളിച്ചോട്ടെടീ പെണ്ണേ…”

ഗൗതം ഉള്ളിൽ ചിരിച്ചു…

 

“ബാക്കി വന്നിട്ട് പറയാം…”

 

“ആഹ്… വേഗം വാ എനിക്ക് ബാക്കി കേൾക്കണം…”

അവളുടെ മുഖം തെളിഞ്ഞിട്ടുണ്ടായില്ല…

 

രാവിലെ തന്നെ ജയയെ മൂഡ് ഓഫ്‌ ആക്കിയ ചാരിതാർത്ഥ്യത്തോടെ ഗൗതം ഒരു മൂളിപ്പാട്ടോടെ തിരിഞ്ഞു നടന്നു…

4 Comments

  1. ? നിതീഷേട്ടൻ ?

    ഏട്ടൻ ? ജീവിച്ചിരിപ്പില്ല എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു സങ്കടം. ഗൗതമിൻ്റെയും ജയടെം സംസാരത്തിൽ തന്നെ ഇത്രേം അടുപ്പം എനിക്ക് പുള്ളിയോട് തോന്നുന്നു. വല്ലാത്തൊരു അറ്റാച്ച്മെൻ്റ് ഉണ്ടാക്കി എടുത്തിട്ടുണ്ട് ബ്രോയുടെ എഴുത്ത് ?????.

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ❤❤❤ ഈ വാക്കുകളാണ് മുന്നോട്ട് എന്നെക്കൊണ്ട് എഴുതിക്കുന്നത്.

  2. വന്ന് അല്ലേ…. ഈ ഭാഗവും നന്നായിട്ടുണ്ട് നല്ല ഫീൽ… ഈ ഭാഗം അച്ഛൻ കൊണ്ട് പോയി കേട്ടോ…. അടുത്ത ഭാഗം വേഗം വേണം എന്ന് പറയുന്നില്ല. സമയമെടുത്ത് പതുകെ നല്ല ഫീലോടെ എഴുതിയാൽ മതി. എന്നാലേ വായിക്കുന്നവർക്ക് അത് വെറും കഥയല്ല എപ്പോഴക്കയോ നമ്മടെ ജീവിതത്തിന്റെ ഒരു ഭാഗമായി തോന്നൂ…. ??

    1. ശിവശങ്കരൻ

      ❤❤❤ അടുത്ത വീക്ക് തന്നെ ഇടാം ???

Comments are closed.