വിദൂരം III {ശിവശങ്കരൻ} 64

Views : 5867

 

“ഏട്ടാ… ഒന്നെണീക്കണുണ്ടോ…”

 

ജയയുടെ വിളി കേട്ടിട്ടാണ് ഗൗതം കണ്ണ് തുറന്നത്… “ദേ ഫോൺ അടിക്കുന്നു…മഹേഷ്‌ ആരാ?”

 

‘യ്യോ മഹേഷേട്ടൻ… ‘ ഗൗതം മനസ്സിൽ പറഞ്ഞുകൊണ്ട് ചാടിയെണീറ്റു, ഫോൺ എടുത്തു… “മഹേഷേട്ടാ…”

 

“എന്തുവാടാ… എത്ര നേരായി വിളിക്കുന്നു പള്ളിയുറക്കം കഴിഞ്ഞില്ലേ…?”

 

“നേരത്തെ എണീറ്റിട്ടു ഒന്നും ചെയ്യാനില്ലല്ലോ ഏട്ടാ… അതാ…” രണ്ടു പേരും ചിരിച്ചു.

 

“എടാ ഞാൻ വിളിച്ചതേ… വീട്ടിൽ സാധനങ്ങൾ എന്തെങ്കിലും കുറവുണ്ടോ ഞങ്ങൾ സാബുച്ചേട്ടന്റെ കടയിലേക്ക് സാധനങ്ങൾ എടുക്കാൻ മാർക്കറ്റിൽ പോവാണ്, ന്തെങ്കിലും വാങ്ങണമെങ്കിൽ പറയ്‌…”

 

“അത്… സമയുണ്ടോ ചേട്ടാ അവളോട് ചോദിക്കണോലോ…”

 

“സാരല്ല്യ അര മണിക്കൂർ സമയുണ്ട് നീ വേഗം നോക്കീട്ട് ലിസ്റ്റ് ഇട്ട് വാട്സ്ആപ്പ് ചെയ്താ മതി. ഓക്കേ?” മറുപടിക്ക് കാത്തു നിൽക്കാതെ മഹേഷ്‌ ഫോൺ വച്ചു.

 

“ആരാ…അത്?”

ജയയ്ക്ക് മറുപടി കൊടുക്കാതെ പേപ്പറും പേനയും എടുത്ത് ഗൗതം ലിസ്റ്റ് ഉണ്ടാക്കാൻ ഇരുന്നു.

 

“നീ പോയി അടുക്കളേൽ ന്തെങ്കിലും കുറവുണ്ടോന്ന് നോക്ക്യേ…”

10 മിനിറ്റിനുള്ളിൽ രണ്ടുപേരും കൂടി ലിസ്റ്റ് ഇട്ടു മഹേഷിനു വാട്സ്ആപ്പ് ചെയ്തു കൊടുത്തു. ന്നിട്ട് ഗൗതം ജയക്ക് നേരെ തിരിഞ്ഞു…

 

“നീയെന്താ ചോദിച്ചേ… മഹേഷേട്ടൻ ആരാന്നല്ലേ…”

 

“ആഹ് ആരാ…നമ്മുടെ റിലേറ്റീവ് ആരെങ്കിലുമാണോ?”

 

“ഒരു ഡിസ്റ്റന്റ് റിലേഷൻ ഉണ്ട്. പക്ഷേ അതൊന്നുമല്ല… അതറിയുന്നേനും എത്രയോ കാലം മുൻപ് മുതൽ ഏട്ടന്റെ കൂട്ടുകാരനായ ആളാ മഹേഷേട്ടൻ, കൂട്ടുകാരൻന്നു പറഞ്ഞാ ചെറുതായിപ്പോവും, പിള്ളേര് ചങ്ക് എന്നൊക്കെ പറയുന്നതിന്റെ ശരിക്കും ഉദാഹരണങ്ങൾ ആയിരുന്നു രണ്ടും… പരസ്പരം വഴിതെറ്റിപ്പോകാൻ സമ്മതിക്കേമില്ല, ന്തു കുരുത്തക്കേടിനും ഒപ്പം നിക്കേം ചെയ്യും…”

 

“ഓഹ്… കട്ടചങ്ക്‌സ് അല്ലേ…” ജയയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു…

 

“ഹാ അത് തന്നെ…9ആം ക്ലാസ്സ്‌ മുതലുള്ള കൂട്ടാ പക്ഷേ കോളേജിൽ പോയി തുടങ്ങിയതിൽ പിന്നെയാണ് ഇവരുടെ സൗഹൃദം ശക്തമായത്. മഹേഷേട്ടന്റെ വീട്ടിലേക്ക് വൈകീട്ട് 6 മണി കഴിഞ്ഞാൽ ഏട്ടനെ വിടില്ലായിരുന്നു അച്ഛനും അമ്മേം…”

 

“അതെന്താ…”

 

“പിന്നെ… പാതിരാക്ക് നോക്ക്യാ മതി, ചിലപ്പോ ആഹാരോം കഴിച്ചിട്ടായിരിക്കും വരിക…”

 

“ബെസ്റ്റ്…”

 

“ആ അങ്ങനെ ആയിരുന്നു… അവർ…”

 

“ഉം… അതൊക്കെപ്പോട്ടെ നമ്മുടെ കാര്യം പറയ്‌… ആരെയാ ഏട്ടൻ വിളിക്കാൻ പോയേ…” ജയ വീണ്ടും കഥ കേൾക്കാനുള്ള മൂഡിലേക്കെത്തി.

Recent Stories

The Author

ശിവശങ്കരൻ

4 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഏട്ടൻ 😔 ജീവിച്ചിരിപ്പില്ല എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു സങ്കടം. ഗൗതമിൻ്റെയും ജയടെം സംസാരത്തിൽ തന്നെ ഇത്രേം അടുപ്പം എനിക്ക് പുള്ളിയോട് തോന്നുന്നു. വല്ലാത്തൊരു അറ്റാച്ച്മെൻ്റ് ഉണ്ടാക്കി എടുത്തിട്ടുണ്ട് ബ്രോയുടെ എഴുത്ത് 😎💕💕💕💕.

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ❤❤❤ ഈ വാക്കുകളാണ് മുന്നോട്ട് എന്നെക്കൊണ്ട് എഴുതിക്കുന്നത്.

  2. വന്ന് അല്ലേ…. ഈ ഭാഗവും നന്നായിട്ടുണ്ട് നല്ല ഫീൽ… ഈ ഭാഗം അച്ഛൻ കൊണ്ട് പോയി കേട്ടോ…. അടുത്ത ഭാഗം വേഗം വേണം എന്ന് പറയുന്നില്ല. സമയമെടുത്ത് പതുകെ നല്ല ഫീലോടെ എഴുതിയാൽ മതി. എന്നാലേ വായിക്കുന്നവർക്ക് അത് വെറും കഥയല്ല എപ്പോഴക്കയോ നമ്മടെ ജീവിതത്തിന്റെ ഒരു ഭാഗമായി തോന്നൂ…. 🙏🏻

    1. ശിവശങ്കരൻ

      ❤❤❤ അടുത്ത വീക്ക് തന്നെ ഇടാം 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com