വിദൂരം III {ശിവശങ്കരൻ} 64

Views : 5852

ജയയുടെ കടന്നൽ കുത്തിയപോലത്തെ മുഖം കുറച്ചു നേരമായി ഗൗതം ശ്രദ്ധിക്കുന്നുണ്ടായിരുന്നു… സത്യം പറഞ്ഞാൽ കുറച്ചു നേരമല്ല, രണ്ട് ദിവസമായി അവളുടെ മുഖം അങ്ങനെയിരിക്കുന്നത് അവൻ ശ്രദ്ധിച്ചു തുടങ്ങിയിട്ട്.

കാര്യം അറിയാമെന്നതിനാലും, തുടങ്ങിയ വർക്ക്‌ തീർക്കാതെ വേറെ വഴിയില്ല എന്നതിനാലും ഗൗതം മൈൻഡ് ചെയ്തില്ല എന്നേ ഒള്ളൂ… തുടങ്ങിയ ജോലി മുഴുവനാക്കി മെയിൽ ഒക്കെ അയച്ചു കഴിഞ്ഞപ്പോഴേക്കും ഉച്ചയായി, അവളാണെങ്കിൽ മുഖവും വീർപ്പിച്ചു അടുക്കളപ്പണിയിൽ മുഴുകുകയും ചെയ്തു.

“ഹലോ… ന്താ, ഒരു മൈൻഡ് ഇല്ലല്ലോ…”

അവൻ പതിവ് പോലെ തമാശയൊക്കെ പറഞ്ഞു അടുത്തുകൂടാൻ നോക്കി…

 

“ഹാ, കുറച്ചു പണിയുണ്ടേ… വെറുതെ ഇരിക്കുന്നവർക്ക് അങ്ങനെ ഇരുന്നാൽ മതി… നേരത്തിനു ഭക്ഷണം കിട്ടണമെങ്കിൽ ഇവിടെ ഞാൻ തന്നെ കഷ്ടപ്പെടണം… ”

അവൾ പിടി തരാതെ ഒഴിഞ്ഞു മാറുകയാണ് എന്ന് അവനു മനസ്സിലായി…

 

“ഏട്ടന്റെ പ്രണയകഥ കേൾക്കണ്ടേ നിനക്ക്… ”

 

“ഓഹ്, ആ ഫ്ലോ പോയി… ഇനീപ്പോ കേട്ടില്ലേലും കുഴപ്പമില്ല… ”

അവൾ നിസ്സാരമായി പറഞ്ഞപ്പോൾ അവനു സംശയമായി,

‘അത്രക്ക് ബോർ ആയിട്ടാണോ ഏട്ടന്റെ കാര്യം പറഞ്ഞിരുന്നത്?ആ പോട്ടെ ഇനി കേൾക്കണോന്നു തോന്നുമ്പോ അവൾ ചോദിക്കട്ടെ’

അവൻ അവന്റെ പണിയിലേക്ക് തിരിഞ്ഞു…

ഉച്ചക്ക് ഊണ് കഴിഞ്ഞു ചെറിയൊരു മയക്കത്തിലേക്ക് വീഴാൻ തുടങ്ങുമ്പോഴാണ് ജയ റൂമിലേക്ക് വരുന്നത് ഗൗതം കണ്ടത്…

 

“അതേ… കഥയൊന്നും വേണ്ട, ആ ചേച്ചി ആരായിരുന്നു? അതൊന്നു പറയോ?”

അവൾ ചെറിയൊരു ഗൗരവത്തോടെ ചോദിച്ചു… ആ ഗൗരവം കൃത്രിമമാണോ യാഥാർത്ഥമാണോ എന്ന് അവനു മനസിലാക്കാനായില്ല.

 

“അത്… എന്റെ കൂട്ടുകാരനില്ലേ വിഷ്ണു അവന്റെ ചേച്ചി…”

 

“ഏത് ഹർഷേച്ചിയോ? ആ പഠിപ്പിസ്റ്റോ?”

അവൾ അത്ഭുതത്തോടെ ചോദിച്ചു.

 

“അതല്ല, അതിലും മൂത്തത് ഒരെണ്ണം കൂടിയുണ്ട്… വർഷ… ഒന്നിച്ചു പഠിച്ചതാ രണ്ടാളും…”

ഗൗതം ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“ഏട്ടന്റെ കൂടെ പഠിച്ചതാണോ? ഒരു തേപ്പുകഥ മണക്കുന്നുണ്ടല്ലോ മോനേ…”

അവൾ സംശയത്തോടെ അവനെ നോക്കി. അതിനും ഒരു ചിരി തന്നെയായിരുന്നു അവന്റെ മറുപടി, പക്ഷെ ആ ചിരിക്ക് പഴയ വോൾട്ടേജ് ഇല്ലായിരുന്നു എന്ന് ജയ തിരിച്ചറിഞ്ഞു.

Recent Stories

The Author

ശിവശങ്കരൻ

4 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഏട്ടൻ 😔 ജീവിച്ചിരിപ്പില്ല എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു സങ്കടം. ഗൗതമിൻ്റെയും ജയടെം സംസാരത്തിൽ തന്നെ ഇത്രേം അടുപ്പം എനിക്ക് പുള്ളിയോട് തോന്നുന്നു. വല്ലാത്തൊരു അറ്റാച്ച്മെൻ്റ് ഉണ്ടാക്കി എടുത്തിട്ടുണ്ട് ബ്രോയുടെ എഴുത്ത് 😎💕💕💕💕.

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ❤❤❤ ഈ വാക്കുകളാണ് മുന്നോട്ട് എന്നെക്കൊണ്ട് എഴുതിക്കുന്നത്.

  2. വന്ന് അല്ലേ…. ഈ ഭാഗവും നന്നായിട്ടുണ്ട് നല്ല ഫീൽ… ഈ ഭാഗം അച്ഛൻ കൊണ്ട് പോയി കേട്ടോ…. അടുത്ത ഭാഗം വേഗം വേണം എന്ന് പറയുന്നില്ല. സമയമെടുത്ത് പതുകെ നല്ല ഫീലോടെ എഴുതിയാൽ മതി. എന്നാലേ വായിക്കുന്നവർക്ക് അത് വെറും കഥയല്ല എപ്പോഴക്കയോ നമ്മടെ ജീവിതത്തിന്റെ ഒരു ഭാഗമായി തോന്നൂ…. 🙏🏻

    1. ശിവശങ്കരൻ

      ❤❤❤ അടുത്ത വീക്ക് തന്നെ ഇടാം 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com