വിദൂരം III {ശിവശങ്കരൻ} 64

“ഇനി പറയ്… കോയിൻ ബോക്സിൽ നിന്ന് ആരെയാ വിളിച്ചേ…”

 

“വേറെ ആരെയാ അച്ഛനെ തന്നെ…, ഈ പ്രശ്നം കൃത്യമായി ഹാൻഡിൽ ചെയ്യാൻ അച്ഛന് മാത്രേ കഴിയു എന്ന് ഏട്ടനറിയാലോ… അപ്പൊ മറ്റൊന്നും ആലോചിച്ചില്ല, അച്ഛനാണെങ്കിൽ ഭാഗ്യത്തിന് ആ സമയത്ത് നാട്ടിൽ ഉണ്ടായിരുന്നു…”

 

“എന്നിട്ട്…?”

 

“എന്നിട്ടെന്താ 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അച്ഛൻ അവിടെ പറന്നെത്തി, അതെപ്പോഴും അങ്ങനെയായിരുന്നു… ഞങ്ങൾ മക്കൾ എന്തെങ്കിലും പ്രശ്നത്തിൽ പെട്ടു എന്നറിഞ്ഞാൽ അച്ഛൻ ഉടനെയെത്തും… എവിടെയാണെങ്കിലും…”

 

“ഉം… എന്നിട്ട്…”

 

പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ മുഖം വാടുന്നത് കണ്ട അവനു സങ്കടം തോന്നി…

 

ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട പെണ്ണിനോടാണ് താൻ അച്ഛൻമഹാത്മ്യം പറഞ്ഞതെന്ന് അവൻ ഓർത്തു… ഇനിയിപ്പോ സോറി പറയുന്നതിലും നല്ലത്, നേരെ സ്റ്റോറിയിലേക്ക് അവളുടെ മൈൻഡിനെ തിരിച്ചു കൊണ്ട് വരുന്നതാണ്…

 

അവൻ തുടർന്നു…

“അങ്ങനെ അച്ഛൻ വന്നു ടീച്ചറെ കണ്ടു… അച്ഛൻ വന്നത് കണ്ടപ്പോഴേ ടീച്ചർ കൂൾ ആയി… അത് ഞാൻ അവനെയൊന്നു പേടിപ്പിക്കാൻ വേണ്ടി ചെയ്തതാ… അച്ഛന്റെ ചോദ്യത്തിന് ടീച്ചറുടെ മറുപടി അങ്ങനെയായിരുന്നു… നല്ലതാ ടീച്ചറെ… എന്തെങ്കിലുമൊക്കെ ചെയ്ത് പിള്ളേർക്ക് പേടിയുണ്ടാക്കിയാലേ ടീച്ചർമാർക്ക് പിടിച്ചു നിൽക്കാൻ പറ്റൂ അല്ലേ… അച്ഛന്റെ മറുപടി ടീച്ചർക്ക്‌ അടിയായിട്ട് തോന്നി. അപ്പൊത്തന്നെ ടീച്ചർ മറ്റൊരു കാര്യം എടുത്തിട്ടു… ഞാൻ ഗോവിന്ദിന്റെ പാരന്റ്സിനെ കാണാൻ ഇരിക്കുകയായിരുന്നു… എന്താ കാര്യം ടീച്ചറേ ന്നു അച്ഛൻ ചോദിച്ചപ്പോ ടീച്ചർ പറഞ്ഞു… കുറച്ചു നാളായി ഗോവിന്ദിന് ക്ലാസ്സിൽ ഒരു പെൺകുട്ടിയുമായി എന്തൊക്കെയോ ഉണ്ടെന്നു കേൾക്കുന്നു…”

“അയ്യോ… ടീച്ചർ പണി തന്നൂലോ…” ജയ തലക്ക് കൈകൊടുത്തു…

 

“അങ്ങനെയാ എല്ലാവരും വിചാരിച്ചത് അടുത്തുണ്ടായ ഏട്ടന്റെ ഫ്രണ്ട്‌സ് മാത്രമല്ല ഏട്ടൻ പോലും…”

 

“അച്ഛൻ ദേഷ്യപ്പെട്ടോ? പാവം ഏട്ടൻ… എന്നാലും ആ ടീച്ചർ എന്തൊരു സാധനാ…”

ഏട്ടന്റെ പരിതാപകരമായ അവസ്ഥ ആലോചിച്ചപ്പോ അവൾക്ക് സഹതാപം കൂടി…

 

“ചിന്തിച്ചുകൂട്ടല്ലേ… പറയട്ടെ… അടുത്ത അച്ഛന്റെ ഡയലോഗ് കേട്ടപ്പോൾ ഏട്ടന് പടക്കം പൊട്ടിക്കാനാണ് തോന്നിയത്…”

ഗൗതമിന്റെ വാക്കുകൾ കേട്ടപ്പോൾ ജയക്ക് അത്ഭുതമായി…

 

“ടീച്ചർക്ക് നാണമില്ലേ ഇത് പറയാൻ? ടീച്ചർ അവരുടെ ക്ലാസ്സ്‌ടീച്ചർ അല്ലേ, അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ആ പിള്ളേരെ പറഞ്ഞു തിരുത്തുന്നതിന് പകരം, ഛെ! മോശമായിപ്പോയി ടീച്ചറേ… ടീച്ചറെപ്പറ്റി ഇങ്ങനെയൊന്നുമല്ല അവൻ ഞങ്ങളോട് പറഞ്ഞിരുന്നേ… ഇതൊക്കെ കേട്ട് ടീച്ചർ നിന്ന് ഉരുകുകയായിരുന്നു… പോരുന്നതിനു മുൻപ് ഒന്നുകൂടി അച്ഛൻ പറഞ്ഞു… പൊന്നു ടീച്ചറേ എന്റെ മോനെപ്പറ്റി ടീച്ചർക്ക് അറിയില്ല, അവൻ ഈ സ്കൂളിൽ നടക്കുന്ന എല്ലാക്കാര്യവും വീട്ടിൽ വന്നു പറയും, എന്നോടല്ല, അവന്റെ അമ്മയോട്, അവൾ എന്നോടും പറയാറുണ്ട്, അങ്ങനെ ഞാൻ അറിഞ്ഞതാ ഈ കാര്യവും… ടീച്ചർ അറിയാൻ വേണ്ടി പറയുവാ അവൻ ഈ കാര്യത്തിൽ നിരപരാധിയാണ്, കൂട്ടുകാർ ഓരോന്ന് പറയുന്നതിന് അവനെ പ്രതിയാക്കണ്ട…”

 

“തകർത്തു അച്ഛൻ തകർത്തു… അല്ലെങ്കിലും അച്ഛനെ എനിക്കറിയാലോ അച്ഛൻ മാസ്സ് അല്ലേ…”

അവളും പടക്കം പൊട്ടിക്കാനുള്ള മൂഡിൽ ആണെന്ന് തോന്നി…

4 Comments

  1. ? നിതീഷേട്ടൻ ?

    ഏട്ടൻ ? ജീവിച്ചിരിപ്പില്ല എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു സങ്കടം. ഗൗതമിൻ്റെയും ജയടെം സംസാരത്തിൽ തന്നെ ഇത്രേം അടുപ്പം എനിക്ക് പുള്ളിയോട് തോന്നുന്നു. വല്ലാത്തൊരു അറ്റാച്ച്മെൻ്റ് ഉണ്ടാക്കി എടുത്തിട്ടുണ്ട് ബ്രോയുടെ എഴുത്ത് ?????.

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ❤❤❤ ഈ വാക്കുകളാണ് മുന്നോട്ട് എന്നെക്കൊണ്ട് എഴുതിക്കുന്നത്.

  2. വന്ന് അല്ലേ…. ഈ ഭാഗവും നന്നായിട്ടുണ്ട് നല്ല ഫീൽ… ഈ ഭാഗം അച്ഛൻ കൊണ്ട് പോയി കേട്ടോ…. അടുത്ത ഭാഗം വേഗം വേണം എന്ന് പറയുന്നില്ല. സമയമെടുത്ത് പതുകെ നല്ല ഫീലോടെ എഴുതിയാൽ മതി. എന്നാലേ വായിക്കുന്നവർക്ക് അത് വെറും കഥയല്ല എപ്പോഴക്കയോ നമ്മടെ ജീവിതത്തിന്റെ ഒരു ഭാഗമായി തോന്നൂ…. ??

    1. ശിവശങ്കരൻ

      ❤❤❤ അടുത്ത വീക്ക് തന്നെ ഇടാം ???

Comments are closed.