വിദൂരം III {ശിവശങ്കരൻ} 64

“എന്തെങ്കിലും തിന്നാൻ താടോ ഭാര്യേ, അത് കഴിഞ്ഞിട്ട് പോരെ കഥ… വിശക്കണ്ന്ന്… രാവിലെ തന്നെ വിളിച്ചെണീപ്പിച്ചിട്ട്…”

 

ഗൗതം പരിഭവം നടിച്ചു…

 

“ശരി… വേഗം കഴിക്കേ… ഇന്ന് കഞ്ഞിയല്ല… ഏട്ടന് ഇഷ്ടപ്പെട്ട ഇടിയപ്പവും തേങ്ങാച്ചമ്മന്തിയും ആണ്.”

 

‘ഹോ കഥ പറഞ്ഞു തുടങ്ങിയതിൽ പിന്നെ പെണ്ണിന് സ്നേഹം കൂടിയോ, അല്ല അല്ലെങ്കിലും എന്റെയും കുഞ്ഞിന്റെയും കാര്യം കഴിഞ്ഞിട്ടേയുള്ളു അവൾക്ക് സ്വന്തം കാര്യം.’

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സിലാക്കിയ കാര്യങ്ങൾ ഗൗതം ആലോചിച്ചു. സംഭവം ഇത്തിരി കടന്നുപോയെങ്കിലും ഈ ഒരവസരം ഒരുക്കിത്തന്നതിനു കൊറോണ വൈറസിനു ഗൗതം മനസ്സിൽ നന്ദി പറഞ്ഞു…

 

“എടീ… മോനെന്ത്യേ…”

ബ്രേക്ഫാസ്ററ് കഴിക്കാനിരിക്കുന്നതിനിടെ അവൻ ചോദിച്ചു.

 

“അതേ എഞ്ചിനീയർ സാറേ സമയം എത്രയായീന്നു വല്ല പിടിയുമുണ്ടോ… അവൻ രാവിലത്തെ പരിപാടിയൊക്കെ കഴിഞ്ഞു ഉറക്കമായി…”

ജയ ചിരിച്ചു.

 

“സമയം 11 ആയീലെ…? നീയെന്താ നേരത്തെ വിളിക്കാഞ്ഞേ…”

 

“ഓഹ്… അതിനും കുറ്റം എനിക്കോ? മനുഷ്യാ എപ്പൊത്തൊട്ട് വിളിക്കണതാണെന്നു അറിയോ? ആ മഹേഷേട്ടൻ വിളിച്ചില്ലായിരുന്നെങ്കിൽ ഇപ്പോഴും എണീക്കില്ല…” അവൾ പരിഭവിച്ചു…

 

“ഹാ… സോറി… ഇനി അതിനു പിണങ്ങണ്ട…”

ഗൗതം കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു…

 

“വേഗം കൈ കഴുകീട്ടു വാ… എനിക്ക് ബാക്കി അറിയണം…” ജയ പാത്രങ്ങൾ എടുക്കുന്നതിനിടെ ഗൗതമിനെ നോക്കി പറഞ്ഞു…

 

“ഹാ… നമ്മളെവിടാ നിർത്തിയെ?”

 

“കോയിൻ ബോക്സ്‌”

അവൾ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു…

 

ഹോ എന്തോരോർമ്മ… ഗൗതം ഉള്ളിൽ ചിരിച്ചു…

 

“പറയേട്ടാ…” അവൾ അക്ഷമയായി എന്ന് മനസ്സിലാക്കിയ അവൻ, നേരെ അടുക്കളയിലേക്ക് ചെന്നു… അവൾ കഴുകിയ പാത്രങ്ങൾ ഒക്കെ അടുക്കി വെച്ചിട്ട് പച്ചക്കറി അരിയാൻ എടുക്കുകയായിരുന്നു…

 

“ഏട്ടാ എന്തായാലും കഥ പറയാൻ പോവാലേ കുറച്ചു സവാള അരിഞ്ഞു വച്ചേക്കൂട്ടോ…”

അവൾ അവനെ നോക്കിപ്പറഞ്ഞു… അവൻ നെറ്റി ചുളിച്ചപ്പോൾ പറച്ചിൽ അപേക്ഷയായി…

 

“പ്ലീസ്…”

 

“ഓക്കേ, ലോക്ക്ഡൌൺ സമയത്ത് ഭാര്യയെ സഹായിക്കണമെന്ന് ഞങ്ങളുടെ മുഖ്യൻ പറഞ്ഞത് കൊണ്ട് ഓക്കേ…”

 

“കഥയും പറയണോട്ടോ…” അവൾ കുസൃതിയോടെ പറയുന്നത് കണ്ടപ്പോൾ ഗൗതമിന് ചിരിപൊട്ടി…

 

“പറയാടീ…പെടക്കല്ലേ…”

അവൾ എടുത്തുകൊടുത്ത സവാളയും കത്തിയും കട്ടിങ് ടേബിളുമായി അവൾ സ്ലാബിനു മുകളിൽ കയറിയിരുന്നു…

4 Comments

  1. ? നിതീഷേട്ടൻ ?

    ഏട്ടൻ ? ജീവിച്ചിരിപ്പില്ല എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു സങ്കടം. ഗൗതമിൻ്റെയും ജയടെം സംസാരത്തിൽ തന്നെ ഇത്രേം അടുപ്പം എനിക്ക് പുള്ളിയോട് തോന്നുന്നു. വല്ലാത്തൊരു അറ്റാച്ച്മെൻ്റ് ഉണ്ടാക്കി എടുത്തിട്ടുണ്ട് ബ്രോയുടെ എഴുത്ത് ?????.

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ❤❤❤ ഈ വാക്കുകളാണ് മുന്നോട്ട് എന്നെക്കൊണ്ട് എഴുതിക്കുന്നത്.

  2. വന്ന് അല്ലേ…. ഈ ഭാഗവും നന്നായിട്ടുണ്ട് നല്ല ഫീൽ… ഈ ഭാഗം അച്ഛൻ കൊണ്ട് പോയി കേട്ടോ…. അടുത്ത ഭാഗം വേഗം വേണം എന്ന് പറയുന്നില്ല. സമയമെടുത്ത് പതുകെ നല്ല ഫീലോടെ എഴുതിയാൽ മതി. എന്നാലേ വായിക്കുന്നവർക്ക് അത് വെറും കഥയല്ല എപ്പോഴക്കയോ നമ്മടെ ജീവിതത്തിന്റെ ഒരു ഭാഗമായി തോന്നൂ…. ??

    1. ശിവശങ്കരൻ

      ❤❤❤ അടുത്ത വീക്ക് തന്നെ ഇടാം ???

Comments are closed.