വിദൂരം III {ശിവശങ്കരൻ} 64

“നോക്കി എഴുതിയവന്റെയും എഴുതാൻ കൊടുത്തവന്റെയും…”

 

“തീരുമാനമായി… അപ്പൊ മലയാളം ക്ലാസ്സിൽ പുറത്ത്…”

 

“അതല്ലെടീ പോത്തേ, വേറൊരു ഗുണപാഠമുണ്ട് ഈ സംഭവത്തിൽ, ന്യൂ ജനറേഷൻ പിള്ളേർക്ക്…”

 

“ഇതെന്നാ ശക്തിമാൻ സീരീസ് ആണോ സ്റ്റോറി മെസ്സേജ് ഇട്ട് നിർത്താൻ?”

 

“നിർത്തുന്നില്ല, ആദ്യം മെസ്സേജ് പറയാം, ന്താ?”

 

“മെസ്സേജ് ഒഴിവാക്കൂലല്ലേ, എന്നാ പറയ്‌… ”

 

“സ്കൂളിൽ പഠിക്കുന്ന കുട്ട്യോൾ വന്നു കഴിഞ്ഞാൽ അവരുടെ വിശേഷങ്ങൾ തിരക്കാൻ അമ്മമാരും പറയാൻ കുട്ടികളും സമയം കണ്ടെത്തണം… എങ്കിൽ ഒരുപാട് അപകടങ്ങളിൽ നിന്നും രക്ഷപെടാൻ പറ്റും…”

 

“അല്ല, ഇതിവിടെ പറയാൻ കാരണം?”

 

“കാരണമുണ്ടല്ലോ, ബുക്ക് തിരിച്ചു കൊടുക്കണമെങ്കിൽ രക്ഷിതാവ് വരണമെന്ന് ടീച്ചർ തീർത്തു പറഞ്ഞു… കൂട്ടുകാരൻ കയ്യൊഴിഞ്ഞു ടീച്ചർ ആ ബുക്ക് എടുത്തോ എന്നു പറഞ്ഞു, പക്ഷേ ഏട്ടന് മലയാളം ബുക്ക് വിട്ടുകളയാൻ പറ്റുമായിരുന്നില്ല… ഏട്ടൻ നേരെ സ്കൂളിലെ കോയിൻ ബോക്സിനു നേരെ നടന്നു…”

 

“എന്തിനു… ആരെ വിളിക്കാൻ…?”

 

മറുപടി കിട്ടാതായപ്പോഴാണ് ജയ ഗൗതമിനെ നോക്കിയത് മോനെയും കെട്ടിപ്പിടിച്ച് സുഖായിട്ട് ഉറങ്ങുന്നു…

 

“ന്റെ കൃഷ്ണാ… ഉറക്കത്തിൽ കിടന്നാണോ ഇത്രേം പറഞ്ഞേ… ഏട്ടാ…?”

 

“ഇനി നാളെ പറയാടീ പെണ്ണേ നീ കിടന്നുറങ്ങ്…”

 

കുഴഞ്ഞ സ്വരത്തിൽ അതു പറഞ്ഞിട്ട് ഗൗതം ഉറക്കത്തിലേക്ക് വഴുതി വീണു…

 

ജയ ഉറക്കം വരാതെ തിരിഞ്ഞു കിടന്നു…

 

“ന്നാലും ആരെയാകും ഏട്ടൻ വിളിച്ചിട്ടുണ്ടാകാ…?”

 

അവൾ പിറുപിറുത്തു… രാത്രിയിലെപ്പോഴോ അവളും ഉറക്കത്തിലേക്കു വഴുതിവീണു…

4 Comments

  1. ? നിതീഷേട്ടൻ ?

    ഏട്ടൻ ? ജീവിച്ചിരിപ്പില്ല എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു സങ്കടം. ഗൗതമിൻ്റെയും ജയടെം സംസാരത്തിൽ തന്നെ ഇത്രേം അടുപ്പം എനിക്ക് പുള്ളിയോട് തോന്നുന്നു. വല്ലാത്തൊരു അറ്റാച്ച്മെൻ്റ് ഉണ്ടാക്കി എടുത്തിട്ടുണ്ട് ബ്രോയുടെ എഴുത്ത് ?????.

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ❤❤❤ ഈ വാക്കുകളാണ് മുന്നോട്ട് എന്നെക്കൊണ്ട് എഴുതിക്കുന്നത്.

  2. വന്ന് അല്ലേ…. ഈ ഭാഗവും നന്നായിട്ടുണ്ട് നല്ല ഫീൽ… ഈ ഭാഗം അച്ഛൻ കൊണ്ട് പോയി കേട്ടോ…. അടുത്ത ഭാഗം വേഗം വേണം എന്ന് പറയുന്നില്ല. സമയമെടുത്ത് പതുകെ നല്ല ഫീലോടെ എഴുതിയാൽ മതി. എന്നാലേ വായിക്കുന്നവർക്ക് അത് വെറും കഥയല്ല എപ്പോഴക്കയോ നമ്മടെ ജീവിതത്തിന്റെ ഒരു ഭാഗമായി തോന്നൂ…. ??

    1. ശിവശങ്കരൻ

      ❤❤❤ അടുത്ത വീക്ക് തന്നെ ഇടാം ???

Comments are closed.