വിദൂരം III {ശിവശങ്കരൻ} 64

 

“ആഹ്, ശരിക്കും ഏട്ടന് അങ്ങനൊന്നുമില്ലായിരുന്നു, ആ കുട്ടിക്ക് ഏട്ടന്റെ പാട്ട് ഇഷ്ടായി എന്നു കൂട്ടുകാരികളോട് പറഞ്ഞു, അവരത് ഏട്ടനെ ആ കുട്ടിക്ക് ഇഷ്ടാണെന്നാക്കി…”

 

“അല്ലെങ്കിലും ഈ കൂട്ടുകാരാ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നെ… ന്നിട്ട് അതീന്നു രക്ഷപ്പെടുത്താനും കഷ്ടപ്പെടും…”

ജയ ആത്മഗതം പറഞ്ഞത് കുറച്ചു ഉറക്കെ ആയിപ്പോയി, അതു തിരിച്ചറിഞ്ഞപ്പോ അവൾ ചമ്മിയ മുഖത്തോടെ ഗൗതമിനെ നോക്കി, അവനും ചിരിയോടെ അവളെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു…

 

“ഇപ്പൊ അതാണോ പ്രശ്നം ഏട്ടന്റെ സ്കൂളിൽ ന്തായീന്നു പറയ്‌…?”

 

“ഹാ, ഒരു ദിവസം മലയാളം ഹോംവർക് കൊടുത്തിരുന്നു ടീച്ചർ, ഏട്ടന്റെ പ്രിയപ്പെട്ട ടീച്ചർ ആയതുകൊണ്ട് ഏട്ടൻ മറക്കാതെ ഹോംവർക് ചെയ്തു കൊണ്ടുപോയി. പക്ഷേ കൂട്ടുകാരൻ ചെയ്തിട്ടുണ്ടായിരുന്നില്ല, രണ്ടാമത്തെ പീരിയഡ് ആയിരുന്നു മലയാളം, ബെൽ അടിക്കണേനു മുൻപും പ്രാർത്ഥനയുടെ സമയത്തും എഴുതിയിട്ടും കൂട്ടുകാരന്റെ തീർന്നില്ല, അല്ല തീരില്ല, ആരുടെ നോക്കിയാ എഴുതുന്നെ, മലയാളം ടീച്ചറുടെ കണ്ണിലുണ്ണീടെ ബുക്കാ… പിന്നെങ്ങനെ തീരാനാ അവസാനം ഫസ്റ്റ് പീരിയഡ് ടീച്ചർ ക്ലാസ്സെടുക്കുമ്പോഴും ആശാൻ ഇരുന്നു എഴുതി, ടീച്ചർ പിടിച്ചു, രണ്ടു ബുക്കും കൊണ്ടുപോയി…”

 

“അയ്യോ, അതെന്താ രണ്ടു ബുക്ക്?”

4 Comments

  1. ? നിതീഷേട്ടൻ ?

    ഏട്ടൻ ? ജീവിച്ചിരിപ്പില്ല എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു സങ്കടം. ഗൗതമിൻ്റെയും ജയടെം സംസാരത്തിൽ തന്നെ ഇത്രേം അടുപ്പം എനിക്ക് പുള്ളിയോട് തോന്നുന്നു. വല്ലാത്തൊരു അറ്റാച്ച്മെൻ്റ് ഉണ്ടാക്കി എടുത്തിട്ടുണ്ട് ബ്രോയുടെ എഴുത്ത് ?????.

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ❤❤❤ ഈ വാക്കുകളാണ് മുന്നോട്ട് എന്നെക്കൊണ്ട് എഴുതിക്കുന്നത്.

  2. വന്ന് അല്ലേ…. ഈ ഭാഗവും നന്നായിട്ടുണ്ട് നല്ല ഫീൽ… ഈ ഭാഗം അച്ഛൻ കൊണ്ട് പോയി കേട്ടോ…. അടുത്ത ഭാഗം വേഗം വേണം എന്ന് പറയുന്നില്ല. സമയമെടുത്ത് പതുകെ നല്ല ഫീലോടെ എഴുതിയാൽ മതി. എന്നാലേ വായിക്കുന്നവർക്ക് അത് വെറും കഥയല്ല എപ്പോഴക്കയോ നമ്മടെ ജീവിതത്തിന്റെ ഒരു ഭാഗമായി തോന്നൂ…. ??

    1. ശിവശങ്കരൻ

      ❤❤❤ അടുത്ത വീക്ക് തന്നെ ഇടാം ???

Comments are closed.