“ആഹ് മോൻ ബാക്കി കഥ പറ…പത്താം ക്ലാസ്സ് കഴിഞ്ഞിട്ടുള്ളൂ, ഇനീം കിടക്കുവാ ക്ലാസുകൾ”
“ആ പത്താം ക്ലാസ്സ് കഴിഞ്ഞു, ആ വെക്കേഷൻ അച്ഛനും അമ്മയും ഏട്ടനും ഞാനും കൂടി ബേയ്ക്കലിലേക്ക് ഒന്ന് പോയി… ഒരു വെക്കേഷൻ ട്രിപ്പ്…”
“ബേക്കലോ… അതെവിടാ…”
“എന്റെ ശ്രീമതി നിനക്ക് ഹിസ്റ്ററി ലവലേശം ഇല്ലല്ലോ…”
“അതേ എന്റെ ഹിസ്റ്ററി പിന്നെ അളക്കാം… ആശാൻ കാര്യം പറയ്… ഇതെവിടാ സ്ഥലം, എന്തിനാ നിങ്ങൾ അങ്ങോട്ട് പോയത്…”
“ബേയ്ക്കൽ… യക്ഷഗാനത്തിന്റെ നാട് കാസറഗോഡ് ജില്ലയിലെ തെക്കൻ തീരങ്ങളിൽ ഒന്ന്… ശിവപ്പ നായ്ക്കൻ പണികഴിപ്പിച്ചതെന്നും അല്ലെന്നും പറയുന്ന, കേരളത്തിലെ ഏറ്റവും വലുതും ഏഷ്യയിലെ തന്നെ എണ്ണം പറഞ്ഞ കോട്ടകളിൽ ഒന്ന് നിലനിൽക്കുന്ന സ്ഥലം…”
“അതേ, ഈ എറണാകുളത്തെങ്ങും സ്ഥലമില്ലാത്തോണ്ടാണോ കാസർഗോഡ് പോയത്…”
“അത്… അച്ഛന് ജോലി അവിടായിരുന്നു അതാ…”
“ആഹ്… പറ പറ…”
“ഏട്ടൻ ഒരു ഡയറി എഴുതി തുടങ്ങിയിരുന്നു അപ്പോഴേക്കും… ഒരു ദിവസം ഏട്ടൻ കാണാതെ ഞാൻ അതെടുത്തു വായിച്ചു…”
“എന്നിട്ട്… എന്നിട്ട്… പറ…”
“കവിതയാണ് മോളേ… അത് നിനക്കൊന്നും പറഞ്ഞാ മനസ്സിലാവില്ല…”
“കവിതയോ… വരികൾ ഓർമ്മയുണ്ടോ ഏട്ടാ…”
“ആകെ കുറച്ചു മാത്രം ഓർമയുണ്ട്…”
“പാട് കേൾക്കട്ടെ…”
അങ്ങനെ പ്രിയതമയെ നോക്കി മധുരമായി അവൻ പാടിത്തുടങ്ങി…
ആ വരികളിൽ അലിഞ്ഞു ഈണത്തിൽ അലിഞ്ഞു അവർ ഇരിക്കവേ, രണ്ടുപേരുടെയും മിഴികൾ ഇടഞ്ഞു… പ്രണയം ഒരു ചുംബനമായി മാറിയപ്പോൾ…
ദൂരെ എവിടെയോ, ആ ഗാനത്തിന്റെ അല്ലയൊലികൾ അറിഞ്ഞത് പോലെ, ഒരാളുടെ കണ്ണിൽ നിന്നും കണ്ണീരുതിരുന്നുണ്ടായിരുന്നു…
“ഒരു മാരിവില്ലിനഴകേ…
നിറമോലുമെന്റെ കവിതേ…
നിന്നീണമായി സ്വരതാളമായി,
നിന്നരികിൽ ഞാനില്ലേ…
ആയിരം കാതമപ്പുറം…
ദൂരെയെന്നാലുമെൻ സഖീ…
ആവണിക്കാറ്റു പോലെ ഞാൻ ഓടിയെത്തുകില്ലേ…”
(തുടരും)
ഏട്ടൻ ? ജീവിച്ചിരിപ്പില്ല എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു സങ്കടം. ഗൗതമിൻ്റെയും ജയടെം സംസാരത്തിൽ തന്നെ ഇത്രേം അടുപ്പം എനിക്ക് പുള്ളിയോട് തോന്നുന്നു. വല്ലാത്തൊരു അറ്റാച്ച്മെൻ്റ് ഉണ്ടാക്കി എടുത്തിട്ടുണ്ട് ബ്രോയുടെ എഴുത്ത് ?????.
താങ്ക്സ് ബ്രോ ❤❤❤ ഈ വാക്കുകളാണ് മുന്നോട്ട് എന്നെക്കൊണ്ട് എഴുതിക്കുന്നത്.
വന്ന് അല്ലേ…. ഈ ഭാഗവും നന്നായിട്ടുണ്ട് നല്ല ഫീൽ… ഈ ഭാഗം അച്ഛൻ കൊണ്ട് പോയി കേട്ടോ…. അടുത്ത ഭാഗം വേഗം വേണം എന്ന് പറയുന്നില്ല. സമയമെടുത്ത് പതുകെ നല്ല ഫീലോടെ എഴുതിയാൽ മതി. എന്നാലേ വായിക്കുന്നവർക്ക് അത് വെറും കഥയല്ല എപ്പോഴക്കയോ നമ്മടെ ജീവിതത്തിന്റെ ഒരു ഭാഗമായി തോന്നൂ…. ??
❤❤❤ അടുത്ത വീക്ക് തന്നെ ഇടാം ???