വിദൂരം III {ശിവശങ്കരൻ} 64

വിദൂരം III

Author: ശിവശങ്കരൻ

[Previous Part]

 

 

“ഗ്രൂപ്പ്‌ഫോട്ടോയിൽ എന്താ?”

 

“ആ ഗ്രൂപ്പ്‌ഫോട്ടോയിൽ ക്യാമെറയിലേക്കല്ലാതെ വേറെങ്ങോട്ടോ നോക്കി നിൽക്കുന്ന ആ കുട്ടി പിന്നെയും ഏട്ടന്റെ ശ്രദ്ധ പിടിച്ചു പറ്റി… അന്ന് മുതൽ ആ കുട്ടിയെ ഏട്ടൻ ഫോളോ ചെയ്യാൻ തുടങ്ങി…”

 

“ന്നിട്ട് വല്ലതും നടന്നോ…?”

 

“എവിടുന്നു… അങ്ങേർക്കു അതൊന്നുമായിരുന്നില്ല വലുത്… പിന്നേം പഠിത്തത്തിന്റെ പിന്നാലെ… പുതിയ സ്കൂളിൽ ചേർന്ന്, പുതിയ കൂട്ടുകാരുടെ കൂടെ… പുതിയ കുരുത്തക്കേടുകൾ… ഇതിനിടയിൽ ആ കുട്ടിയെ ഏട്ടൻ മറന്നുപോയീന്നു തോന്നണു…”

 

“മറക്കേ…? അതെങ്ങനെ ശരിയാവും? അങ്ങനെ മറക്കാൻ പാടുണ്ടോ?”

 

“പാടില്ലാന്നേ ഞാനും പറയൂ, പക്ഷേ ഞാനങ്ങനെ പറയാൻ കാരണം, ഏട്ടന് ഒരു ഗേൾഫ്രണ്ടിനെ കിട്ടി പത്തിൽ പഠിക്കുമ്പോ…”

 

“എടാ ഏട്ടാ… ആള് കൊള്ളാലോ…” അവൾ പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു.

 

“ഉം അതന്നു കുറച്ചു പ്രശ്നങ്ങളൊക്കെ ഉണ്ടാക്കി…”

 

“ഏഹ്… പ്രശ്നോ? ”

4 Comments

  1. ? നിതീഷേട്ടൻ ?

    ഏട്ടൻ ? ജീവിച്ചിരിപ്പില്ല എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു സങ്കടം. ഗൗതമിൻ്റെയും ജയടെം സംസാരത്തിൽ തന്നെ ഇത്രേം അടുപ്പം എനിക്ക് പുള്ളിയോട് തോന്നുന്നു. വല്ലാത്തൊരു അറ്റാച്ച്മെൻ്റ് ഉണ്ടാക്കി എടുത്തിട്ടുണ്ട് ബ്രോയുടെ എഴുത്ത് ?????.

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ❤❤❤ ഈ വാക്കുകളാണ് മുന്നോട്ട് എന്നെക്കൊണ്ട് എഴുതിക്കുന്നത്.

  2. വന്ന് അല്ലേ…. ഈ ഭാഗവും നന്നായിട്ടുണ്ട് നല്ല ഫീൽ… ഈ ഭാഗം അച്ഛൻ കൊണ്ട് പോയി കേട്ടോ…. അടുത്ത ഭാഗം വേഗം വേണം എന്ന് പറയുന്നില്ല. സമയമെടുത്ത് പതുകെ നല്ല ഫീലോടെ എഴുതിയാൽ മതി. എന്നാലേ വായിക്കുന്നവർക്ക് അത് വെറും കഥയല്ല എപ്പോഴക്കയോ നമ്മടെ ജീവിതത്തിന്റെ ഒരു ഭാഗമായി തോന്നൂ…. ??

    1. ശിവശങ്കരൻ

      ❤❤❤ അടുത്ത വീക്ക് തന്നെ ഇടാം ???

Comments are closed.