വിചാരണ 3 [മിഥുൻ] 134

ആ നിമിഷം ഒരു ഇരുട്ട് മുറിയിൽ കിരണിനെയും ഒരു cfl ബൾബും വച്ചാൽ കിരണിൻ്റെ കണ്ണുകൾ കൂടുതൽ തിളങ്ങും എന്ന് തോന്നി… അതുപോലെ തിളക്കം ഉണ്ടായിരുന്നു ആ കണ്ണുകൾ

പിന്നീടങ്ങോട്ട് പ്രണയത്തിൻ്റെ ദിനങ്ങൾ ആയിരുന്നു.. എന്നും എന്നെ കാണുകയും സംസാരിക്കുകയും ചെയ്യുന്ന കിരണിൻ്റെ കണ്ണുകളിൽ എനിക്ക് പ്രണയത്തിൻ്റെ തിളക്കം മാത്രമേ കാണുവാൻ സാധിച്ചുള്ളൂ.. തുടങ്ങിയപ്പോൾ മുതൽ ഉണ്ടായിരുന്ന തിളക്കം അതുപോലെ തന്നെ കിരൺ ആ കണ്ണുകളിൽ സൂക്ഷിച്ചിരുന്നു…

ഒരിക്കൽ ഞാനും കിരണും കൂടെ ഒറ്റക്ക് ഇരുന്ന സമയത്ത് ഞാൻ കിരണിനോട് ഞാൻ അവനെ വെറുത്ത കാര്യങ്ങൾ പറഞ്ഞു.

“കിരണേ… ഞാൻ നിന്നെ ഒത്തിരി വെറുത്ത ഒരാൾ ആയിരുന്നു…”

“ഏഹ്… നീ എന്താ ഈ പറയുന്നത്…”

“അതേ… ഞാൻ പറഞ്ഞത് പൂർണമായും സത്യമാണ്… ഞാൻ നിന്നെ ഒരുപാട് വെറുത്തിരുന്നു… എന്ന് കോളേജിൽ വച്ചു നീ പ്രണവിന് വേണ്ടി എന്നോട് ദേഷ്യപ്പെട്ടപ്പോൾ തുടങ്ങിയ വെറുപ്പ് ഇപ്പോഴാ പ്രണയം ആയതു എന്നെനിക്കു അറിയില്ലായിരുന്നു… ഇപ്പോൾ സ വെറുപ്പിൻ്റെ നൂറിരട്ടി ഞാൻ നിന്നെ സ്നേഹിക്കുന്നു… എൻ്റെ ജീവനേപോലെ… ജീവനേക്കാൾ ഏറെ…”

അത് പറഞ്ഞു എൻ്റെ ചുണ്ടുകൾ കിരണിൻ്റെ ചുണ്ടുകളെ വാരിപ്പുണർന്നു… അവ തമ്മിൽ ഒന്നായി… ആ നിമിഷം ഞാൻ മറ്റെല്ലാം മറന്നു.. ഭൂമിയിൽ നിന്നും ഉയർന്നു പൊങ്ങി വായുവിൽ പറക്കുന്ന ഒരു അപ്പൂപ്പൻ താടി പോലെ എൻ്റെ ശരീരം മൃദു ആകുന്നത് പോലെ തോന്നി… ശരീരത്തിലെ മുഴുവൻ ഞരമ്പുകളും പേശികളും ഗ്രന്ധികളും എൻ്റെ ചുണ്ടിൽ വന്നത് പോലെ തോന്നി…

ആ പ്രണയത്തിൻ്റെ നെറുകയിൽ ആദ്യ ചുംബനത്തിൻ്റെ ആസ്വാദനത്തിൽ എത്ര നേരം അവിടെ അങ്ങനെ ഇരുന്നു എന്നെനിക്കു അറിയില്ല… വളരെ നേരം നീണ്ട ചുംബനം ഒരു ധീർക്ക നിശ്വാസത്തിൻ്റെയും കിതപ്പിൻ്റെയും ഒപ്പം ആണ് അവസാനിച്ചത്… അതിനു ശേഷവും ഞാൻ കിരണിൻ്റെ കയ്ക്കുള്ളിൽ ഒരു കൊച്ചു കുട്ടിയെ പോലെ ഇരുന്നു… പ്രണയം എന്താണെന്നും പ്രണയിക്കുമ്പോൾ കിട്ടുന്ന ഫീൽ എന്താണെന്നും ഞാൻ അന്നാണ് അറിയുന്നത്…

20 Comments

  1. ❣️

  2. മുത്തേ മിഥുനെ വായിച്ചിട്ടില്ല, നാട്ടിലേക്കു പോകുന്നതിന്റെ തിരക്കിലാണ്… ❤❤❤

    വായിക്കാം ട്ടോ

    1. Nofukka samayam kittumbo vaayichittu parayetto

  3. നിധീഷ്

    ❤❤❤

    1. ❣️

  4. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായി ബ്രോ ❤️❤️❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ??

    1. Thanks bro

  5. ❤full support ❤
    Continue bro
    ❤??

    1. ❣️

  6. MRIDUL K APPUKKUTTAN

    ???????
    സൂപ്പർ

    1. ❣️❣️

  7. വായിക്കാൻ ഉള്ള ഒരു സാഹചര്യം ഇപ്പൊൾ ഇല്ല bro തീര്‍ച്ചയായും വായിക്കും

    1. Vaayichittu abhipraayam parayane bro

  8. ഞങ്ങളൊക്കെ പോരെ സപ്പോർട്ടിനു
    തുടരുക കൂടെയുണ്ട്

    1. ❣️❣️❣️ അത് മതി ബ്രോ.. ഒത്തിരി സ്നേഹം…

  9. വിച്ചൂസ്

    സപ്പോർട്ട് ഇല്ലെന്നു കരുതി നിർത്തരുത്…. തുടങ്ങിയത് അവസാനിപ്പിക്കണം ❤❤

    1. Sure

      1. വിച്ചൂസ്

        അതാണ് ❤

  10. മന്നാഡിയാർ

    1. ❣️

Comments are closed.