വാക്കുകളെ ഇതിലേ ഇതിലേ [Ajith Divakaran] 65

ഡിഗ്രി കഴിഞ്ഞു മാസങ്ങളായി ജോലി അന്വോഷിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയോട് , ഇനിയും ഒന്നും ആയില്ലേ ? കിട്ടിയില്ലേ എന്ന് പലരും ചോദിക്കുന്നത് കേൾക്കാറുണ്ട്
അല്ലെങ്കിൽ ജോലി കിട്ടി മര്യാദക്ക് പോകുന്ന ഒരാളോടെ കേറി , കല്യാണം ഒന്നും ആയില്ല അല്ലെ ? എന്ന് ചോദിക്കുന്നത് കേൾക്കാറുണ്ട്
ജോലിയും കിട്ടി കല്യാണവും കഴിഞ്ഞു ജീവിച്ചു പോകുന്നവരോട് കേറി “ഇനിയും കുട്ടിയായില്ലേ ” എന്ന് ചോദിക്കുന്നത് കേൾക്കാറുണ്ട്
അങ്ങനെ ഒരുപാടൊരുപാട് .. ആള്ക്കാര്ക്ക് ഇതു എന്തിൻറെ കേടാണ് എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട് .. ഓരോരുത്തരുടെയും ജീവിതം അവരുടെ വഴിക്ക് വിടാതെ , കുറെ അനാവശ്യ ചോദ്യങ്ങൾ .. നല്ലതൊന്നും കാണാതെ ഒരു ചെറിയ തെറ്റുണ്ടെങ്കിൽ അത് മാത്രം കുത്തി വലുതാകി ചിത്രീകരിക്കുന്ന അവസ്ഥ .. പലപ്പോഴും അറിഞ്ഞോ അറിയാതെയോ നമ്മുടെ ചോദ്യങ്ങൾ മറ്റു പലരെയും വേദനിപ്പികാറുണ്ട് .. ഇത്തരത്തിൽ ഒരു പോസ്റ്റിന്റെ ലക്ഷ്യം ഇനിയെങ്കിലും സംസാരിക്കുന്നതിനു മുൻപ് നമ്മൾ ഒന്ന് ചിന്തിക്കാൻ തയ്യാറായെങ്കിൽ എന്ന് മാത്രമാണ് ..
എന്തെങ്കിലും പറയുന്നതിന് മുൻപ് ഒരു നിമിഷം ആലോചിക്കുക , ചോദിക്കാൻ പോകുന്നത് ആരെയെങ്കിലും വിഷമിപ്പിക്കാൻ സാധ്യത ഉണ്ടോ എന്ന് .. ഉണ്ടെങ്കിൽ ഒഴിവാക്കുക . ഒരുത്തരം / സാഹചര്യം എല്ലാരേയും വിഷമിപ്പിക്കുമെങ്കിൽ അത് ഒഴിവാകാവുന്നതാണെങ്കിൽ അതോഴിവാക്കുന്നതല്ലേ നല്ലത് ?
നിങ്ങളെക്കുറിചോർക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഒരു പൊസിറ്റിവ് വൈബ്രേഷൻ വരുത്താൻ അത്തരം ശീലങ്ങൾക്കു കഴിയും . നല്ല ശീലങ്ങൾ നമ്മുടെ ഭാഗമാകട്ടെ എന്ന പ്രാർത്ഥനയോടെ ..

10 Comments

  1. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

    ?

  2. ♥️♥️♥️♥️♥️♥️

  3. ഏറ്റവും വലിയ സത്യമാണ് പറഞ്ഞത് !
    വളർത്താനും തളർത്താനും കഴിവുള്ള
    വല്ലാത്ത സാധനം ……..വാക്കുകൾ!!

    തളർത്തുന്ന വാക്കുകൾ വീണ്ടും വീണ്ടും
    പിൻതുടർന്ന് വന്ന് മുറിവേൽപിക്കുന്ന
    ജീവിതം!!

  4. അടുത്ത kathayonnum ആയില്ലേ ?????
    ?????

  5. ശരിയാണ് ബ്രോ വാക്കുകളെക്കാൾ മൂർച്ച ഉള്ള ആയുധം ഇല്ല എന്നാണല്ലോ

    ❤️❤️❤️

  6. ശരിയാണ് ബ്രോ ഒന്നും ഓർക്കാതെ നമ്മൾ പറയുന്ന വാക്കുകൾ അത് മറ്റുള്ളവർക്ക് ഇത്ര വിഷമം ഉണ്ടാകും എന്ന് എനിക്ക് അറിയാം. ഞാനും ഇങ്ങനെയ ചെലപ്പോൾ ന്നമ്മൽ തമാശക്ക് പറയുന്ന വാക്കുകൾ അവർക്ക് വിഷമം ആവും ഉണ്ടാകുക പിന്നീട് അത് എത്ര ന്യയിഗരിച്ചാലും അവരുടെ മനസ്സിൽ ഉണ്ടായ വിഷമത്തിൻ്റെ മുന്പ്പിൽ ഒന്നും അല്ലാതെ ആവും. എത്രയോ പ്രാവശ്യം ഞാൻ ഒരാളോട് അങ്ങനെ ചെയ്തിത്തുണ്ട് എന്ന് അറിയുമോ. പക്ഷേ ഒന്നും മനഃപൂർവം അല്ലായിരുന്നു അറിയാതെ ഒന്നും അലോജിക്കാതെ പറഞ്ഞ് പോയി. അതിൽ ഞാൻ അയാളോട് ഒരു 100 അവർത്തി മനസിൽ മാപ്പ് ചോദിച്ചിട്ടുണ്ട്. എപ്പോഴും പറയും എൻ്റെ എടുത്ത് think before you speak എന്ന്. ഇങ്ങനത്തെ പ്രവർത്തിയിൽ അയാളെ എനിക്ക് നഷ്ടപ്പെടാതെ ഇരിക്കട്ടെ എന്ന് ഞാൻ എന്നും പ്രർത്തിക്കരുണ്ട്.
    ഇപ്പോ ഞാൻ എന്നെ മാറ്റാൻ ശ്രമിക്കുകയാണ് കാരണം എനിക്ക് അയാളെ നഷ്ടപ്പെടാൻ വയ്യാത്തത് കൊണ്ട്. എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ആള് aann.

  7. ❤️❤️❤️❤️

  8. ❤❤❤❤

  9. ❤❤

Comments are closed.