വസന്തം പോയതറിയാതെ -19(climax)[ദാസൻ] 306

അപ്പോഴേക്കും മോള് താഴേക്ക് ഇറങ്ങി വന്നു.

” ആ സണ്ണി അങ്കിളേ. എന്താണ് ഒരു മുന്നറിയിപ്പില്ലാതെ, ഇന്നലെ ഞങ്ങൾ ഇങ്ങോട്ട് പോന്നതല്ലേ ഉള്ളൂ ”

” ഒന്നുമില്ല മോളെ വെറുതെ ഇരുന്നപ്പോൾ വിനുവിനെ ഒന്ന് കാണാമെന്ന് കരുതി ”

” അതല്ല എന്തുകൊണ്ട് പറയു അങ്കിളേ ”

” അതു മോളെ. വിനു ആരോടും പറയരുതെന്നാണ് പറഞ്ഞിരിക്കുന്നത്. ”

“എന്നോട് പറഞ്ഞെന്ന് കരുതി അച്ഛൻ, ഒന്നും പറയില്ല.”

” എന്നാലും അങ്ങനെയല്ല. ”

” പറയു അങ്കിളേ എന്താണ് പ്രശ്നം ”

” വിനു, കഴിഞ്ഞതിന് മുൻപത്തെ ദിവസംകൊച്ചിയിൽ വന്നിരുന്നു. ഞങ്ങളെ വിളിച്ച് ആരെങ്കിലും ഒരാൾ ദിവാകരൻ മുതലാളിയുടെ ഒഴിഞ്ഞു കിടക്കുന്ന ഗോഡൗണിൽ ഒന്ന് ഡ്രോപ്പ് ചെയ്യണമെന്ന് പറഞ്ഞു. ഞങ്ങളെല്ലാം മാറിമാറി വിവരം ചോദിച്ചിട്ടും അവനൊന്നും വിട്ടു പറഞ്ഞില്ല. ഗോഡൗൺ ഗൗരിയുടെ പേരിലേക്ക് മാറ്റാൻ ഗൗരിയുടെ ചേട്ടൻ വരുന്നുണ്ട് എന്നു മാത്രമാണ് പറഞ്ഞത്. ഞങ്ങൾക്കതിൽ എന്തോ പന്തികേട് തോന്നിയെങ്കിലും അവനോട് പറഞ്ഞില്ല ഞാൻ, വിനുവിനെ അവിടെ ഡ്രോപ്പ് ചെയ്ത് വണ്ടി തിരിക്കുമ്പോൾ മൂന്ന് നാല് പേർ ആ കൊമ്പൗണ്ടിൽ അവിടവിടെയായി നിൽക്കുന്നുണ്ടായിരുന്നു. മടങ്ങി പോകുന്നതുപോലെ കാണിച്ച ഞാൻ, കോമ്പൗണ്ടിന് പുറത്തിറങ്ങി മറ്റുള്ളവരെ വിവരമറിയിച്ചു.അവരെത്തി ഞങ്ങൾ കോമ്പൗണ്ടിന് അകത്തു ചെല്ലുമ്പോൾ പുറത്തു നിന്നവർ ഗോഡൗണിന് അകത്തേക്ക് കയറാൻ ശ്രമിക്കുന്നതാണ് കണ്ടത്. വിനു കയറി ഗോഡൗൺ അകത്തുനിന്ന് അടച്ചിട്ടുണ്ടാകണം മറ്റുള്ളവർ പുറത്തുനിന്ന് വാതിലിൽ അടിക്കുന്ന കാഴ്ചയാണ് കണ്ടത്. കാര്യം എന്തെന്ന് അറിയുന്നതിന് മുമ്പ് അവർ ഞങ്ങളെ അറ്റാക്ക് ചെയ്തു അവരെ ഞങ്ങളെല്ലാവരും കൂടി അടിച്ച് പതം വരുത്തിയപ്പോഴേക്കും വിനു, രണ്ടുപേരെ വലിച്ച് ഗോഡൗണിന് പുറത്തേക്ക് ഇട്ടു, അതിൽ ഒരുവൻ നമ്മുടെ ഈ മാഡത്തിന്റെ അപ്പച്ചിയുടെ മകൻ ബിജുവാണ് മറ്റേയാളെ ഞങ്ങൾ അറിയില്ല. രണ്ടുപേർക്കും നിവർന്നു നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് പുറത്തേക്ക് വന്നത്. പുറത്തേക്ക് വന്ന വിനു തളർന്നു താഴെ ഇരുന്നു ഞങ്ങൾ, പിടിച്ച് എഴുന്നേൽപ്പിച്ചപ്പോൾ വിനു ഓടിച്ചെന്ന് വീണ്ടും ബിജുവിന്റെ മുഖത്തിനും നാഭിക്കും ചവിട്ടി. ബിജു കരഞ്ഞുകൊണ്ട്
‘എടാ രതീഷ് പോലീസിനെ വിളി’
‘ആ വിളിക്കടാ പോലീസിനെ. എന്നിട്ട് വേണം നിന്നെയൊക്കെ അവരെ ഏൽപ്പിക്കാൻ’ അവരെ രണ്ടുപേരെയും ഞങ്ങൾ തന്നെ വണ്ടിയിൽ എടുത്തിട്ട് ഹോസ്പിറ്റലിൽ എത്തിച്ചു. ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി വിനു അവരോട് പറഞ്ഞു ‘ഇനിയെങ്ങാനും നിന്റെയൊക്കെ വേഷം കെട്ട് എന്റെ കുടുംബത്തിലുള്ളവരുടെ അടുത്തെങ്ങാൻ എടുത്താൽ, ഇതായിരിക്കില്ല നിന്റെയൊക്കെ അവസ്ഥ. ഓർമ്മയിൽ വച്ചോ’ വീണ്ടും ബിജുവിന് ഒരു ചവിട്ടും ഇടിയും കൂടി കൊടുത്തു. അവരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ചെയ്തതിനുശേഷം അടുത്തുള്ള തുണിക്കടയിൽ കയറി മുണ്ടും ഷർട്ടും വാങ്ങി ലോഡ്ജിൽ മുറിയെടുത്ത് കുളിച്ച് ഫ്രഷായി വീട്ടിലേക്ക് പോന്നു. ഇതൊന്നും ആരെയും അറിയിക്കരുത് എന്നാണ് അവൻ പറഞ്ഞത്. അവർക്ക് ബോധം വന്നു, പോലീസിനോട് അവർ വീണതാണെന്നും പരാതിയൊന്നും ഇല്ല എന്നും പറഞ്ഞു. അത് അറിയിക്കാനാണ് ഞാൻ വന്നത്. ഞാൻ ഈ വിവരം പറഞ്ഞതൊന്നും അവനോട് പറയേണ്ട. ഞങ്ങൾ അവനോട് കുത്തിക്കുത്തി ചോദിച്ചപ്പോഴാണ് വിവരങ്ങൾ പറയുന്നത് ഗൗരിയോട് ഇവിടെ തനിച്ച് വരാൻ പറഞ്ഞു എന്ന് പക്ഷേ, ഗൗരി അറിഞ്ഞിട്ടില്ല എന്നും പറഞ്ഞു “

21 Comments

  1. Enik bayangara istam aya story ann orupad thavana vayichu. Repeated value story
    Please pdf aki ayakamo ee story

  2. Ith pdf aki ayako

  3. Ee part vannapol oru prethiksha undayirunnu but വായിച്ചപ്പോൾ അത് പോയി… അവനെ ingane okke cheyithittum …. Verum oru maara വാഴ ayi poyalo അവൻ..last 4 part shogam akki ennu vennam parayan… ithu veruthe vinuvine മണ്ടൻ akki kadha avasanipichu… Avlekaalum നല്ലത് ആ താര thane ayirunnu….. താൻ avle sportcheyithu ezhuthunathu കൊണ്ട് njn ഈ part 2,3 ദിവസം കൊണ്ട് aanu vayichu തീർത്തത്…. Njn ipolum parayunnu kadha തുടങ്ങിയപ്പോൾ ulla feel kadha end ayapol illa???

    1. Athin e dasan nthe stories ellam egane anne starting oke adipoli ayirikum but kurach kazhij anne katta veripikal avunath nthe ponnuu dasan chettaaa plzz oru request anne ethil kure adipolii kadhakal oke ind edak oke poyiii vayich nok pine njagal evide varuth kurach adipoli love stories vayikan anne allnd plz kallu pidikam ezhuttan pattilengil ezhuttaruth eth kuree valich netti “എന്റെ കിളിkood” nth vaadoo kuree kili enn koch ayiii kure ezhutti kuti last thanthr insta id onnu thattoo

  4. പാവം പൂജാരി

    Kidilan.
    Very nice story ❤️❤️

  5. ദാസേട്ടന്റെ കഥകളെല്ലാം വായിച്ചിട്ടുണ്ട്,എല്ലാകഥകളിലേയും അവസാനം എങ്ങനെയെങ്കിലും നിർത്താൻ ശ്രമിക്കുന്നു എന്നെനിക്ക് തോന്നുന്നു അവസാനഭാഗം മാത്രം ബാക്കിയെല്ലാഭാഗങ്ങളും മനസിൽ തങ്ങിനിൽക്കും

  6. എന്റെ കഥയെ വിമർശിച്ചും അനുകൂലിച്ചും അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി അറിയിക്കുന്നു ഇനിയും, ഈ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് അധികം വൈകാതെ തിരിച്ചെത്തും. നമസ്കാരം???

  7. Valare nannayittund bro ❤️❤️❤️❤️

    Ellam subhamaayi therthallo❤️❤️❤️

    Adutha kathayumayi pettannuthanne vannekkane

  8. പെട്ടെന്ന് തീർത്തു കളഞ്ഞു. ടോം & ജെറി കളിച്ച് കുറച്ചുക്കൂടി നീട്ടാമായിരുന്നു

  9. Angane ithu avasanichu alle❤️❤️?

  10. Baki kudi Venam

  11. ?????

  12. ആർക്കും ഒരഭിപ്രായവും ഇല്ലെ? ❤️❤️❤️

    1. dasaa manoharam aayi theerthu

  13. °~?അശ്വിൻ?~°

    ❤️❤️❤️

  14. Poli poli angane ithum kazhinju

  15. Feel good story ? really like it

  16. Kidillam story ????
    All the best Mr dasan

  17. ??????????????????

  18. എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും കഥ ശുഭപര്യവസായി ആയി അവസാനിച്ചതിൽ വളരെയധികം സന്തോഷം.

  19. ♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.